Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightലുലു ഫാഷന്‍ വീക്കിൽ...

ലുലു ഫാഷന്‍ വീക്കിൽ വീല്‍ചെയർ ഷോ; റാംപിലെത്തിയത് എട്ട് മോഡലുകള്‍

text_fields
bookmark_border
ലുലു ഫാഷന്‍ വീക്കിൽ വീല്‍ചെയർ ഷോ; റാംപിലെത്തിയത് എട്ട് മോഡലുകള്‍
cancel
camera_alt

ലു​ലു ഫാ​ഷ​ൻ വീ​ക്കി​ൽ വീ​ൽ​ചെ​യ​റിൽ റാ​മ്പി​ലെ​ത്തി​യ മോ​ഡ​ലു​ക​ൾ

കൊ​ച്ചി: ജീ​വി​ത​ത്തെ പൊ​രു​തി ജ​യി​ച്ച​വ​ർ​ക്ക് സ്വ​പ്ന റാ​മ്പൊ​രു​ക്കി ലു​ലു ഫാ​ഷ​ന്‍ വീ​ക്ക്. ഉ​റ്റ സു​ഹൃ​ത്താ​യി എ​പ്പോ​ഴും കൂ​ട്ടാ​യു​ള്ള വീ​ല്‍ചെ​യ​റു​ക​ളി​ല്‍ അ​വ​ർ എ​ട്ടു​പേ​ർ റാ​മ്പി​ൽ അ​ണി​നി​ര​ന്നു. ഫാ​ഷ​ന്‍ വീ​ക്ക് റാം​പു​ക​ള്‍ ഇ​തു​വ​രെ സാ​ക്ഷ്യം​വ​ഹി​ച്ചി​ട്ടി​ല്ലാ​ത്ത ച​രി​ത്ര നി​മി​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലു​ലു ഫാ​ഷ​ന്‍ വീ​ക്കി​ന്‍റെ ര​ണ്ടാം ദി​നം ക​ട​ന്ന് പോ​യ​ത്.

ലു​ലു മാ​ളി​ല്‍ ന​ട​ക്കു​ന്ന ലു​ലു ഫാ​ഷ​ൻ വീ​ക്കി​ല്‍ സ​മ്മ​ർ ക​ല​ക്ഷ​ൻ വ​സ്ത്ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചാ​ണ് എ​ട്ട് മോ​ഡ​ലു​ക​ള്‍ വീ​ല്‍ചെ​യ​റി​ലെ​ത്തി​യ​ത്. എ​ല്ലാ​വ​രും എ​ഴു​ന്നേ​റ്റ് നി​ന്ന് കൈയ​ടി​ക​ളോ​ടെ ഇ​വ​രെ എ​തി​രേ​റ്റ​തോ​ടെ ച​രി​ത്ര​മു​ഹൂ​ര്‍ത്തം കൂ​ടി​യാ​യി. മോ​ഡ​ലും ന​ടി​യു​മാ​യ നേ​ഹ സ​ക്സേ​ന​യും റാം​പി​ല്‍ ചു​വ​ടു​വെ​ച്ചു. ​ലു​ലു ഫാ​ഷ​ൻ വീ​ക്കി​ന്റെ ആ​റാം പ​തി​പ്പ് ഞാ​യ​റാ​ഴ്ച അ​വ​സാ​നി​യ്ക്കും.

സ്റ്റൈ​ല്‍ ഐ​ക്ക​ണ്‍ പു​ര​സ്കാ​ര​ങ്ങ​ളും ഫാ​ഷ​ന്‍ ടൈ​റ്റി​ലു​ക​ളും ഈ ​വ​ര്‍ഷ​ത്തെ മി​ക​ച്ച വ​സ്ത്ര​ബ്രാ​ന്‍ഡു​ക​ള്‍ക്ക് എ​ക്‌​സ്‌​ക്ലൂ​സീ​വ് ഫാ​ഷ​ന്‍ അ​വാ​ര്‍ഡു​ക​ളും സ​മ്മാ​നി​യ്ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShowWheelchairLulu Fashion WeekEight models
News Summary - Wheelchair Show at Lulu Fashion Week; Eight models reached the ramp
Next Story