Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_right...

വ​ജ്ര​ത്തി​ള​ക്ക​ത്തി​ൽ ഖ​ത്ത​രി ഡി​സൈ​ന​ർ​മാ​ർ

text_fields
bookmark_border
വ​ജ്ര​ത്തി​ള​ക്ക​ത്തി​ൽ ഖ​ത്ത​രി ഡി​സൈ​ന​ർ​മാ​ർ
cancel
camera_alt

 ഡി.​ഇ.​സി.​സി​യി​ൽ സ​മാ​പി​ച്ച ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ്​ വാ​ച്ച​സ്​ എ​ക്സി​ബി​ഷ​നി​ൽ​നി​ന്ന്​ 

Listen to this Article

ദോ​ഹ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച ശേ​ഷ​മു​ള്ള പ്ര​ഥ​മ ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ് വാ​ച്ച​സ്​ എ​ക്സി​ബി​ഷ​നി​ൽ (ഡി.​ജെ.​ഡ​ബ്ല്യൂ.​ഇ) തി​ള​ങ്ങി​യ​വ​രാ​ണ്​ ഖ​ത്ത​രി ഡി​സൈ​ന​ർ​മാ​ർ. അ​റ​ബ്​ പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും നി​ല​നി​ർ​ത്തു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തും പ​ഴ​മ​യെ പു​തു​മോ​ടി​യോ​ടെ അ​വ​ത​രി​പ്പി​ച്ചും അ​വ​ർ ഒ​രു​ക്കി​യ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ ആ​റു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ജ്വ​ല്ല​റി ആ​ൻ​ഡ്​ വാ​ച്ച​സ്​ എ​ക്സി​ബി​ഷ​നി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ത​ദ്ദേ​ശീ​യ ഡി​സൈ​ന​ർ​മാ​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ച് വ​ർ​ഷം മു​മ്പാ​ണ് എ​ക്സി​ബി​ഷ​നി​ൽ ഖ​ത്ത​രി ഡി​സൈ​നേ​ഴ്സ്​ ഇ​നി​ഷ്യേ​റ്റി​വി​ന് രൂ​പം ന​ൽ​കി​യ​ത്. ഖ​ത്ത​രി പ്ര​തി​ഭ​ക​ൾ​ക്ക് ഒ​രു പ​വ​ലി​യ​ൻ​ത​ന്നെ എ​ക്സി​ബി​ഷ​നി​ൽ സം​ഘാ​ട​ക​ർ ഇ​ത്ത​വ​ണ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വ​ള​ർ​ന്നു​വ​രു​ന്ന പ്ര​ദേ​ശി​ക ഡി​സൈ​ന​ർ​മാ​ർ​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കാ​നും പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് ഖ​ത്ത​രി ഡി​സൈ​നേ​ഴ്സ്​ ഇ​നി​ഷ്യേ​റ്റി​വി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം ചെ​യ​ർ​മാ​നും ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ ഗ്രൂ​പ് സി.​ഇ.​ഒ​യു​മാ​യ അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​യു​ന്നു.

ഖ​ത്ത​രി ഡി​സൈ​ന​ർ​മാ​രി​ൽ ന​മു​ക്ക് ഏ​റെ അ​ഭി​മാ​നി​ക്കാ​നു​ണ്ട്. നേ​ര​ത്തെ ന​മ്മു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​തി​ഭ​ക​ൾ ഇ​പ്പോ​ൾ വി​ജ​യ​ക​ര​മാ​യ ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ട​മ​ക​ളാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും ഭാ​വി​യി​ലും കൂ​ടു​ത​ൽ ഡി​സൈ​ന​ർ​മാ​ർ മു​ന്നോ​ട്ടു​വ​രു​മെ​ന്നും ഈ ​സു​വ​ർ​ണാ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു.

ഖ​ത്ത​രി ഡി​സൈ​ന​റാ​യ ശൈ​ഖ ബി​ൻ​ത് മു​ഹ​മ്മ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ 2011ൽ ​ആ​രം​ഭി​ച്ച അ​ൽ ഗ​ഹ്​​ല ജ്വ​ല്ല​റി ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് ത​ങ്ങ​ളു​ടെ പ്രാ​ഗ​ല്ഭ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. മു​ത്ത് വാ​ര​ൽ പാ​ര​മ്പ​ര്യ​ത്തി​ന് പി​ന്തു​ണ ന​ൽ​കി​ക്കൊ​ണ്ട് പ്രാ​ദേ​ശി​ക അ​ഭി​രു​ചി​ക​ൾ​ക്കു​കൂ​ടി മു​ൻ​തൂ​ക്കം ന​ൽ​കി​യാ​ണ് അ​ൽ ഗ​ഹ്​​ല ആ​ഭ​ര​ണ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

2018ൽ ​സ​ഹോ​ദ​ര​ങ്ങ​ളാ​യ മ​റി​യം, നൂ​റ അ​ൽ മി​അ്ദാ​ദി എ​ന്നി​വ​ർ ആ​രം​ഭി​ച്ച ത​മീം ബ്രാ​ൻ​ഡി​ലെ അ​ൽ ബാ​ഹി​യ ക​ല​ക്ഷ​നും താ​ജ് ക​ല​ക്ഷ​നും ഇ​തി​ന​കം ജ​ന​പ്രീ​തി നേ​ടി​യി​ട്ടു​ണ്ട്. ഡി.​ഡ​ബ്ല്യൂ ജ്വ​ല്ല​റി​യു​മാ​യി അ​ൽ​ദാ​ന ഹ​മ​ദ് അ​ൽ ഹെ​ൻ​സാ​ബും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്.

ഹി​സ്സ അ​ൽ മ​ന്നാ​ഇ, ജൗ​ഹ​ർ അ​ൽ മ​ന്നാ​ഇ എ​ന്നീ സ​ഹോ​ദ​രി​ക​ളു​ടേ​താ​യി ലേ​ഡി റോ​സ്, സു​ഹൈ​ൽ സ്​​റ്റാ​ർ എ​ന്നീ അ​ത്യാ​ധു​നി​ക ക​ല​ക്ഷ​നു​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ണ്. ഖ​ത്ത​രി സം​സ്​​കാ​ര​ത്തി​ൽ​നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് എ​ച്ച് ജ്വ​ല്ല​റി​യു​ടെ ബ​ട്ട​ർ​ഫ്ലൈ ക​ല​ക്ഷ​നും ഇ​ത്ത​വ​ണ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്.ഡി​സൈ​ൻ രം​ഗ​ത്തെ പ്ര​തി​ഭ​യാ​യ ഹ​മ​ദ് അ​ൽ മു​ഹ​മ്മ​ദാ​ണ് എ​ച്ച് ജ്വ​ല്ല​റി​യു​ടെ പി​ന്നി​ൽ.

സ​മീ​റ അ​ൽ മു​ല്ല​യു​ടെ ഹി​സ്സ ജു​വ​ൽ​സ്, അ​റ​ബ് കാ​ലി​ഗ്ര​ഫി​യി​ൽ​നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടു​ള്ള മി​ദാ​ദ് ജ്വ​ല്ല​റി, നൗ​ഫ് ജ്വ​ല്ല​റി എ​ന്നി​വ​രും ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ് വാ​ച്ച​സ്​ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഖ​ത്ത​രി ഡി​സൈ​നേ​ഴ്സ്​ പ​വ​ലി​യ​നി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar designers
News Summary - Qatar designers in the workplace
Next Story