ഇവിടെയുണ്ട്, ഗുരുവിനെ തേടുന്നൊരാൾ; ശ്രീനാരായണീയദർശനങ്ങൾ പഠിപ്പിച്ച് ടൂ വീലർ മെക്കാനിക്ക്
text_fieldsകോട്ടയം: പത്താംക്ലാസ് വരെ പഠനം, ജോലി വർക്ഷോപ്പിൽ. എന്നാൽ, ഇതൊന്നും സന്തോഷിെൻറ ആഗ്രഹങ്ങൾക്ക് തടയിട്ടില്ല. ശ്രീനാരായണ ഗുരുവിനെ അറിയാൻ ശ്രമിച്ച് ഒടുവിൽ ഗുരുവിെൻറ ദർശനങ്ങൾ പഠിപ്പിക്കുകയാണ് ഇപ്പോൾ. വെറും ദർശനങ്ങളല്ല, ഗുരുവിെൻറ ദാർശനിക കൃതികളിൽ ഏറ്റവും ഉത്കൃഷ്ടമായി കണക്കാക്കപ്പെടുന്ന സംസ്കൃതത്തിൽ രചിച്ച 'ദർശനമാല'. കേൾക്കാൻ വിേദശരാജ്യങ്ങളിൽനിന്നടക്കം നിരവധി ശിഷ്യരും.
കോട്ടയം -കുമരകം റോഡിലെ കൊശവളവിൽ 23 വർഷമായി ഇരുചക്രവാഹന വർക്ഷോപ് നടത്തുകയാണ് സന്തോഷ് കണ്ണങ്കേരിയെന്ന നാൽപത്തിരണ്ടുകാരൻ. ദർശനമാല ഹൃദിസ്ഥമാക്കുകയും അതിെൻറ വ്യാഖ്യാനം ലളിതമായി മറ്റുള്ളവർക്ക് വിവരിച്ചുനൽകുകയും മാത്രമല്ല, ഗുരുവിെൻറ ദർശനങ്ങളനുസരിച്ചാണ് അദ്ദേഹത്തിെൻറ ജീവിതവും. ദൈവദശകം എന്ന 51 വാട്സ് അപ് ഗ്രൂപ്പുകൾക്ക് പുറമെ നിരവധി മറ്റു ഗ്രൂപ്പുകളിലും ക്ലാെസടുക്കുന്നുണ്ട്. ദർശനമാല സംബന്ധിച്ച ഏതൊരു സംശയവും തീർക്കാൻ ആർക്കും എപ്പോഴും അദ്ദേഹത്തെ വിളിക്കാം.
വേദാന്തം പഠിച്ചവർക്കായി 1916ൽ ശ്രീനാരായണ എഴുതിയതാണ് ദർശനമാല. അദ്വൈതവേദാന്തത്തെ ലളിതമായി പഠിപ്പിക്കുന്ന കൃതിയാണിത്. ലോകത്തിലെ സമസ്ത വിഷയങ്ങളെക്കുറിച്ചും ദർശനമാലയിലെ 10 ദർശനങ്ങളിലൂടെ 100 ശ്ലോകങ്ങളിലായി ഗുരു വെളിപ്പെടുത്തുന്നുണ്ടെന്ന് സന്തോഷ് പറയുന്നു. ഗുരുവിനെ വായിച്ചറിഞ്ഞതിലൂടെയാണ് അദ്ദേഹത്തിെൻറ തത്ത്വചിന്തകൾ സന്തോഷിനെ ആകർഷിച്ചത്. അതോടെ ആ ജീവിതം മാറിമറിഞ്ഞു. ലോകത്തിനു മുഴുവൻ ബാധകമായ ഗുരുവിെൻറ ദാർശനികചിന്തകൾ വേണ്ടവണ്ണം സാധാരണക്കാരിലേക്കെത്തുന്നില്ലെന്ന തിരിച്ചറിവിനെത്തുടർന്നാണ് അദ്ദേഹം ശ്രീനാരായണീയദർശനങ്ങൾ പഠിക്കാനും പഠിപ്പിക്കാനും തുടങ്ങിയത്.
ദർശനമാല കാണാപ്പാഠമാക്കാൻ എട്ടുവർഷമെടുത്തതായി സന്തോഷ് പറയുന്നു. പുലർച്ചയാണ് പഠനം. പിന്നീട് മനനം ചെയ്യും. ഗുരു പറഞ്ഞ ഈശ്വരൻ ആനന്ദമാണ്. അത് നമ്മുടെ ഉള്ളിലാണ്. ആ ആനന്ദത്തെ തേടുന്നതാണ് അദ്വൈതം. അതു മനസ്സിലാക്കാതെ ക്ഷേത്രങ്ങളിലോ ദേവാലയങ്ങളിലോ പോയി പ്രാർഥിച്ചിട്ടു കാര്യമില്ലെന്നാണ് സന്തോഷിെൻറ വിശ്വാസം. സാധാരണക്കാർക്കായി ദർശനമാലയുടെ മലയാള വിവരണം തയാറാക്കാനുള്ള ശ്രമത്തിലാണ് സന്തോഷ്. വാട്സ്ആപ്പിലെയും ഫേസ്ബുക്കിലെയും ക്ലാസുകൾക്ക് പുറമെ ക്ഷേത്രങ്ങളിൽ പ്രഭാഷണത്തിനും പോകുന്നുണ്ട്. കോവിഡ് കാലമായതിനാൽ അതിനുള്ള അവസരം കുറഞ്ഞു. അമ്മ സരസമ്മ, ഭാര്യ രാജിമോൾ, വിദ്യാർഥികളായ ഇതിഹാസ്, ആവണി എന്നിവർക്കൊപ്പം തിരുവാർപ്പിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.