പാകിസ്താനി സൽവാർ
text_fieldsമുതിർന്ന സ്ത്രീകൾക്ക് ഫാഷനബിളായും മോഡസ്റ്റായും വസ്ത്രം ധരിക്കാൻ, പാകിസ്താനി സൽവാർ പരിചയപ്പെടുത്തുന്നു...
കുടുംബവും കുട്ടികളും ജോലിയും ഒന്നിച്ച് കൊണ്ടു പോവുന്നതിനിടയിൽ പല സ്ത്രീകൾക്കും വസ്ത്രധാരണത്തിലും മറ്റുമുള്ള ശ്രദ്ധ കുറഞ്ഞുവരും. ആത്മവിശ്വാസത്തോടെ ഇടപെടാൻ വ്യക്തിത്വം വിളിച്ചോതുന്ന വസ്ത്രങ്ങൾ ധരിക്കണം. പ്രായത്തിനിണങ്ങിയ വസ്ത്രങ്ങൾ തിരഞ്ഞെടുത്തുെകാണ്ടുതന്നെ ട്രെൻഡിയാകാം. പ്രായമായാൽ സാരിയിൽ മാത്രമൊതുങ്ങേണ്ട ആവശ്യമില്ല. സൽവാർ കമ്മീസുകളും കംഫർട്ടബിളായി ധരിക്കാൻ കഴിയും. പ്രായത്തിനിണങ്ങിയ നിറങ്ങളും മോഡലുകളും തിരഞ്ഞെടുത്താൽ മാത്രം മതി.
പാകിസ്താനി സൽവാറുകൾ ഇൗ പ്രായക്കാർക്ക് ഏറ്റവും യോജിച്ച വസ്ത്രമാണ്. ആവശ്യത്തിന് നീളവും ഫുൾ സ്ലീവും ദുപ്പട്ടയോടു കൂടിയതുമായ ഇൗ േവഷം കുലീന വസ്ത്രമാണെന്നതിൽ സംശയമില്ല. മുതിർന്ന സ്ത്രീകൾ ലൈറ്റ് ഷേഡിലുള്ളവ ധരിച്ചാൽ അഴകും കൂടും. പാകിസ്താനി സൽവാർ വളരെ ലൂസും നീളം കൂടിയതും ആയതു കൊണ്ട് വണ്ണം കൂടിയവർക്കും ഇത്തരം സൽവാർ കമ്മീസ് ഇണങ്ങും. സാരി െഞാറിയാനെടുക്കുന്ന സമയവും ലാഭിക്കാം. ഹെവി ഡിസൈനുകൾക്ക് പിറകെ പോവാതെ വളരെ സിമ്പിളായ എംബ്രോയ്ഡറികളോ വർക്കുകളോ ഉള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കുക.
സിംഗ്ൾ കളർ സൽവാറുകളാണ് മുതിർന്ന സ്ത്രീകൾക്ക് കൂടുതൽ ചേരുന്നത്. ഒപ്പം അധികം ബൾക്കി അല്ലാത്ത ഷൂ ധരിച്ചാൽ ലുക്ക് പൂർണമാക്കാം. കൂടുതൽ ആക്സസറീസ് ധരിക്കാതിരിക്കുന്നതാണ് ഇൗ അറ്റയറിന് നല്ലത്. ആഷ്, വെള്ള, ഒാഫ് വൈറ്റ് പോലുള്ള കളർ ടോണുകളാണ് അനുയോജ്യം. പാകിസ്താനിയിൽ തന്നെ പലതരം മോഡലുകൾ ഉള്ളതു കൊണ്ട് ഒരു സ്റ്റൈലിൽ തന്നെ ഒതുങ്ങേണ്ടിയും വരില്ല. നല്ല ബ്രാൻഡുകൾ നോക്കി റെഡി ടു വെയർ വാങ്ങുകയോ ഇഷ്ടാനുസരണം മെറ്റീരിയലുകൾ വാങ്ങി തയ്പിക്കുകയോ ആവാം.
തയാറാക്കിയത്: എമാനി സിമ്രാൻ, സ്റ്റൈലിസ്റ്റ്, കോഴിക്കോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.