Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2018 4:22 PM IST Updated On
date_range 27 July 2020 7:20 PM ISTസ്റ്റോളുകളണിയാം പുതുമ കളയാതെ
text_fieldsbookmark_border
സ്റ്റോളുകളുടെ പുതുമയും ഭംഗിയും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ചില എളുപ്പ മാർഗങ്ങൾ പരീക്ഷിച്ചോളൂ...
- സ്റ്റോൾ/ഹിജാബുകളുടെ വലിയ കലക്ഷൻ തന്നെയുണ്ടാവും മിക്ക പെൺകുട്ടികൾക്കും. എണ്ണത്തിൽ ഏറെയുണ്ടെങ്കിൽ നന്നായി സൂക്ഷിച്ചില്ലെങ്കിൽ വളരെ വേഗം പഴകിേപ്പാകാൻ സാധ്യതയുണ്ട്. ഹിജാബുകളുടെ പുതുമ നഷ്ടപ്പെടാതെ അവ ദീർഘകാലം ശേഖരിച്ചുവക്കാൻ ഇതാ കുറച്ചു വഴികൾ
- സ്റ്റോളുകൾ മെഷീനിൽ അലക്കാതെ കൈകൊണ്ട് ഏതെങ്കിലും ശക്തി കുറഞ്ഞ ഡിറ്റർജൻറ് ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്. മെഷീനിൽ മറ്റു തുണികളുമായി ഉരസിയാൽ പെെട്ടന്ന് ചീത്തയാകും.
- ഉണങ്ങാനിടുന്ന സ്റ്റോളുകൾ അധിക നേരം വെയിലിലിടാതെ ഉണങ്ങിയ ഉടനെ മാറ്റാൻ ശ്രദ്ധിക്കുക. വെയിലിൽ അധികമിരുന്നാൽ നിറം മങ്ങാൻ സാധ്യതയുണ്ട്.
- നാലോ അഞ്ചോ തവണ ഉപയോഗിച്ച ശേഷം അലക്കുന്നതാണ് നല്ലത്. കാരണം സോപ്പുവെള്ളത്തിൽ കുതിർത്തിടുന്തോറും തുണിയുടെ ഗുണം കുറഞ്ഞു കൊണ്ടേയിരിക്കും.
- നന്നായി അടുക്കിെവക്കാൻ ശ്രദ്ധിക്കുക. ഹോൾഡ് ചെയ്ത് വെക്കുന്നതാണ് ഏറ്റവും നല്ലത്. ടൈറ്റായിരുന്നാൽ ഉപയോഗിക്കുേമ്പാൾ ഇസ്തിരിയിടാതെ ഉപയോഗിക്കാം.
- ഒരു സ്പ്രേയോ ഫ്രാഗ്രൻസ് ബാേറാ ഉപയോഗിച്ച് വസ്ത്രത്തിന് നല്ല മണം നൽകാൻ ശ്രമിക്കൂ. ഇത് ഫ്രഷ്നസ് കൂട്ടും.
- നിറങ്ങൾക്കനുസരിച്ച് അടുക്കിവെക്കുകയാണെങ്കിൽ ചേരുന്ന ഹിജാബ്/സ്റ്റോളുകൾ തിരഞ്ഞ് സമയം കളയേണ്ട.
കടപ്പാട്: എമാനി സിമ്രാൻ, സ്റ്റൈലിസ്റ്റ്, കോഴിക്കോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story