വിവാഹമോചിതരുടെ വിവാഹം 19 വര്‍ഷത്തിനു ശേഷം രജിസ്റ്റര്‍ ചെയ്തു
text_fieldsതിരുവനന്തപുരം: 15 വർഷം മുമ്പ് വിവാഹമോചിതരായ ദമ്പതികളുടെ വിവാഹ രജിസ്ട്രേഷൻ ചെയ്തുനല്‍കി തദ്ദേശ സ്വയംഭരണ വകുപ്പ്. 19 വര്‍ഷം മുമ്പുള്ള വിവാഹമാണ് രജിസ്റ്റര്‍ ചെയ്തുനല്‍കിയത്. 2003ല്‍ വിവാഹിതരായ ദമ്പതികള്‍ 2007ല്‍ വിവാഹമോചിതരായി.
സൈനികനായ പിതാവിന്‍റെ കുടുംബ പെൻഷൻ ലഭിക്കാൻ മകള്‍ക്ക് വിവാഹമോചന സര്‍ട്ടിഫിക്കറ്റിനൊപ്പം വിവാഹസര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതായി വന്നു. ഈ ആവശ്യം പരിഗണിച്ചാണ് തദ്ദേശ മന്ത്രി എം.ബി. രാജേഷിന്‍റെ പ്രത്യേക നിര്‍ദേശത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കാൻ തീരുമാനിച്ചത്.
നിലവിലെ ചട്ടത്തിലോ നിയമങ്ങളിലോ ദമ്പതികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, വിവാഹമോചനത്തിന് ശേഷം രജിസ്റ്റര്‍ ചെയ്തുനല്‍കുന്നതിനെക്കുറിച്ച് പരാമര്‍ശമില്ല. സര്‍ക്കാറിന്‍റെ ഇടപെടലിന്‍റെ ഭാഗമായാണ് അനുമതി പ്രത്യേക ഉത്തരവിലൂടെ ഉറപ്പാക്കിയത്.
ചൊവ്വാഴ്ച രാവിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫിസിലെത്തി അപേക്ഷ നല്‍കുകയും വൈകീട്ടോടെ വിവാഹ സര്‍ട്ടിഫിക്കറ്റ് അപേക്ഷകക്ക് ഓൺലൈനില്‍ ലഭ്യമാക്കുകയും ചെയ്തു. വിവാഹമോചിതയായ ഇവര്‍ക്ക് തുടര്‍ജീവിതത്തിന് പിതാവിന്‍റെ കുടുംബപെൻഷൻ സഹായകരമാണ്. ഇതു പരിഗണിച്ചാണ് അനുകൂല നടപടി സ്വീകരിച്ചതെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.