ദേശീയ ഗെയിംസിൽ സ്വർണം നേടി പാപ്പിനിശ്ശേരി സ്വദേശികൾ
text_fieldsപാപ്പിനിശേരി: ഗോവയിൽ നടക്കുന്ന 37മത് ദേശീയ ഗെയിംസിൽ കളരിപ്പയറ്റിൽ കെട്ടുകാരി പയറ്റ് (വടി പയറ്റ്) വിഭാഗത്തിൽ പാപ്പിനിശ്ശേരി സ്വദേശികൾ സ്വർണം നേടി നാടിന്റെ അഭിമാനമായി. പാപ്പിനിശ്ശേരി പുതിയകാവിനു സമീപം ചഞ്ചന അജയകുമാർ, പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം ദേവിക ദീപകുമാർ എന്നിവരാണ് സ്വർണ മെഡൽ നേടിയവർ.
കളരിപ്പയറ്റിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ ഇരുവരും വളപട്ടണം ശ്രീ ഭരത് കളരി അഭ്യാസ കേന്ദ്രത്തിൽ നിന്നാണ് പഠനം നടത്തിയത്. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് ബി.എസ്.സി ബിരുദ വിദ്യാർഥിനികളാണ് ഇരുവരും. പഴയങ്ങാടി റോട്ടറി ക്ലബ് പ്രസിഡന്റ് സി. അജയകുമാറിന്റെയും കെ.പി. സിമ്മിയുടെയും മകളാണ് ചഞ്ചന. ദീപക്കിന്റെയും സുബിനയുടെയും മകളാണ് ദേവിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.