സഹോദരങ്ങൾ ജനിച്ചത് ഒരേ ദിവസം; അപൂർവതയിൽ ഒരു വീട്
text_fieldsകുട്ടികൾ മാതാപിതാക്കൾക്കൊപ്പം
മസ്കത്ത്: ആഗസ്റ്റ് ആറിന് ഒമാനിൽ പ്രവാസികളായ കൊടുങ്ങല്ലൂർ എറിയാട് സ്വദേശികളായ പുന്നക്കൽ ഷാബിന്റെയും ഷബ്നയുടെയും വീട്ടിൽ വലിയ ആഘോഷത്തിന്റെ പ്രതീതിയായിരുന്നു.
അപൂർവമായൊരു യാദൃശ്ചികതയാണ് ഈ സന്തോഷത്തിന് ഹേതുവായത്. ഇവരുടെ മൂന്ന് മക്കളുടെയും ജന്മദിനം ആ ദിവസമായിരുന്നു. 2012ൽ ജനിച്ച ഷയാൻ അഞ്ചാം ക്ലാസിലും 2015ൽ ജനിച്ച ഷസ്നീൻ മൂന്നാം ക്ലാസിലും 2018ൽ ജനിച്ച ഷാസിൽ കെ.ജി ക്ലാസിലും മൊബേല ഇന്ത്യൻ സ്കൂളിൽ പഠിക്കുകയാണ്.
എല്ലാവരുടെയും പ്രസവം നാട്ടിൽവെച്ചായിരുന്നു നടന്നത്. പിതാവ് ഷാബിൻ വെസ്റ്റേൺ ഗ്രൂപ്പിൽ റോയൽഫോഡ് സെയിൽസ് മാനേജറായി ജോലി ചെയ്യുകയാണ്. മക്കളുടെ മൂന്നുപേരുടെയും ജന്മദിനം ഒരുമിച്ച് ആഘോഷിക്കാനാവുന്നതിൽ വലിയ ആഹ്ലാദമുണ്ടെന്ന് ഇരുവരും പറയുന്നു. ഇത്തവണ സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷ ചടങ്ങുകൾ നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.