എങ്ങോട്ടാണീ കുട്ടികൾ ഇറങ്ങിപ്പോകുന്നത്?; കുട്ടികളിലെ മാറ്റം അറിയണം മാതാപിതാക്കൾ
text_fieldsബോധവത്കരണം വേണ്ടത് മാതാപിതാക്കൾക്കാണ്. തങ്ങളുടെ കാലത്തുള്ളതു പോലെതന്നെ മക്കൾ വളരണമെന്നും വളരുന്നുണ്ടെന്നും വാശിവേണ്ട. കാലംമാറി, സാഹചര്യങ്ങളും. സൗകര്യം കൂടി. ഒന്നു കാണാൻ വഴിയിൽ കാത്തുനിന്ന കാലത്തെ പ്രണയമല്ല ഇപ്പോഴത്തേത്. അത് തിരിച്ചറിയുക. പ്രേമിക്കരുത് എന്ന് കുട്ടികളോട് പറഞ്ഞിട്ടുകാര്യമില്ല. പ്രണയമുണ്ടെങ്കിൽ അത് തുറന്നുപറയാൻ കഴിയുന്ന സൗഹൃദത്തിലേക്ക് മാതാപിതാക്കൾ വളരണം.
പ്രണയത്തിലെ ചതിക്കുഴികളെകുറിച്ച് ചൂണ്ടിക്കാട്ടണം. മക്കളോട് പ്രണയത്തെക്കുറിച്ച് സംസാരിക്കാൻ ജാള്യത വേണ്ട. നമ്മൾ പറഞ്ഞുനൽകാത്ത അറിവുകൾ പുറത്തുനിന്ന് കിട്ടിയേക്കാം. അത് ചെന്നവസാനിക്കുന്നത് അപകടത്തിേലക്കായിരിക്കും. അതുെകാണ്ട് മക്കളോട് തുറന്ന് സംസാരിക്കണം. സ്കൂൾ വിട്ടുവന്നാൽ സ്കൂളിലെയും കൂട്ടുകാരുെടയും വിശേഷങ്ങൾ തിരക്കണം. അവർക്ക് പറയാൻ സമയം നൽകണം. േകട്ടിരിക്കണം. അത്തരം സംസ്കാരം വളർത്തിയെടുക്കണം.
കുട്ടികളിലെ മാറ്റം അറിയണം മാതാപിതാക്കൾ; സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്
അച്ഛനും അമ്മയും കുട്ടിയെ പേരാണ് വിളിക്കുന്നത്. കാമുകൻ വിളിക്കുന്നത് ഓമനപ്പേരും. അതായിരുന്നു ഒരു പെൺകുട്ടി കാമുകെൻറ സ്നേഹത്തിന് ഉദാഹരണം പറഞ്ഞത്. മാതാപിതാക്കൾ കുട്ടികളെ സ്നേഹിക്കുക. തങ്ങൾ അവരെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കുക.
•കൂട്ടുകാരെ അനുകരിക്കൽ
കഞ്ചാവ് വിൽക്കുന്ന സംഘത്തിൽപെട്ട യുവാവിനെയാണ് ഒരു സ്കൂൾ വിദ്യാർഥിനി സ്നേഹിച്ചത്. പൊലീസ് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: 'എെൻറ കൂട്ടുകാരിക്ക് പ്രണയമുണ്ട്. അതുകൊണ്ട് ഞാനും പ്രേമിച്ചു'. അവൾ ഇൻസ്റ്റഗ്രാമിൽ റീൽസിടുന്നു. എനിക്കും അങ്ങനെ ചെയ്യണം. അവൾക്ക് യൂട്യൂബ് ചാനൽ ഉണ്ട്. എനിക്കും വേണം. അങ്ങനെ കുട്ടികൾ തങ്ങൾക്ക് ഒപ്പമുള്ളവരെത്തന്നെ അനുകരിക്കാൻ ശ്രമിക്കുകയാണ്.
• മൊബൈൽ േഫാൺ എന്ന വില്ലൻ
മൊബൈൽ േഫാൺ വഴിയാണ് കുട്ടികൾ പലതരത്തിലുള്ള ബന്ധങ്ങളും ഉണ്ടാക്കുന്നത്. വീട്ടിലെല്ലാവർക്കും മൊബൈൽ ഉപയോഗിക്കാൻ പ്രത്യേക സമയം അനുവദിക്കുക. രാത്രി ഇത്ര സമയത്തിനുശേഷം വീട്ടിലാരും ഫോൺ ഉപയോഗിക്കരുതെന്ന് നിർേദശം െവക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് ഫോൺ ഉപയോഗിക്കാതെ കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കുക. സമൂഹമാധ്യമങ്ങൾ വഴി അപരിചിതരുമായി സൗഹൃദം സ്ഥാപിക്കരുതെന്ന് മുന്നറിയിപ്പ് നൽകുക.
•അറിയണം ക്ലാസ് സമയം
ക്ലാസ് വിടുന്ന സമയം രക്ഷിതാക്കളെ അറിയിക്കാൻ സ്കൂൾ അധികൃതർ സംവിധാനമുണ്ടാക്കണം. ഒരുദിവസം ക്ലാസിലെത്തിയില്ലെങ്കിൽ അന്വേഷിക്കണം. ക്ലാസ് വിട്ട് കുട്ടികൾ യഥാസമയം വീട്ടിലെത്തുന്നു എന്ന് രക്ഷിതാക്കൾ ഉറപ്പാക്കുക. ക്ലാസ് സമയം കൃത്യമായി അധ്യാപകരോട് ചോദിച്ചു മനസ്സിലാക്കുക.
•എെൻറ മകൻ അങ്ങനെ ചെയ്യില്ല
അടുത്തിടെ പിടിയിലായ, സ്കൂൾ വിദ്യാർഥിനികളുടെ കാമുകന്മാർ അവരവരുടെ അമ്മമാർ അറിഞ്ഞാണ് കുട്ടികളുമായി നാടുവിട്ടത്. അമ്മമാരെക്കൊണ്ട് സംസാരിപ്പിക്കുേമ്പാൾ പെൺകുട്ടികൾക്ക് അവരോടുള്ള വിശ്വാസ്യത കൂടും. കുട്ടികളെ തിരുത്താതെ ആ ബന്ധത്തിനു വളംവെച്ചുകൊടുക്കുകയാണ് അമ്മമാർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.