കൊച്ചു താരവും കുടുംബവും
text_fieldsമോഡലിങും കലാപ്രവർത്തനങ്ങളുമായി മക്കളും സജീവമാണീ കൊച്ചു കുടുംബത്തിൽ. ദുബൈയുടെ പശ്ചാത്തലത്തിൽ ഈ അടുത്തായി പുറത്തിറങ്ങിയ ‘മെയ്ഡ് ഇൻ കാരവൻ’ എന്ന മലയാള സിനിമയുടെ കഥാഗതി നിശ്ചയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കഥാപാത്രമായി വേഷമിട്ട നസാഹ നിഷാന്താണ് വീട്ടിലെ കുഞ്ഞുതാരം. ദുബൈയിലെ പല ബ്രാൻഡുകളുടേയും കുഞ്ഞു മോഡൽ കൂടിയാണീ മിടുക്കി. പഠനത്തിനിടെ പരസ്യമോഡലായും അഭിനേത്രിയായും പേരെടുത്തതോടെ സുഹൃത്തുക്കൾക്കിടയിലും താരമാണീ കൊച്ചു മിടുക്കി.
മക്കളുടെ ‘സൂപ്പർഉമ്മി’ വീട്ടിലെ മികച്ച കുടുംബിനി കൂടിയാണെന്നാണ് ഭർത്താവ് നിഷാന്ത് ഇബ്രാഹിം സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നത്. ഉമ്മയുടെ ദിവസങ്ങൾ നീണ്ട യാത്രകൾ കുഞ്ഞുങ്ങളുടെ ദൈനംദിനകാര്യങ്ങളെ ബാധിക്കാതിരിക്കാൻ ആവശ്യമായതെല്ലാം അനീഷ മുൻകൂട്ടി ഒരുക്കിവെക്കാറുണ്ട്. മക്കളും ഉപ്പയും തമ്മിലെ മികച്ച കൂട്ടുകെട്ട് അനീഷയുടെ യാത്രാപ്ലാനുകൾക്ക് വലിയ ആശ്വാസം പകരുന്നുണ്ട്. യാത്രകളും തിരക്കുകളും കാരണം വീട്ടിൽ തീരെ കിട്ടാതായ ഉമ്മ, ഒരു ദിവസം വീട്ടിലെ സോഫയിലിരിക്കുന്നതിനിടെ മുന്നാമത്തെ മകൾ ചിരിച്ചു കൊണ്ട് നിഷ്കളങ്കമായി ചോദിക്കുന്നുണ്ട്: ‘വൈ ആർ യു ടേക്കിങ് റെസ്റ്റ് ഉമ്മീ....?’. ഈ ചോദ്യത്തിലുണ്ട്, ഉമ്മയുടെ യാത്രകൾ തങ്ങളെ ബാധിക്കുന്നില്ലെന്നും അവരും അതിൽ സന്തുഷ്ടമാണെന്നുമുള്ള കുഞ്ഞുങ്ങളുടെ മനോഭാവം. നൈറാ നിഷാന്ത്, നോറീൻ നിഷാന്ത്, നസനീൻ നിഷാന്ത്, നസാഹ നിഷാന്ത് എന്നിവരാണ് ഇവരുടെ നാലു മിടുക്കിക്കുട്ടികൾ. ഉമ്മയെ പോലെ വലിയ സാഹസികരാകണം, സ്വപ്നങ്ങൾ കീഴടക്കണം... ഇതൊക്കെ തന്നെയാണ് മിടുക്കി കുട്ടികളുടേയും ആഗ്രഹം. സ്വപ്നങ്ങൾ ആവുന്ന കാലത്ത് പൂർത്തിയാക്കണമെന്നും അതിനാവശ്യമായ സഹായങ്ങളെല്ലാം ചെയ്ത് കൊടുക്കാൻ താൻ ഒരുക്കമാണെന്നും നിഷാന്ത് ഇബ്രാഹിം പറയുമ്പോൾ സന്തുഷ്ടകുടുംബത്തിലെ എല്ലാവരുടെ മുഖത്തും ഒരേ പുഞ്ചിരിയാണ് വിരിയുന്നത്. നാലു കുഞ്ഞുങ്ങളും ഭാര്യയും ചേർന്ന് തനിക്ക് നൽകുന്ന സന്തോഷം കുടുംബത്തെ ഒരു കൊച്ചു സ്വർഗമാക്കി മാറ്റിയതിൽ ദൈവത്തോട് നന്ദി പറയുകയാണ് നിഷാന്ത്.
മുമ്പ് അധ്യാപികയായി നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് അനീഷ. കേരളത്തിലും പ്രവാസിയായി വന്നശേഷം അജ്മാനിലും അധ്യാപന സേവനം നടത്താനും ഭാഗ്യം ലഭിച്ചിരുന്നു. തിരക്കു പിടിച്ച ജീവിതത്തിനിടക്ക് പല മേഖലകളിൽ ഒരേ സമയം കൈ വെക്കേണ്ടതി വന്നതിൽ പിന്നെയാണ് ‘അധ്യാപിക’ എന്ന പദവി തൽകാലം മറ്റി െവച്ചിരിക്കുന്നത്. പക്ഷെ ആ അധ്യാപന അനുഭവങ്ങൾ കൂടിയാണ് ഈ ‘വലിയ-കൊച്ചു’ കുടുംബത്തെ ചേർത്തു നിർത്തി സന്തോഷത്തോടെ മുന്നോട്ടു നയിക്കാനും അതിനോടൊപ്പം തന്നെ തന്റെ ഇഷ്ട മേഖലകൾ കൂടി നഷ്ടപ്പെടുത്താതെ കൊണ്ടുപോകാനും അനീഷയെ പ്രാപ്തയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.