18കാരി റിയ സിൻഹ മിസ് യൂനിവേഴ്സ് ഇന്ത്യ 2024
text_fieldsഗുജറാത്ത് സ്വദേശിയായ 18കാരി റിയ സിൻഹ മിസ് യൂനിവേഴ്സ് ഇന്ത്യ 2024 വിജയി. ഈ വർഷം അവസാനം മെക്സിക്കോയിൽ നടക്കുന്ന മിസ് യൂനിവേഴ്സ് 2024 മൽസരത്തിൽ റിയ സിൻഹ ഇന്ത്യയെ പ്രതിനിധീകരിക്കും.
ഞായറാഴ്ച രാജസ്ഥാനിലെ ജയ്പൂരിലാണ് മിസ് യുനിവേഴ്സ് ഇന്ത്യ 2024ന്‍റെ ഗ്രാൻഡ് ഫിനാലെ നടന്നത്. പ്രഞ്ജൽ പ്രിയ ഫസ്റ്റ് റണ്ണറപ്പും ഛവി വെർഗ് സെക്കൻഡ് റണ്ണറപ്പും ആയി. സുസ്മിത റോയി, റൂപ്ഫുഷാനോ വിസോ എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ നേടി. 51 മത്സരാർഥികളെ മറികടന്നാണ് റിയയുടെ തിളക്കമാർന്ന വിജയം.
തിളക്കമാർന്ന വിജയത്തിന് ഏറെ ആഹ്ലാദമുണ്ടെന്ന് റിയ സിൻഹ പറഞ്ഞു. 'ഇന്ന് ഞാൻ മിസ് യൂണിവേഴ്സ് ഇന്ത്യ 2024 പട്ടം നേടി. ഞാൻ വളരെ നന്ദിയുള്ളവളാണ്. ഈ കിരീടത്തിലേക്ക് എത്താൻ വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. മുൻ ജേതാക്കൾ എനിക്ക് പ്രചോദനമായി.
എല്ലാ പെൺകുട്ടികൾക്കും എന്താണ് തോന്നുന്നത് അതാണ് തനിക്കും തോന്നുന്നത്. വിജയികൾ മനസ്സിനെ ത്രസിപ്പിക്കുന്നവരാണ്. മിസ് യൂനിവേഴ്‌സിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കും. ഈ വർഷം ഇന്ത്യ മിസ് യൂണിവേഴ്സ് കിരീടം നേടുമെന്നാണ് എന്‍റെ പ്രതീക്ഷ. എല്ലാ പെൺകുട്ടികളും കഠിനാധ്വാനികളും അർപണബോധമുള്ളവരും അതീവ സുന്ദരികളുമാണ്'.
നടിയും മിസ് യൂണിവേഴ്സ് ഇന്ത്യ 2015യുമായ ഉർവശി റൗതേലയാണ് വിജയിയെ പ്രഖ്യാപിച്ചത്. ഇന്ത്യ ഈ വർഷം വീണ്ടും മിസ് യൂണിവേഴ്സ് കിരീടം നേടുമെന്ന് ഉർവശി ആഗ്രഹം പ്രകടിപ്പിച്ചു. ഉർവശി റൗതേലയെ കൂടാതെ, നിഖിൽ ആനന്ദ്, വിയറ്റ്നാമീസ് താരം ആയ നുഗെയ്ൻ ക്യുൻ, ഫാഷൻ ഫൊട്ടോഗ്രാഫർ റയാൻ ഫെർണാണ്ടസ്, വ്യവസായി രാജീവ് ശ്രീവാസ്തവ എന്നിവരായിരുന്നു ജഡ്ജിങ് പാനലിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.