ശ്രദ്ധേയയായി സൂഫി ഗായിക ഷബ്നം റിയാസ്
text_fieldsകഴക്കൂട്ടം: കാര്യവട്ടം കാമ്പസിൽ നടക്കുന്ന റിസേർച്ചേഴ്സ് ഫെസ്റ്റിൽ ശ്രദ്ധേയയായി സൂഫി ഗായിക ഷബ്നം റിയാസ്. ഇന്ത്യയിലെ ആദ്യ സൂഫി മ്യൂസിക് റിസർച്ച് പേഴ്സനാണ് ഷബ്നം. പരമ്പരാഗത ഖവാലിയാണ് ഷബ്നം പിന്തുടരുന്നത്. ‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഗായികയാണ് ഷബ്നം.
സൂഫി സംഗീതത്തിലെ ആദ്യ ഗവേഷക എന്നതിനപ്പുറം, ലയാലി സൂഫിയ എന്ന പേരിൽ സ്ത്രീകളുടെ ആദ്യ പരമ്പരാഗത ഖവാലി ബാന്റും ഷബ്നത്തിന് സ്വന്തം. അധികം മലയാളി ഗായകർ, പ്രത്യേകിച്ച് വനിതകൾ കടന്നുചെല്ലാത്ത ഖവാലിയുടെ വഴി തിരഞ്ഞെടുക്കാൻ ശബ്നത്തെ പ്രേരിപ്പിച്ചതും ഉള്ളിലെ സ്വപ്നസഞ്ചാരിയാകാം. പാടാൻ മാത്രമല്ല പാട്ടിന് പിറകെ ഗവേഷണമനസ്സോടെ സഞ്ചരിക്കാനും സമയം കണ്ടെത്തുന്നു ഈ ഗായിക.
സ്വന്തം ആലാപനശൈലിയും ശബ്ദവും ഖവാലിക്ക് ഇണങ്ങുമെന്നു. കൊല്ലം ഉളിയക്കോവിൽ സ്വദേശിയായ ശബ്നം സിനിമയിൽ പാടിയത് യാദൃച്ഛികമായാണ്. പാട്ടിനോട് കുട്ടിക്കാലംമുതൽ കമ്പമുണ്ടായിരുന്നു. മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കും. കൊല്ലം സെന്റ് ജോസഫ്സ് സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് വസന്തകാലമേഘങ്ങൾ എന്ന പേരിൽ ആദ്യത്തെ ആൽബം പുറത്തുവന്നത്.
തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ നടക്കുന്ന റിസർച്ച് ഫെസ്റ്റിവലിൽ മ്യൂസിക് ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായ സൂഫി മ്യൂസിക് എക്സിബിഷനിൽ പങ്കെടുക്കാനാണ് ഇവർ എത്തിയത്. സൂഫി സംഗീതം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഷബ്നം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.