Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightദുബൈയിൽ നിന്ന്​...

ദുബൈയിൽ നിന്ന്​ നീന്തിക്കയറിയ വേദാന്ത്​

text_fields
bookmark_border
ദുബൈയിൽ നിന്ന്​ നീന്തിക്കയറിയ വേദാന്ത്​
cancel

സാമൂഹിക മാധ്യമങ്ങളിൽ ഇ​പ്പോൾ താരമാണ്​ വേദാന്ത്​ മാധവൻ. കഴിഞ്ഞ ദിവസം നടന്ന ഖേലോ ഇന്ത്യ യൂത്ത്​ ഗെയിംസിൽ അഞ്ച്​ സ്വർണ മെഡലുകൾ നീന്തിയെടുത്ത വേദാന്തിനെ കുറിച്ച്​ ലോകം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. നടൻ മാധവന്‍റെ മകൻ എന്ന നിലയിൽ നിന്ന്​ ഇന്ത്യ അറിയപ്പെടുന്ന നീന്തൽ താരമായി സ്വന്തം വിലാസം മാറ്റിയെഴുതിയിരിക്കുകയാണ്​ ഈ 18കാരൻ. ഇന്ത്യക്കായി മെഡലുകൾ വാരുമ്പോൾ അഭിമാനിക്കാൻ ദുബൈക്കും ഏറെയുണ്ട്​. ദുബൈ അ​ക്വ നേ​ഷ​ൻ സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി​യിലൂടെ (അൻസ) വളർന്നു വന്ന താരമാണ്​ വേദാന്ത്​.

മകന്‍റെ പരിശീലനത്തിനായി ദുബൈയിലേക്ക്​ ജീവിതം പറിച്ചുനട്ട മാധവനും കുടുംബത്തിനുമുള്ള സമ്മാനം കൂടിയാണ്​ ഈ മെഡൽവേട്ട. ഒളിമ്പിക്സ്​ ലക്ഷ്യമിട്ട്​ പരിശീലിക്കുന്ന വേദാന്ത്​ യൂത്ത ഗെയിംസിൽ അഞ്ച്​ സ്വർണവും രണ്ട്​ വെള്ളിയുമാണ്​ സ്വന്തമാക്കിത്​. മകൻ നേട്ടം മാധവൻ തന്നെയാണ്​ സാമുഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്​. സി​നി​മ​യി​ലെ തി​ര​ക്കൊ​ഴി​വാ​ക്കി പ​ര​മാ​വ​ധി സ​മ​യം ദു​ബൈ​യി​ൽ മ​ക​നോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കു​ക​യാ​ണ്​ മാ​ധ​വ​നും ഭാ​ര്യ സ​രി​ത​ ബിർജിയും. 2005 ആഗസ്റ്റ്​ 21ന്​ മുംബൈയിലാണ്​ വേദാന്തിന്‍റെ ജനനം. പിതാവിന്‍റെ വഴിയിൽനിന്ന്​

വ്യതിചലിച്ച്​ സ്വന്തം നിലയിലേക്ക്​ മാറാനുള്ള ത്വര ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അങ്ങിനെയാണ്​ നീന്തലിന്‍റെ വഴിയിലേക്ക്​ എത്തിയത്​. മുംബൈ ഗുഡ്​ഗാവ്​ സ്​പോർട്​സ്​ ക്ലബ്ബിലൂടെയാണ്​ തുടക്കം. 2018ൽ തായ്​ലാൻഡ്​ ഏജ്​ ഗ്രൂപ്പ്​ ചാമ്പ്യൻഷിപ്പിലെ വെങ്കലമാണ്​ ആദ്യ അന്താരാഷ്ട്ര മെഡൽ. 2020ലെ ഖേലോ ഇന്ത്യ യൂത്ത്​ ഗെയിംസിൽ 1500 മീറ്റർ ഫ്രീസ്​റ്റൈലിൽ വെങ്കലവും നേടി. 2022ൽ ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ജൂ​നി​യ​ർ അ​ക്വാ​ട്ടി​ക്ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വേ​ദാ​ന്ത്​ നീ​ന്തി​യെ​ടു​ത്ത​ത്​ ഏ​ഴ്​ മെ​ഡ​ലാ​ണ്.

മ​ഹാ​രാ​ഷ്ട്ര​യെ പ്ര​തി​നി​ധീ​ക​രി​ച്ച്​ നീ​ന്താ​നി​റ​ങ്ങി​യ വേ​ദാ​ന്ത്​ 800 മീ​റ്റ​ർ ഫ്രീ​സ്​​റ്റൈ​ൽ, 1500 മീ​റ്റ​ർ ഫ്രീ​സ്​​റ്റൈ​ൽ, 4x100 മീ​റ്റ​ർ ഫ്രീ​സ്​​റ്റൈ​ൽ റി​ലേ, 4x200 മീ​റ്റ​ർ ഫ്രീ​സ്​​റ്റൈ​ൽ റി​ലേ എ​ന്നി​വ​യി​ൽ വെ​ള്ളി​യും 100, 200, 400 മീ​റ്റ​ർ ഫ്രീ​സ്​​റ്റൈ​ലി​ൽ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. കഴിഞ്ഞ വർഷം ഡാനിഷ്​ ഓപ്പണിൽ 1500 മീറ്ററിൽ വെള്ളിയും 800 മീറ്ററിൽ സ്വർണവും നേടി. പെറുവിൽ നടന്ന ഫിന വേൾഡ്​ ജൂനിയേ്​സ്​ നീന്തൽ ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഫ്രീസ്​റ്റൈലിൽ 52.83 സെക്കൻഡ്​ സമയത്ത്​ നീന്തിക്കയറി കരിയർ ബെസ്റ്റ്​ കുറിച്ചു. മ​ക​ന്​ ഏ​റ്റ​വും വ​ലി​യ പ്രോ​ൽ​സാ​ഹ​നം അഛ​ൻ ത​ന്നെ​യാ​ണ്​. താ​നൊ​രു അ​നു​ഗ്ര​ഹീ​ത​നാ​യ പി​താ​വാ​ണെന്ന്​ പറയുന്ന മാധവൻ മ​ക​ന്‍റെ നേ​ട്ട​ങ്ങ​ളോ​രോ​ന്നും ​സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു​മു​ണ്ട്.

കോ​വി​ഡ്​ മൂ​ലം മും​ബൈ​യി​ലെ സ്വി​മ്മി​ങ്​ പൂ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ​യാ​ണ്​ മാ​ധ​വ​നും ഭാ​ര്യ സ​രി​ത​യും മ​ക​നു​മാ​യി ദു​ബൈ​യി​ലെ​ത്തി​യ​ത്. പി​ന്നീ​ടു​ള്ള പ​രി​ശീ​ല​നം ഇ​വി​ടെ​യാ​യി​രു​ന്നു. ഇ​ട​വും വ​ല​വും നി​ന്ന്​ പ്ര​ചോ​ദ​ന​മേ​കി മാ​ധ​വ​നും സ​രി​ത​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നീ​ന്ത​ൽ സൗ​ക​ര്യ​മാ​ണ്​ ത​ന്നെ ദു​ബൈ​യി​ലേ​ക്ക്​ ആ​ക​ർ​ഷി​ച്ച​തെ​ന്ന്​ മാ​ധ​വ​ൻ പ​റ​യു​ന്നു. വേ​ദാ​ന്ത്​ അ​ഭി​ന​യ​വ​ഴി തെ​ര​ഞ്ഞെ​ടു​ക്കാ​ത്ത​തി​ൽ മാ​ധ​വ​ന്​ വി​ഷ​മ​മൊ​ന്നു​മി​ല്ല. അ​വ​ൻ അ​വ​ന്‍റെ വ​ഴി​യെ സ​ഞ്ച​രി​ക്ക​ട്ടെ എ​ന്ന​താ​ണ്​ മാ​ധ​വ​ന്‍റെ ലൈ​ൻ.

2024 പാ​രീ​സ്​ ഒ​ളി​മ്പി​ക്സാ​ണ്​ വേ​ദാ​ന്തി​ന്‍റെ സ്വ​പ്നം. തി​ര​ക്കി​ട്ട ഷെ​ഡ്യൂ​ളി​ലാ​ണ്​ വേ​ദാ​ന്ത്. രാ​വി​ലെ 4.15ന്​ ​എ​ഴു​ന്നേ​ൽ​ക്കും. 4.30ന്​ ​പൂ​ളി​ൽ പ​രി​ശീ​ല​ന​ത്തി​ന്​ എ​ത്തും. 4.15 മു​ത​ൽ 6.30 വ​രെ പ​രി​ശീ​ല​നം. ഇ​തി​ന്​ ശേ​ഷം കു​ളി​ച്ച്​ ഭ​ക്ഷ​ണ​വും ക​ഴി​ച്ച്​ 7.45ന്​ ​സ്കൂ​ളി​ൽ. 3.15 വ​രെ ക്ലാ​സ്. വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ ഹോം​വ​ർ​ക്കും പ​ഠ​ന​വും. 6.30ഓ​ടെ വീ​ണ്ടും പൂ​ളി​ലേ​ക്ക്. രാ​ത്രി ഒ​മ്പ​ത്​ വ​രെ ഇ​വി​ടെ പ​രി​ശീ​ല​നം. ദി​വ​സ​വും അ​ഞ്ച്​ മ​ണി​ക്കൂ​റാ​ണ്​ പ​രി​ശീ​ല​നം. മ​ല​യാ​ളി കോ​ച്ചും ഒ​ളി​മ്പ്യ​ൻ സ​ജ​ൻ പ്ര​കാ​ശി​ന്‍റെ പ​രി​ശീ​ല​ക​നു​മാ​യ പ്ര​ദീ​പ്​ കു​മാ​റാ​ണ്​ വേ​ദാ​ന്തി​നെ​യും നീ​ന്ത​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEVedant Madhavan
Next Story