മോഡേണാകാൻ ഹിപ്ഹോപ്
text_fieldsഒതുക്കത്തിലുള്ള ഫാഷൻ ഇഷ്ടപ്പെടുന്നവർക്ക് പരമ്പരാഗത വസ്ത്രങ്ങൾ മാത്രമേ 'ഒാപ്ഷൻ' ഉള്ളൂെവന്ന ചിന്ത വേണ്ട. ഫാഷൻ ലോകത്തിന്റെ പുതുപുത്തൻ ട്രെൻഡുകൾക്കൊപ്പം തന്നെ നീങ്ങാൻ സഹായിക്കുന്ന നല്ല അടിപൊളി മോഡസ്റ്റ് വസ്ത്രങ്ങൾ ഇന്ന് സർവസാധാരണമാണ്. അത്തരത്തിൽ രണ്ടു വസ്ത്രങ്ങൾ പരിചയപ്പെടാം.
സിംഗ്ൾ പീസ് ഹിപ്ഹോപ്
'മോഡേൺ മൊഡസ്റ്റ് ഒൗട്ട്ഫിറ്റ്' വിഭാഗത്തിലും അല്ലാതെയും യുവത്വത്തിന്റെ ഫാഷൻ ആഘോഷമാകാൻ എല്ലാ അർഹതയുമുള്ള വസ്ത്രമാണ് ഹിപ്ഹോപ് ഡ്രസ്. കണങ്കാൽ വരെ ഇറക്കമുള്ള സിംഗ്ൾ പീസ് ഡ്രസ് ആണിത്. ഏറ്റവും താഴെയുള്ള ഗാതേർഡ് പ്ലീറ്റ്സ് ആണ് ഡ്രസിെൻറ ഹൈലൈറ്റ്.
ഏത് ആൾക്കൂട്ടത്തിലും വേറിട്ടുനിർത്തുന്ന വ്യത്യസ്തതയോടാണ് യുവത്വത്തിന് എന്നും പ്രിയം. അവർ ഏറ്റെടുക്കുന്നതോടെ ഇൗ സൂപ്പർ ഡ്യൂപ്പർ ഹിപ്ഹോപ് ഡ്രസ് ട്രെൻഡ്സെറ്റർ ആകുമെന്നതിൽ സംശയമില്ല. വിവിധ നിറത്തിലും ഡിസൈനുകളിലും ചെയ്തെടുക്കാൻ കഴിയുമെന്നതാണ് ഇതിെൻറ പ്രത്യേകത. ലിനൻ മെറ്റീരിയലാണ് ഹിപ്ഹോപ് ഡ്രസുകൾക്ക് ഏറെ അനുയോജ്യം. അക്സസറീസ് ലളിതമാക്കുന്നതാണ് നല്ലത്. സ്കാർഫ്, സ്റ്റോൾ, ആങ്ക്ൾ സ്ട്രാപ് ലോ ഹീൽ ഷൂസ്, ലെയ്സ്അപ് ഫ്ലാറ്റ്ഹീൽ, ആങ്ക്ൾ ബൂട്ട് ചങ്കി ഹീൽ ഷൂ, വുഡൻ ബ്രെയ്സ്ലെറ്റ്സ്, മെറ്റൽ വളകൾ ഒക്കെയായാൽ ഹിപ്ഹോപ്പിൽ തിളങ്ങാം.
പാറിപ്പറക്കാൻ പലാസോ
ഏറെക്കാലമായി പ്രചാരത്തിലുള്ള ഇറ്റാലിയൻ ഫാഷൻ വസ്ത്രമാണ് പലാസോ. '60കളിലും '90കളിലും ഏറെ പ്രിയങ്കരിയായിരുന്നു പലാസോ അഥവാ വൈഡ് ലെഗ് പാൻറ്സ്. ഏതു കാലാവസ്ഥയിലും അനുയോജ്യവും ഉപയോഗിക്കാനുള്ള സൗകര്യവും അതിലേറെ ക്ലാസിക് ലുക്കും. അവസരത്തിനൊത്ത് ഉപയോഗിക്കാൻ കഴിയുന്ന ചുരുക്കം ചില വസ്ത്രങ്ങളിൽ ഒന്നായതുകൊണ്ടുകൂടിയാണ് യുവതലമുറ ഫാഷൻ ലോകത്ത് ട്രെൻഡ് സെറ്റിങ്ങിൽ മുൻനിരയിലേക്ക് പലാസോയെ തിരിച്ചു കൊണ്ടുവന്നത്. ഈ വസ്ത്രം തിരഞ്ഞെടുക്കുമ്പോഴും ധരിക്കുമ്പോഴും കുറച്ച് ശ്രദ്ധിച്ചാൽ കൂടുതൽ ആകർഷകമാകും.
പലാസോ തിരഞ്ഞെടുക്കുമ്പോൾ ശരീരപ്രകൃതി ഒരു ഘടകമാണ്. മെലിഞ്ഞ ശരീരപ്രകൃതമുള്ളവർക്ക് കുറച്ച് കട്ടിയുള്ളതും സ്റ്റിഫായിട്ടുള്ളതുമായ ഫാബ്രിക്കാണ് ചേരുക. റോ സിൽക്ക്, ബ്രൊക്കേഡ് എന്നിവ അനുയോജ്യമാകും. അധികം െഫ്ലയർ ഇല്ലാത്ത പലാസോയാണ് ഇത്തരക്കാർക്ക് നല്ലത്.
തടിച്ചവർക്ക് ഷിഫോൺ, ജോർജെറ്റ് പോലുള്ള സോഫ്റ്റും ഒഴുകിക്കിടക്കുന്നതുംപോലുള്ള ഫാബ്രിക്കുമാണ് നല്ലത്. ഫ്ലയർ കൂടിയ തരം പലാസോ തിരഞ്ഞെടുക്കുക.
പ്രിൻറഡ്, ഹൈവേസ്റ്റ് പലാസോെക്കാപ്പം പ്ലെയിൻ, ലെയ്സ് ക്രോപ്, ഷോർട്ട്, അയഞ്ഞ ടോപ്പുകളാണ് നല്ലത്. ഇൻസേർട്ട് ചെയ്യുകയാണെങ്കിൽ ആകർഷണീയമായ ലുക്ക് സ്വന്തമാക്കാം.
ലോങ് ടോപ്പും കുർത്തിയുമാണ് ലോവേസ്റ്റ് പലാസോക്ക് ചേരുക. അക്സസറീസ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.
പലാസോ പാൻറിന് ഭംഗി കൂട്ടാൻ ജാക്കറ്റ്, െബ്ലയ്സൻ, സ്കാർഫ്, സ്റ്റോൾസ് എന്നിവയൊക്കെ ഇഷ്ടാനുസരണം ഉപയോഗിക്കാവുന്നതാണ്. ഇന്ത്യൻ വസ്ത്രമായി മാറാനും പലാസോക്ക് കഴിവുണ്ട്. ആംഗിൾ ലെങ്ത് പലാസോയോടൊപ്പം സ്ട്രെയിറ്റ് സ്ലിറ്റുള്ള ടോപ് അല്ലെങ്കിൽ പഞ്ചാബി കുർത്തിയും കൂടിയായാൽ ചുരിദാറും സൽവാറുമൊക്കെ വഴിമാറി നിൽക്കും.
സ്റ്റൈൽ ഇൻ ലിനൻ
മോഡേൺ വസ്ത്രങ്ങളുടെ ലോകത്ത് ലിനൻ ഫാബ്രിക് ചുവടുറപ്പിച്ചിരിക്കുകയാണ്. ഫാഷൻ സങ്കൽപങ്ങളിൽ പുതിയ ട്രെൻഡ് പരീക്ഷിക്കാൻ പറ്റിയ ഫാബ്രിക്കാണ് ലിനൻ. ഏതുതരം പാറ്റേണും ഡിസൈനും ഇൗ മെറ്റീരിയലിൽ വഴങ്ങും. മെറ്റീരിയലിെൻറ പ്രത്യേകതകൊണ്ടുതന്നെ തനതായ ക്ലാസിക്-ട്രെൻഡി ലുക്ക് വസ്ത്രത്തിന് സ്വന്തമാകും.
ലിനൻ വന്ന വഴി
ഫ്ലാക്സ് ചെടികളുടെ നാരുകളാൽ നിർമിക്കപ്പെട്ടതാണ് ലിനൻ. ഏതാണ്ട് 3000 വർഷം പഴക്കമുണ്ട് ലിനൻ പാരമ്പര്യത്തിന്. പഴയകാല വസ്ത്രസങ്കൽപങ്ങളിൽ ഈ തുണിത്തരത്തിന് പ്രാമുഖ്യമേറെയായിരുന്നു. പുരാതന ഈജിപ്തിൽ ശുദ്ധിയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിെൻറയും പ്രകാശത്തിെൻറയും പ്രതീകം. അത്രയും വിശേഷപ്പെട്ടതായതുകൊണ്ടുതന്നെ മമ്മികൾ സൂക്ഷിക്കാൻ അവർ തിരഞ്ഞെടുത്തതും ലിനനാണ്. മൂല്യത്തിൽ മുന്നിൽ നിൽക്കുന്നതിനാൽ ചില സാഹചര്യങ്ങളിൽ കറൻസിയായിപ്പോലും ലിനൻ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ചരിത്രം.
വളരെ സോഫ്റ്റും കംഫർട്ടബിളും കൂളിങ് ഇഫക്ടും ഏറെക്കാലം ഈടുനിൽക്കുന്നതും ലിനന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ മോഡേൺ ഫാഷൻ ട്രെൻഡുകളിൽ ലിനെൻറ പ്രൗഢി ഇന്നും നിലനിൽക്കുന്നു. അലക്കുംതോറും സോഫ്റ്റ്നെസ് കൂടുന്നതും ചുരുങ്ങിപ്പോകില്ല എന്നുള്ളതും ലിനന് ഡിമാൻഡ് കൂട്ടുന്നു. ഈ മെറ്റീരിയൽ കൊണ്ട് പാന്റ്സ്, ഷർട്ട്സ്, ഷോർട്സ്, ലോങ് ടോപ്സ്, ഫ്രോക്സ്, വെസ്റ്റേൺ വെയർ തുടങ്ങി ഏതുതരം മോഡലും പരീക്ഷിക്കാവുന്നതാണ്.
പാറ്റേണിലും കട്ടിങ്ങിലും ഷോപ്പിങ്ങിലും ശ്രദ്ധിച്ചാൽ വേറിട്ടു നിൽക്കുന്ന ഒൗട്ട്ഫിറ്റ് തയാറാക്കാം. ലൈറ്റ് വെയ്റ്റ് എന്ന സവിശേഷതയുള്ളതു കൊണ്ട് യാത്രാവേളകളിൽ ലിനൻ മികവുറ്റ തിരഞ്ഞെടുപ്പാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.