Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightമഴക്കാലത്ത്...

മഴക്കാലത്ത് മുടികൊഴിച്ചില്‍ കൂടുന്നുണ്ടോ?; പരിഹാരമുണ്ട്

text_fields
bookmark_border
Hair Losing
cancel

മുടിയും മുടിയഴകും ശ്രദ്ധിക്കുന്നവരും പരിപാലിക്കുന്നവരുമാണ് ഭൂരിഭാഗം പേരും, അതിൽ ആൺ-പെൺ വ്യത്യാസമില്ല. പനങ്കുല പോലെ, മുട്ടോളം നീളമുള്ള, തുമ്പുകെട്ടിയിട്ട മുടിയാണ് ആകർഷണം എന്നൊക്കെയുള്ള സങ്കൽപങ്ങളെല്ലാം മാറി. പരിപാലിക്കാൻ സമയമില്ലാത്തതിനാലും മെനക്കെടാൻ വയ്യാത്തതിനാലും തലമുടി വെട്ടിയൊതുക്കുന്ന സ്ത്രീകളാണ് ഇന്നധികവും. എങ്കിലും, മുടികൊഴിച്ചിൽ ഭയക്കാത്ത സ്ത്രീകളും കഷണ്ടി കയറുന്നതിൽ ആശങ്കയില്ലാത്ത പുരുഷൻമാരും വിരളമായിരിക്കും.

ഇന്ന് നമ്മൾ ജീവിക്കുന്ന കോവിഡ് കാലത്തിന്‍റെ തുടക്കത്തിൽ മഹാമാരിയുടെ പാർശ്വഫലമായി ആദ്യം എണ്ണപ്പെട്ടതിൽ ഒന്ന് മുടികൊഴിച്ചിലായിരുന്നു. കുളിക്കുമ്പോള്‍ കുറേയേറെ മുടിയിഴകള്‍ കൈകളില്‍ കുടുങ്ങി കൊഴിയുമ്പോൾ വിഷമത്തിലാകുന്നവരാണ് പലരും. ദിവസം ശരാശരി 50 - 60 മുടിയിഴകള്‍ തികച്ചും സാധാരണമാണെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാല്‍, പറിഞ്ഞ് പോരുന്നത് പോലെ കുറേയേറെ മുടിയിഴകള്‍ കൊഴിയുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. താരൻ, അറ്റം െപാട്ടൽ തുടങ്ങിയവയല്ലാം മുടിക്ക് പാരയാണ്. എന്നാല്‍, മുടികൊഴിച്ചിൽ ആലോചിച്ച് തലപുണ്ണാക്കിയാല്‍ ഈ ടെന്‍ഷനും മുടിക്ക് ദോഷം ചെയ്യും, മുടികൊഴിച്ചില്‍ വര്‍ധിക്കുകയും ചെയ്യും.

സാധാരണയായി പോഷകാഹാരക്കുറവ്, ഹോർമോൺ പ്രശ്നങ്ങൾ, മാനസിക സമ്മർദം, ചില രോഗങ്ങളും മരുന്നുകളുടെ ഉപയോഗവും കാരണമെല്ലം മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. പ്രസവത്തിന് ശേഷം ചിലർക്ക് മുടി കൊഴിച്ചിൽ വർധിക്കാറുണ്ട്. ഇപ്പോൾ മഴക്കാലം പടിവാതിലില്‍ എത്തി നില്‍ക്കെ മുടി സംരക്ഷണം പ്രധാനമാണ്. കാരണം, ചിലര്‍ക്ക് മഴക്കാലത്ത് മുടികൊഴിച്ചില്‍ രൂക്ഷമാകാറുണ്ട്. മഴക്കാലത്ത് ഈര്‍പ്പം അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതിനാല്‍ തലയോട്ടി സദാസമയവും എണ്ണമയം ഉള്ളതാകും.

ശ്രദ്ധയോടെയുള്ള പരിചരണവും മുടിയുടെ വളർച്ചക്ക് സഹായിക്കുന്ന ഭക്ഷണവും ശീലമാക്കിയാൽ ഒരുപരിധി വരെ മുടികൊഴിച്ചിൽ പരിഹരിക്കാം. സ്വന്തം മുടി എണ്ണമയമുള്ളതാണോ, വരണ്ടതാണോ എന്ന് ആദ്യം മനസ്സിലാക്കണം. തുടർന്നാണ് എത്തരത്തിലുള്ള പരിചരണമാണ് നൽകേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. താഴെ പറയുന്ന കാര്യങ്ങളിലൂടെ മുടികൊഴിച്ചിൽ ഒരുപരിധി വരെ കുറയ്ക്കാനും മഴക്കാലത്ത് അടക്കം മുടികൊഴിച്ചില്‍ ഇല്ലാതാക്കാനും സാധിക്കും.

1. ഭക്ഷണത്തിലൂടെ ആരോഗ്യമുള്ള മുടി

ഇരുമ്പ്, പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുടിയുടെ ആരോഗ്യത്തിന് വേണ്ടത്. അതിനാൽ ഇവ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. അതായത്, ഇലക്കറികള്‍, മുട്ട, കാരറ്റ്, ഓട്‌സ്, പയറുവര്‍ഗങ്ങള്‍ എന്നിവ. കൂടാതെ, ചെറിയ മീനും കോഴിയിറച്ചിയും െനല്ലിക്കയും ഉൾപ്പെടുത്താം. അതുപോലെ ജങ്ക് ഫുഡ് ഒഴിവാക്കുകയും ചെയ്യാം. ഇതോടൊപ്പം ദിവസവും നന്നായി വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്നത് ആകെ ശരീരത്തിന് മാത്രമല്ല, മുടിക്കും ഗുണം ചെയ്യുന്നുണ്ട്.

2. ആഴ്ചയിലൊരിക്കല്‍ എണ്ണയിട്ട് മസാജ്

  • ആഴ്ചയിലൊരിക്കല്‍ കാച്ചിയ എണ്ണയോ, വെളിച്ചണ്ണയോ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. മുടിയിഴകൾ വകഞ്ഞ് മാറ്റി കൈവിരലുകളുടെ അറ്റത്ത് എണ്ണ പുരട്ടി തലയോട്ടിയിൽ എത്തുന്ന രീതിയിൽ മസാജ് ചെയ്യുക. ഇത്തരത്തിൽ തല മുഴുവനായും ചെയ്യുക. വെളിച്ചെണ്ണ, ഒലിവ് ഒായിൽ എന്നിവ ഉപയോഗിക്കാം.
  • ചൂടാക്കിയ എണ്ണ ഇതിന് നല്ലതാണ്. 20-30 മിനിറ്റിനു ശേഷം ആവി കൊള്ളാം. തുടര്‍ന്ന്, കഴുകി കളയുക.
  • തലയിൽ പൊടിയും ചെളിയും അടിയുന്നതും മുടി വരളുന്നതു കൊണ്ടുമെല്ലാമാണ് താരൻ ഉണ്ടാകുന്നത്. താരൻ അകറ്റാനും ഈ ഹോട്ട് ഒായിൽ മസാജ് നല്ലതാണ്.

3. ഷാംപൂ ഉപയോഗിക്കുന്നെങ്കിൽ

  • മുടി കഴുകാൻ ഷാംപൂ ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഷാംപൂവിന്‍റെ അമിത ഉപയോഗം മുടിക്ക് ഗുണം ചെയ്യില്ല. അമിതമായി കെമിക്കൽ അടങ്ങിയ ഷാംപൂകൾ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ മുടിയുടെ പ്രകൃതത്തിന് അനുയോജ്യമായ ഷാംപൂ വിപണിയിൽ നിന്ന് കണ്ടെത്തുക. പരമാവധി രണ്ട് മിനിറ്റ് വരെ മാത്രം ഷാംപൂ തലയിൽ തേച്ച് പിടിപ്പിക്കുക. ഷാംപൂ കഴുകി കളഞ്ഞ ശേഷം കണ്ടീഷനർ ഉപയോഗിക്കണം.
  • കണ്ടീഷനർ മുടിക്ക് താഴെ തലയോട്ടിയിൽ ആകരുത്. മുടിയുടെ അറ്റത്താണ് കണ്ടീഷനർ തേയ്ക്കേണ്ടത്. പരാവധി മൂന്ന് മിനിറ്റിന് ശേഷം വെള്ളത്തിൽ മുടി കഴുകുക.
  • കെമിക്കൽ ട്രീറ്റ് മെന്‍റ് ചെയ്യുന്നവരാണെങ്കിൽ മികച്ച പരിശീലനം നേടിയവരെ മാത്രം സമീപിക്കുക. അവരുടെ നിർദേശങ്ങൾ അനുസരിക്കുക.

4. ശ്രദ്ധയോടെ ഉണക്കാം

കുളി കഴിഞ്ഞ് തലയില്‍ തോര്‍ത്തു കൊണ്ട് ശക്തിയില്‍ ഉരക്കുന്നത് മുടിക്ക് ദോഷമായി മാറും. മുടി ഉണക്കാന്‍ കട്ടിയുള്ള മൈക്രോഫൈബർ കൊണ്ടുള്ള ടവ്വല്‍ ഉപയോഗിക്കുക. കോട്ടൺ ടവ്വൽ ഉപയോഗിക്കാതിരിക്കുക. ബെഡിൽ കോട്ടൺ തുണി കൊണ്ടുള്ള തലയിണ കവറും ഉപയോഗിക്കരുത്. കാരണം, ഇത് മുടി പൊട്ടാൻ കാരണമാകുന്നുണ്ട്.

അതുപോലെ, മുടി ഉണക്കാൻ തോര്‍ത്തുകൊണ്ട് നനഞ്ഞ മുടി കെട്ടിവെക്കുന്നത് പലരുടെയും ശീലമാണ്. ഇത് ഒരു തെറ്റായ പ്രവണതയാണെന്നാണ് പറയപ്പെടുന്നത്. മുടി പൊട്ടാന്‍ ഇത് പ്രധാന കാരണമാകുന്നു. മാത്രമല്ല, മുടിയിലെ സ്വാഭാവിക എണ്ണമയത്തെ വലിച്ചെടുക്കുകയും ചെയ്യുന്നു. നനഞ്ഞ മുടി കെട്ടിവെച്ചാല്‍ ചിലർക്ക് ദുര്‍ഗന്ധത്തിനും മുടിക്കായക്കും കാരണമാകുന്നുണ്ട്.

5. ചീപ്പിലുമുണ്ട് കാര്യം

മുടി ചീകാൻ ഉപയോഗിക്കുന്ന ചീപ്പിൽ വരെ ശ്രദ്ധ വേണം. കഠിനമായി വലിച്ച് ചീകാതിരിക്കുക. ഗുണമേൻമയുടെ ചീപ്പുകൾ ഉപയോഗിക്കുക. അകന്ന പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുക. ദിവസവും ഏറെ നേരം മുടി ചീകരുത്. മാത്രമല്ല, നനഞ്ഞിരിക്കെയും മുടി ചീകരുത്.

6. വീണ്ട് കീറുന്നത് തടയാൻ മുടി വെട്ടാം

ചൂട് കൂടി കാലാവസ്ഥയിലും ഷംപൂവിന്‍റെ അമിത ഉപയോഗവും ബ്ലോ ഡ്രൈയിങ് കാരണമെല്ലാം മുടിയുടെ അറ്റം പൊട്ടാം. അറ്റം വിണ്ടുകീറുന്നത് തടയാനും വളരാനും മുടി വെട്ടാം. എന്നാൽ, ഇടയ്ക്കിടെ വെട്ടാതെ കൃത്യമായ ഇടവേളയിൽ മാത്രം വെട്ടുക. മുടിയുടെ പൊട്ടിയ അറ്റം വെട്ടിയാൽ ഇത് കൂടുതൽ വ്യാപിക്കാതെ സൂക്ഷിക്കാം.

7. ആരോഗ്യമുള്ള മനസ്സും ഉറക്കവും

തുടക്കത്തിൽ പറഞ്ഞ പോലെ നല്ല ഭക്ഷണം മാത്രം കഴിച്ചതുകൊണ്ടായില്ല, ശാന്തമായ, ടെൻഷനില്ലാത്ത മനസ്സിനും മുടിയുടെ ആരോഗ്യത്തിൽ പങ്കുണ്ട്. മാത്രമല്ല, ഉറക്കം ഒഴിവാക്കുകയോ ഉറങ്ങുന്ന സമയത്തിന്‍റെ ദൈർഘ്യം കുറക്കുകയോ ചെയ്യരുത്. ദിവസവും ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youthyouthhair tipshair tipsHair Losinghair safetyhair safetystyle hairstyle hair
News Summary - Causes and Remedies and Tips for Hair Losing
Next Story