‘കുഞ്ഞുപോരാളി’ പാബ്ലോയെ കോക്പിറ്റിലേക്ക് വരവേറ്റ് ഒമാൻ എയർ
text_fieldsമസ്കത്ത്: അർബുദത്തിനെതിരെ സധൈര്യം പോരാടുന്ന കുഞ്ഞുപോരാളിക്ക് കോക്പിറ്റിൽ കയറാൻ അവസരമൊരുക്കി ഒമാൻ എയർ. പാബ്ലോ എന്ന കൊച്ചു കുട്ടിക്കാണ് ഫ്രാൻസിലെ ചാൾസ് ഡി ഗല്ലെ വീമാനത്താവളത്തിന്റെ അനുമതിയോടെ കോക്പിറ്റിലേക്ക് ഒമാൻ എയർ സ്വാഗതം ചെയ്തത്.
ഈ കുഞ്ഞുപോരാളി ഞങ്ങളുടെ എല്ലാ ജീവനക്കാരുടെയും ഹൃദയം കീഴടക്കിയയെന്നും ഈ അത്ഭുതകരമായ നിമിഷം ഞങ്ങളുമായി പങ്കിട്ടതിന് മാതാപിതാക്കൾക്ക് നന്ദി അറിയിക്കുന്നതായും ഒമാൻ എയർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഇതിന്റെ ചിത്രവും ഒമാൻ എയർ പങ്കുവെച്ചിട്ടുണ്ട്.
കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുത്തതിന് ഒമാൻ എയറിന് നിരവധിപേർ അഭിനന്ദനവുമായെത്തിയിരിക്കുന്നുത്. ഒമാൻ എന്ന രാജ്യത്തിന്റെ മഹത്തായ സംസ്കാരത്തിന്റെ തെളിവാണ് ഇതെന്നാണ് പലരും കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.