സ്വയം തിരിച്ചറിയുക, ലക്ഷ്യബോധമുണ്ടായിരിക്കുക; യുവാക്കളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ...
text_fieldsമികച്ച കരിയർ തേടിയുള്ള പരക്കം പാച്ചിലിനിടെ പലരും സ്വന്തം മാനസിക്ഷേമത്തിന് പ്രാധാന്യം നൽകേണ്ടതിനെ കുറിച്ച് മറന്നുപോകുന്നു. പരീക്ഷകളുടെയും അസെൻമെന്റുകളുടെയും തിരക്കുകൾക്കിടയിൽ നമ്മുടെ മാനസികാരോഗ്യത്തിനും അൽപം സമയം മാറ്റിവെക്കണം. അക്കാദമിക രംഗത്തെ സമ്മർദവും നമ്മുടെ ദൈനംദിന ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കും. യുവാക്കളുടെ മാനസികാരോഗ്യം നിലനിർത്താനുള്ള ചില ടിപ്സുകൾ വിവരിക്കുകയാണ് വിദഗ്ധർ.
*മാനസിക സമ്മർദത്തിന്റെ ലക്ഷണങ്ങൾ സ്വയം തിരിച്ചറിയുക.
*ചിന്തകൾ, വികാരങ്ങൾ, പെരുമാറ്റം എന്നിവയിൽ ശ്രദ്ധ ചെലുത്തുകയും സ്വയം ബോധവാന്മാരാകുകയും ചെയ്യുക.
*റിയലിസ്റ്റിക് ലക്ഷ്യങ്ങൾ മൂല്യങ്ങൾ, ശക്തികൾ, മുൻഗണനകൾ എന്നിവയുമായി പൊരുത്തപ്പെടണം.
*ആവശ്യമെങ്കിൽ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മാനസികാരോഗ്യ വിദഗ്ധരുടെയോ പിന്തുണ തേടുക.
ധ്യാനം, ആഴത്തിലുള്ള ശ്വാസോച്ഛ്വാസം, വ്യായാമങ്ങൾ അല്ലെങ്കിൽ യോഗ പോലുള്ളവ യുവാക്കളെ സമ്മർദത്തെ നേരിടാൻ സഹായിക്കും.
*ആവശ്യമുള്ളപ്പോൾ ഇല്ല എന്ന് പറയാൻ പഠിക്കുക.
*തിരിച്ചടികളെ പഠന അവസരങ്ങളായി സ്വീകരിക്കുകയും ശക്തമായി തിരിച്ചുവരാനുള്ള പ്രതിരോധശേഷി വികസിപ്പിക്കുകയും ചെയ്യുക. വിജയത്തിലേക്കുള്ള യാത്രയുടെ സ്വാഭാവിക ഭാഗമാണ് പരാജയങ്ങൾ എന്ന് ഓർക്കുക.
യുവാക്കൾക്ക് ലക്ഷ്യം അനിവാര്യമാണെന്നും ഇതുണ്ടെങ്കിൽ മുന്നോട്ടുള്ള യാത്ര എളുപ്പമാകുമെന്നും വിദഗ്ധർ നിർദേശിക്കുന്നു. എന്നാൽ ലക്ഷ്യം യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്നതായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.