Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_right...

റെ​സി​നി​ലൊ​ളി​പ്പി​ച്ച് പ്ര​കൃ​തി​ ഭാ​വ​ങ്ങ​ൾ

text_fields
bookmark_border
Resin Artist Mizrin Sanu
cancel
camera_alt

മി​​​സ്രി​​​ൻ സ​​​നു

കു​​​ട്ടി​​​ക്കാ​​​ല​​​ത്ത് അ​​​റ​​​ബി​​​ക്ക​​​ട​​​ൽ തീ​​​ര​​​വും വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ലി​​​ലെ ഓ​​​ള​​​പ്പ​​​ര​​​പ്പു​​​ക​​​ളി​​​ൽ നീ​​​ന്തി​​​ത്തു​​​ടി​​​ക്കു​​​ന്ന ചെ​​​റു മ​​​ത്സ്യ​​​ങ്ങ​​​ളും വി​​​രി​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്ന താ​​​മ​​​ര​​​പ്പൂ​​​ക്ക​​​ളും പാ​​​റി​​​ന​​​ട​​​ക്കു​​​ന്ന വെ​​​ള്ള​​​കൊ​​​ക്കു​​​ക​​​ളും പൂ​​​ക്ക​​​ളി​​​ൽ തേ​​​ൻ​​​നു​​​ക​​​രാ​​​നെ​​​ത്തു​​​ന്ന വ​​​ർ​​​ണ ശ​​​ല​​​ഭ​​​ങ്ങ​​​ളു​​​മൊ​​​ക്കെ​​​യാ​​​യി ഓ​​​ർ​​​മ​​​ക​​​ളി​​​ൽ കോ​​​റി​​​യി​​​ട്ട വ​​​ർ​​​ണ​​​ക്കാ​​​ഴ്ച​​​ക​​​ളെ വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​പ്പു​​​റം ദു​​​ബൈ​​​യി​​​ലെ റൂ​​​മി​​​ലി​​​രു​​​ന്നു​​​കൊ​​​ണ്ട് റെ​​​സി​​​ൻ ആ​​​ർ​​​ട്ടി​​​ൽ പു​​​ന​​​രാ​​​വി​​​ഷ്കാ​​​രം ന​​​ട​​​ത്തി വി​​​സ്മ​​​യം തീ​​​ർ​​​ക്കു​​​ക​​​യാ​​​ണ് ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി ചു​​​ള്ളി​​​ക്ക​​​ൽ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ മി​​​സ്രി​​​ൻ സ​​​നു.

വ​​​ര​​​യോ​​​ടും വ​​​ർ​​​ണ​​​ങ്ങ​​​ളോ​​​ടും ചെ​​​റു​​​പ്പം മു​​​ത​​​ലേ ക​​​മ്പം തോ​​​ന്നി​​​യ മി​​​സ്രി​​​ന് ഒ​​​ഴി​​​വു സ​​​മ​​​യ​​​ങ്ങ​​​ളെ ചി​​​ത്ര​​​ര​​​ച​​​ന​​​ക​​​ൾ​​​ക്കാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടു​​​ത​​​ൽ താ​​​ൽ​​​പ​​​ര്യം. പി​​​താ​​​വ് എ.​​​എ​​​സ് മു​​​ഹ​​​മ്മ​​​ദ് ചു​​​റ്റു​​​മു​​​ള്ള പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രെ പേ​​​ന​​​കൊ​​​ണ്ട് ക​​​ട​​​ലാ​​​സ് തു​​​ണ്ടു​​​ക​​​ളി​​​ൽ വ​​​ര​​​ക്കു​​​ന്ന​​​തും ആ​​​ളു​​​ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ന​​​ൽ​​​കു​​​ന്ന അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ളും കൗ​​​തു​​​ക​​​ത്തോ​​​ടെ നോ​​​ക്കി​​​യി​​​രു​​​ന്ന കു​​​ഞ്ഞു മി​​​സ്രി​​​ന് ക​​​ല​​​കാ​​​രി​​​യാ​​​വ​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ഠ​​​ന​​​കാ​​​ല​​​ത്ത് ചി​​​ത്രം വ​​​ര​​​ക്കാ​​​നും മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​വാ​​​നും കി​​​ട്ടി​​​യ ഒ​​​ര​​​വ​​​സ​​​ര​​​വും പാ​​​ഴാ​​​ക്കി​​​യി​​​ല്ല. അ​​​വ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ ക​​​ണ്ട പ​​​ല​​​രും പി​​​താ​​​വി​​​ന്‍റെ ക​​​ഴി​​​വ് മി​​​സ്രി​​​ന് കി​​​ട്ടി​​​യി​​​ട്ടു​​​ണ്ട് എ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത് കേ​​​ൾ​​​ക്കു​​​മ്പോ​​​ൾ ഏ​​​റെ അ​​​ഭി​​​മാ​​​നം തോ​​​ന്നി​​​യി​​​രു​​​ന്നു.


മൂ​​​ന്നാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കെ മു​​​തി​​​ർ​​​ന്ന​​​ക്ലാ​​​സി​​​ലെ കു​​​ട്ടി സ​​​ഹ​​​പാ​​​ഠി​​​യു​​​ടെ കൈ​​​യി​​​ൽ ഭം​​​ഗി​​​യാ​​​യി മൈ​​​ലാ​​​ഞ്ചി​​​യ​​​ണി​​​യി​​​ക്കു​​​ന്ന​​​തു ക​​​ണ്ട മി​​​സ്രി​​​ൻ വീ​​​ട്ടി​​​ലെ​​​ത്തി ക​​​ട​​​ലാ​​​സി​​​ൽ മൈ​​​ലാ​​​ഞ്ചി ഡി​​​സൈ​​​നു​​​ക​​​ൾ വ​​​ര​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. ഡി​​​സൈ​​​നു​​​ക​​​ൾ ക​​​ണ്ട ഉ​​​മ്മ ഫൗ​​​സി​​​യ സ​​​ഹോ​​​ദ​​​രി ഹാ​​​ജ​​​റ​​​യു​​​ടെ കൈ​​​യ്യി​​​ൽ വ​​​ര​​​ച്ചു​​​നോ​​​ക്കാ​​​ൻ പ​​​റ​​​ഞ്ഞ​​​ത് ഏ​​​റെ ആ​​​ത്മ​​​വി​​​ശ്വാ​​​സം ന​​​ൽ​​​കി. പി​​​ന്നീ​​​ട് മെ​​​ഹ​​​ന്തി അ​​​ണി​​​യി​​​ക്കാ​​​ൻ കൈ​​​ക​​​ൾ തെ​​​ര​​​ഞ്ഞ് ന​​​ട​​​പ്പാ​​​യി. മെ​​​ഹ​​​ന്തി ഡി​​​സൈ​​​നിം​​​ഗി​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മാ​​​യ​​​തോ​​​ടെ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ തു​​​ട​​​ങ്ങി.

ഒ​​​രി​​​ക്ക​​​ൽ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ശേ​​​ഷം ഫൈ​​​ന​​​ൽ റൗ​​​ണ്ടി​​​ലെ​​​ത്തു​​​ക​​​യും അ​​​വ​​​സാ​​​ന സെ​​​ല​​​ക്ഷ​​​നി​​​ൽ പു​​​റ​​​ത്താ​​​വു​​​ക​​​യും ചെ​​​യ്ത​​​പ്പോ​​​ൾ അ​​​തു​​​ണ്ടാ​​​ക്കി​​​യ നി​​​രാ​​​ശ​​​യും വേ​​​ദ​​​ന​​​യും പ​​​റ​​​ഞ്ഞ​​​റി​​​യി​​​ക്കാ​​​നാ​​​വാ​​​ത്ത​​​താ​​​യി​​​രു​​​ന്നു. അ​​​തോ​​​ടെ ചി​​​ത്ര​​​ര​​​ച​​​ന​​​യോ​​​ടു​​​ത​​​ന്നെ മ​​​ടു​​​പ്പ് തോ​​​ന്നി ത​​​ൽ​​​ക്കാ​​​ലം പി​​​ന്തി​​​രി​​​ഞ്ഞു. ഒ​​​ഴി​​​വു​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ മ​​​ക​​​ളെ സൈ​​​ക്ലി​​​ങ്, ബാ​​​ഡ്മി​​​ന്‍റ​​​ൺ തു​​​ട​​​ങ്ങി​​​യ​​​വ പ​​​ഠി​​​ക്കാ​​​നും ക്രി​​​യാ​​​ത്മ​​​ക കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വ്യാ​​​പൃ​​​ത​​​രാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഉ​​​മ്മ ബ​​​ന്ധു​​​വാ​​​യ ന​​​ഫ്​​​​ല​​​ക്കൊ​​​പ്പം പ​​​റ​​​ഞ്ഞു​​​വി​​​ട്ടു.

മിസ്രിൻ സനുവിന്‍റെ വിവിധ കലാസൃഷ്ടികൾ

ന​​​ഫ് ല​​​യി​​​ൽ നി​​​ന്നാ​​​ണ് പോ​​​ട്ട് പെ​​​യി​​​ന്‍റി​​​ങ്​ ക​​​ലാ​​​രൂ​​​പം പ​​​ഠി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്. കി​​​ട്ടു​​​ന്ന പാ​​​ത്ര​​​ങ്ങ​​​ളെ​​​ല്ലാം പെ​​​യി​​​ന്‍റ്​ ചെ​​​യ്ത് സ്വ​​​ന്ത​​​മാ​​​യി ശൈ​​​ലി​​​ക​​​ൾ പ​​​രീ​​​ക്ഷി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. അ​​​വ​​​ധി​​​ക്കാ​​​ല​​​ങ്ങ​​​ൾ തു​​​ണി​​​യി​​​ലും പാ​​​ത്ര​​​ങ്ങ​​​ളി​​​ലു​​​മാ​​​യി ഏ​​​റെ സൃ​​​ഷ്ടി​​​ക​​​ൾ ചെ​​​യ്യാ​​​നും ക​​​ഴി​​​ഞ്ഞു. ഡി​​​സൈ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​തെ​​​ങ്കി​​​ലും മേ​​​ഖ​​​ല പ്രൊ​​​ഫ​​​ഷ​​​നാ​​​യി തെ​​​ര​​​ഞ്ഞ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹം മ​​​ന​​​സ്സി​​​ലു​​​ദി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​ത് അ​​​ങ്ങ​​​നെ​​​യാ​​​ണ്.

ഇ​​​തി​​​നി​​​ടെ​​​യാ​​​ണ്​ വി​​​വാ​​​ഹ​​​ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ന്ന​​​ത്. ഭ​​​ർ​​​ത്താ​​​വി​​​നൊ​​​പ്പം താ​​​മ​​​സം ബാം​​​ഗ്ലൂ​​​രി​​​ലേ​​​ക്ക് മാ​​​റി. പ​​​ഠ​​​നം പാ​​​തി​​​വ​​​ഴി​​​യി​​​ൽ നി​​​ർ​​​ത്തേ​​​ണ്ടി വ​​​ന്നു. ഏ​​​റെ മാ​​​ന​​​സി​​​ക സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു ആ ​​​സ​​​മ​​​യം ക​​​ട​​​ന്നു​​​പോ​​​യ​​​ത്. മ​​​ന​​​സ്സി​​​ന്‍റെ സ​​​ന്തോ​​​ഷം തി​​​രി​​​ച്ചു പി​​​ടി​​​ക്കാ​​​ൻ എ​​​ന്തെ​​​ങ്കി​​​ലു​​​മൊ​​​രു പോം​​​വ​​​ഴി കാ​​​ണ​​​ണ​​​മെ​​​ന്ന ചി​​​ന്ത​​​യാ​​​ണ് വീ​​​ണ്ടും പോ​​​ട്ട് പെ​​​യി​​​ന്‍റി​​​ങ്ങി​​​ൽ എ​​​ത്തി​​​ച്ച​​​ത്. ജോ​​​ലി മാ​​​റ്റ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഭ​​​ർ​​​ത്താ​​​വി​​​ന് ദു​​​ബൈ​​​യി​​​ലേ​​​ക്ക് മാ​​​റേ​​​ണ്ടി​​​വ​​​ന്നു. കു​​​റ​​​ച്ചു​​​കാ​​​ലം കൂ​​​ടി മ​​​ക​​​നൊ​​​പ്പം ബാം​​​ഗ്ലൂ​​​രി​​​ൽ ത​​​ങ്ങേ​​​ണ്ടി​​​വ​​​ന്ന​​​പ്പോ​​​ൾ ക​​​ല​​​ക്കും വാ​​​യ​​​ന​​​ക്കും കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം ക​​​ണ്ടെ​​​ത്താ​​​നാ​​​യി. അ​​​തി​​​നി​​​ട​​​യി​​​ൽ മ​​​ക​​​ന്‍റെ സ്കൂ​​​ൾ അ​​​ഡ്മി​​​ഷ​​​നാ​​​യി ഒ​​​രാ​​​ഴ്ച​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് ദു​​​ബൈ​​​യി​​​ൽ എ​​​ത്തി.


തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കോ​​​വി​​​ഡ് കാ​​​ര​​​ണം യാ​​​ത്ര നി​​​രോ​​​ധം വ​​​ന്ന​​​തോ​​​ടെ എ​​​ട്ടു മാ​​​സ​​​ക്കാ​​​ലം ദു​​​ബൈ​​​യി​​​ൽ ത​​​ങ്ങേ​​​ണ്ടി വ​​​ന്നു. പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നാ​​​വാ​​​ത്ത ആ​​​ദ്യ ര​​​ണ്ടു മൂ​​​ന്നു മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം വീ​​​ണ്ടും മ​​​ന​​​സ്സ് അ​​​സ്വ​​​സ്ഥ​​​മാ​​​വാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം വീ​​​ണ്ടും പെ​​​യി​​​ന്‍റി​​​ങ്​ ആ​​​രം​​​ഭി​​​ച്ചു. ഒ​​​രു വാ​​​ട്ട​​​ർ​​​ക​​​ള​​​ർ സെ​​​റ്റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച് വീ​​​ണ്ടും വ​​​ര​​​ക്കാ​​​ൻ തു​​​ട​​​ങ്ങി. വാ​​​ട്ട​​​ർ ക​​​ള​​​റി​​​ലെ ആ​​​ദ്യ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ ര​​​ണ്ടു വ​​​ഴി​​​ക​​​ളാ​​​യി​​​രു​​​ന്നു മു​​​ന്നി​​​ൽ. ഒ​​​ന്നു​​​കി​​​ൽ ഇ​​​തെ​​​ല്ലാം ഒ​​​ഴി​​​വാ​​​ക്കി പ​​​രാ​​​ജ​​​യം സ​​​മ്മ​​​തി​​​ച്ച് പി​​​ൻ​​​മാ​​​റു​​​ക, അ​​​ല്ലെ​​​ങ്കി​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലൂ​​​ടെ ഒ​​​രു ക​​​ഴി​​​വു​​​കൂ​​​ടി സ്വാ​​​യ​​​ത്ത​​​മാ​​​ക്കു​​​ക. ര​​​ണ്ടാ​​​മ​​​ത്തെ വ​​​ഴി​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

കോ​​​വി​​​ഡ് കാ​​​ല​​​ത്ത് റൂ​​​മി​​​ൽ ഒ​​​തു​​​ങ്ങി ക​​​ഴി​​​ച്ചു​​​കൂ​​​ട്ടേ​​​ണ്ടി​​​വ​​​രു​​​മാ​​​യി​​​രു​​​ന്ന സ​​​മ​​​യ​​​ത്തെ സ്വ​​​ന്തം ക​​​ഴി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​നും പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ക്കി മാ​​​റ്റാ​​​ൻ ക​​​ഴി​​​ഞ്ഞു. ഈ ​​​കാ​​​ല​​​ത്തു​​​ത​​​ന്നെ റെ​​​സി​​​ൻ ആ​​​ർ​​​ട്ടി​​​ൽ ക​​​ട​​​ൽ​​​ത്തീ​​​രം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ൽ പ​​​രി​​​ശീ​​​ല​​​നം നേ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത് ഏ​​​റെ ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​യി. റെ​​​സി​​​ൻ ആ​​​ർ​​​ട്ടി​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സം ല​​​ഭി​​​ച്ച​​​തോ​​​ടെ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് കാ​​​ര്യ​​​മാ​​​യി ആ​​​ലോ​​​ച​​​ന തു​​​ട​​​ങ്ങി. എ​​​ല്ലാം ഒ​​​രു​​​ക്കി വെ​​​ച്ചി​​​ട്ടും പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് വ​​​രാ​​​മെ​​​ന്നേ​​​റ്റ പ​​​ല​​​രും വ​​​ന്നി​​​ല്ല. അ​​​ങ്ങ​​​നെ പ​​​ല വ​​​ർ​​​ക്ക് ഷോ​​​പ്പു​​​ക​​​ളും പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നി​​​രു​​​ന്നാ​​​ലും എ​​​പ്പോ​​​ഴും ക​​​ൺ​​​ഫ​​​ർ​​​ട്ട് സോ​​​ണി​​​ൽ നി​​​ൽ​​​ക്കാ​​​തെ പു​​​തി​​​യ പു​​​തി​​​യ ക​​​ഴി​​​വു​​​ക​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷും ദു​​​ബൈ​​​യി​​​ലെ ഡ്രൈ​​​വി​​​ങ്​ ലൈ​​​സ​​​ൻ​​​സു​​​മെ​​​ല്ലാം നേ​​​ടി​​​യെ​​​ടു​​​ത്തു.


ഓ​​​ൺ​​​ലൈ​​​നാ​​​യും ഓ​​​ഫ് ലൈ​​​നാ​​​യും വ​​​ർ​​​ക്ക് ഷോ​​​പ്പു​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ന​​​ല്ല രീ​​​തി​​​യി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ ഇ​​​വ​​​യെ​​​ല്ലാം പി​​​ന്നീ​​​ട് സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യി.​​​ഒ​​​രി​​​ക്ക​​​ൽ വീ​​​ട്ടി​​​ൽ അ​​​ല​​​ങ്കാ​​​ര​​​ത്തി​​​നു​​​വെ​​​ച്ച ഒ​​​രു ഫ്ല​​​വ​​​ർ​​​വേ​​​സ് പൊ​​​ട്ടി​​​യ​​​പ്പോ​​​ൾ പ​​​ക​​​രം​​​വെ​​​ക്കാ​​​നാ​​​യി മ​​​റ്റൊ​​​രു പാ​​​ത്രം തെ​​​ര​​​ഞ്ഞു ന​​​ട​​​ന്നു. കി​​​ട്ടി​​​യ​​​താ​​​വ​​​ട്ടെ ഒ​​​ര ഗ്ലാ​​​സ് ബോ​​​ട്ടി​​​ലും. ചെ​​​യ്തു​​​ശീ​​​ലി​​​ച്ച പോ​​​ട്ട് പെ​​​യി​​​ന്‍റി​​​ങ്ങി​​​ൽ പു​​​തു​​​താ​​​യി ചി​​​ല പൊ​​​ടി​​​ക്കൈ​​​ക​​​ൾ കൂ​​​ടി ചേ​​​ർ​​​ത്ത് ഡി​​​സൈ​​​ൻ ചെ​​​യ്ത് ചി​​​ത്ര​​​ങ്ങ​​​ൾ ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ പോ​​​സ്റ്റു ചെ​​​യ്ത​​​പ്പോ​​​ൾ വ​​​ലി​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്.​​​സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ ഇ​​​ടു​​​ന്ന പോ​​​സ്റ്റു​​​ക​​​ൾ​​​ക്ക് കാ​​​ഴ്ച​​​ക്കാ​​​രും ആ​​​വ​​​ശ്യ​​​ക്കാ​​​രും ഏ​​​റി​​​വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് റെ​​​സി​​​ൻ ആ​​​ർ​​​ട്ടി​​​ൽ സ്വ​​​ന്ത​​​മാ​​​യൊ​​​രു ശൈ​​​ലി വി​​​ക​​​സി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് തോ​​​ന്നി​​​ത്തു​​​ട​​​ങ്ങി​​​യ​​​ത്.

കു​​​ള​​​ത്തി​​​ലെ ജ​​​ല​​​പ്പ​​​ര​​​പ്പി​​​ൽ പൊ​​​ങ്ങി​​​നി​​​ൽ​​​ക്കു​​​ന്ന താ​​​മ​​​ര ഇ​​​ല​​​യും വി​​​രി​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്ന താ​​​മ​​​ര​​​യും നീ​​​ന്തി​​​ത്തു​​​ടി​​​ക്കു​​​ന്ന മ​​​ത്സ്യ​​​ങ്ങ​​​ളും ചെ​​​റു വ​​​ള്ള​​​വു​​​മെ​​​ല്ലാം ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്നൊ​​​രു കൊ​​​ച്ചു താ​​​മ​​​ര​​​ക്കു​​​ളം റെ​​​സി​​​നി​​​ൽ തീ​​​ർ​​​ത്ത് റെ​​​സി​​​ൻ ലോ​​​ട്ട​​​സ് പോ​​​ണ്ട് എ​​​ന്ന സ്വ​​​ന്ത​​​മാ​​​യ ക​​​ലാ​​​സൃ​​​ഷ്ടി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്തു. ആ​​​ദ്യ​​​ത്തെ ലോ​​​ട്ട​​​സ് പോ​​​ണ്ട് ആ​​​ർ​​​ട്ട് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റു​​​ചെ​​​യ്ത ഉ​​​ട​​​നെ യു.​​​കെ​​​യി​​​ൽ നി​​​ന്ന​​​ട​​​ക്ക​​​മു​​​ള​​​ള ആ​​​ളു​​​ക​​​ൾ ഓ​​​ർ​​​ഡ​​​ർ ന​​​ൽ​​​കു​​​ക​​​യും ഏ​​​റെ​​​പേ​​​ർ​​​ക്ക് ലോ​​​ട്ട​​​സ് പോ​​​ണ്ട് നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. ആ​​​വ​​​ശ്യ​​​ക്കാ​​​രേ​​​റി​​​യ​​​തോ​​​ടെ താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി വ​​​ർ​​​ക് ഷോ​​​പ്പു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. മ​​​ര​​​ത്തി​​​ൽ റെ​​​സി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് മാ​​​ർ​​​ബി​​​ൾ എ​​​ഫ​​​ക്ട് വ​​​രു​​​ത്തി അ​​​തി​​​നു​​​മീ​​​തെ പൂ​​​ക്ക​​​ളും മ​​​റ്റും പെ​​​യി​​​ന്‍റി​​​ങ്​ ചെ​​​യ്യു​​​ന്ന റെ​​​സി​​​ൻ ഫാ​​​ൻ​​​സി ആ​​​ർ​​​ട്ട് സ്വ​​​ന്ത​​​മാ​​​യി രൂ​​​പ​​​പ്പെ​​​ടു​​​ത്തി.


റെ​​​സി​​​ൻ ആ​​​ർ​​​ട്ടി​​​ൽ വ​​​ർ​​​ക്കു​​​ക​​​ൾ ചെ​​​യ്യാ​​​നും സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടാ​​​നും തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ദു​​​ബൈ​​​യി​​​ൽ റെ​​​സി​​​ൻ ആ​​​ർ​​​ട്ട് വ​​​ർ​​​ക്ക് ഷോ​​​പ്പു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് വ​​​ർ​​​ക്ക് ഷോ​​​പ്പ് ചെ​​​യ്യാ​​​ൻ താ​​​ൽ​​​പ​​​ര്യം ചോ​​​ദി​​​ച്ചു​​​കൊ​​​ണ്ട് അ​​​ന്വേ​​​ഷ​​​ണം വ​​​ന്ന​​​ത് ഒ​​​ര​​​ർ​​​ഥ​​​ത്തി​​​ൽ ത​​​ൻ​​​റെ പ്ര​​​യ​​​ത്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ളൊ​​​രു അം​​​ഗീ​​​കാ​​​ര​​​മാ​​​യി​​​ട്ടാ​​​ണ് കാ​​​ണു​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ മാ​​​സ​​​ത്തി​​​ൽ മൂ​​​ന്നോ​​​ളം വാ​​​രാ​​​ന്ത്യ​​​ങ്ങ​​​ളി​​​ൽ ദി​​​വ​​​സം മു​​​ഴു​​​വ​​​ൻ നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന വ​​​ർ​​​ക്ക് ഷോ​​​പ്പു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഒ​​​രി​​​ക്ക​​​ൽ നാ​​​ട്ടി​​​ൽ​​​പോ​​​കാ​​​നി​​​രി​​​ക്കെ ദു​​​ബൈ ഗ​​​വ​​​ൺ​​​മെ​​​ൻ​​​റ് ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്നും ഇ​​​മാ​​​റാ​​​ത്തി ക​​​ലാ​​​കാ​​​രി​​​ക​​​ൾ​​​ക്ക് വ​​​ർ​​​ക്ക് ഷോ​​​പ്പി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​മോ എ​​​ന്ന് ചോ​​​ദി​​​ച്ചു. ഏ​​​റെ സ​​​ന്തോ​​​ഷം ന​​​ൽ​​​കി​​​യ ഒ​​​രു സ​​​ന്ദ​​​ർ​​​ഭ​​​മാ​​​യി​​​രു​​​ന്നു അ​​​ത്. നാ​​​ട്ടി​​​ൽ നി​​​ന്ന് തി​​​രി​​​ച്ചെ​​​ത്തി​​​യ ഉ​​​ട​​​നെ സൃ​​​ഹൃ​​​ത്താ​​​യ വി​​​നീ​​​ത​​​യോ​​​ടൊ​​​പ്പം ന​​​ല്ല രീ​​​തി​​​യി​​​ൽ ഒ​​​രു വ​​​ർ​​​ക്ക് ഷോ​​​പ്പ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ ഏ​​​റെ അ​​​ഭി​​​മാ​​​നം തോ​​​ന്നി.


സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സ്വീ​​​കാ​​​ര്യ​​​ത കി​​​ട്ടി​​​ത്തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ സ്വ​​​ന്തം ര​​​ച​​​ന​​​ക​​​ളും പ​​​രി​​​ശീ​​​ല​​​ന വീ​​​ഡി​​​യോ​​​ക​​​ളും പ​​​ങ്കു​​​വെ​​​ക്കാ​​​നാ​​​യി ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷം മു​​​മ്പ് zoohi.arts എ​​​ന്ന​​​പേ​​​രി​​​ൽ സ്വ​​​ന്ത​​​മാ​​​യി ഒ​​​രു പേ​​​ജ് തു​​​ട​​​ങ്ങി. മ​​​രു​​​ഭൂ​​​പ്ര​​​ദേ​​​ശ​​​മാ​​​യ യു.​​​എ.​​​ഇ​​​യു​​​ടെ പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളും പ​​​രി​​​സ​​​ര​​​വും പ​​​ച്ച​​​പു​​​ത​​​പ്പി​​​ക്കു​​​ക​​​യും വൈ​​​വി​​​ധ്യ​​​ങ്ങ​​​ളാ​​​യ പൂ​​​ക്ക​​​ളാ​​​ലും വ​​​ർ​​​ണ​​​ച്ചെ​​​ടി​​​ക​​​ളാ​​​ലും ക​​​ൺ​​​കു​​​ളി​​​ർ​​​മ​​​യേ​​​കു​​​ന്ന കാ​​​ഴ​​​ച​​​ക​​​ളൊ​​​രു​​​ക്കി വി​​​ശാ​​​ല​​​മാ​​​യൊ​​​രു കാ​​​ൻ​​​വാ​​​സാ​​​ക്കാ​​​ൻ ഈ ​​​നാ​​​ട്ടി​​​ലെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ കാ​​​ണി​​​ക്കു​​​ന്ന ഇ​​​ച്ഛാ​​​ശ​​​ക്തി​​​യും പ്ര​​​യ​​​ത്ന​​​വു​​​മാ​​​ണ് ക​​​ലാ​​​രം​​​ഗ​​​ത്ത് നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ത​​​നി​​​ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും മ​​​നോ​​​ധൈ​​​ര്യ​​​വും പ​​​ക​​​രു​​​ന്ന​​​ത്. പു​​​തി​​​യ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളും ര​​​ച​​​ന​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മ്പോ​​​ൾ എ​​​ല്ലാ ത​​​ര​​​ത്തി​​​നും ക​​​ട്ട​​​ക്ക് കൂ​​​ടെ നി​​​ൽ​​​ക്കു​​​ന്ന ഭ​​​ർ​​​ത്താ​​​വ് സാ​​​നു ന​​​സീ​​​റും മ​​​ക​​​ൻ ആ​​​മി​​​ർ​​​സാ​​​നു​​​വും മ​​​റ്റു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ് ത​​​ൻ​​​റെ ഏ​​​റ്റ​​​വും വ​​​ലി​​​യ പി​​​ന്തു​​​ണ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtistMizrin SanuResin Art
News Summary - Mizrin Sanu and Resin Art
Next Story