കോഴിത്തൂവലിൽനിന്ന് കടലാസ് നിർമിച്ച് ഓർക്കാട്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ
text_fieldsവടകര: കോഴിത്തൂവലിൽനിന്ന് എഴുതാനുള്ള കടലാസ് ഉൽപാദിപ്പിച്ച് ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. കോഴിസ്റ്റാളുകളിൽനിന്ന് തൂവൽ ഒഴിച്ചുള്ള ഇറച്ചിമാലിന്യങ്ങൾ പന്നിഫാമുകളിലേക്കും മറ്റും കയറ്റിപ്പോകുമെങ്കിലും തൂവൽസംസ്കരണം പ്രയാസമുണ്ടാക്കുന്നതിനിടയിലാണ് വിവിധ പ്രക്രിയയിലൂടെ സംസ്കരിച്ച് കടലാസാക്കി മാറ്റാനുള്ള പ്രോജക്ട് രസതന്ത്രവിഭാഗം അധ്യാപിക ടീനാമോൾ ഡാനിയേലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ മയൂഖ വിനോദ്, ഫാത്തിമത്തുൽ ഹുദ എന്നിവർ തയാറാക്കിയിരിക്കുന്നത്.
ജില്ല ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടിയ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോഴിക്കടകളിലെ മാലിന്യം നിർമാർജനം ചെയ്യാൻ വ്യവസായിക അടിസ്ഥാനത്തിൽ പ്രസ്തുത പ്രോജക്ട് ചെയ്യാനുള്ള പദ്ധതി ജില്ല ശുചിത്വമിഷന്റെയും സംസ്ഥാന ശുചിത്വമിഷന്റെയും പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.