104ാം വയസിൽ 13500 അടി ഉയരത്തിൽ നിന്ന് സ്കൈഡൈവ്
text_fields104ാം വയസിലൊരു സ്കൈഡൈവ് അതും 13,500 അടി ഉയരത്തിൽ നിന്നും. ഷിക്കാഗോയിൽ നിന്നുള്ള 104 കാരിയായ ദൊറോത്തി ഹോഫ്നറാണ് പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചിരിക്കുന്നത്. വിമാനത്തിൽ നിന്ന് സ്‌കൈഡൈവ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ ആളുകളിൽ ഒരാളായി മാറി ചരിത്രം കുറിച്ചിരിക്കുകയാണ് ദൊറോത്തി. 100–ാം വയസ്സിലാണ് മുത്തശ്ശി ആദ്യമായി സ്കൈഡൈവിങ് നടത്തുന്നത്. അന്ന് വിമാനത്തിൽനിന്നു ചാടാൻ ഒന്ന് പേടിച്ചെങ്കിലും ഇത്തവണ അതുണ്ടായില്ല. 13,500 അടി ഉയരെ നിന്ന് സ്കൈഡൈവ് ചെയ്താണ് ഇവർ ലോകറെക്കോർഡ് സ്വന്തമാക്കാൻ ശ്രമിച്ചത്.
ഏറ്റവും ഉയരത്തിൽനിന്ന് സ്കൈഡൈവ് ചെയ്യുന്ന പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് 2022ൽ 103 വയസ്സുള്ള ലിന്നിയ ഇൻഗെഗാർഡ് എന്ന സ്വീഡൻ സ്വദേശി സ്വന്തമാക്കിയിരുന്നു. ദൊറോത്തി മുത്തശ്ശിയുടെ ആഗ്രഹം ഈ റെക്കോർഡ് മറികടക്കണമെന്നായിരുന്നു.
ഏഴ് മിനിറ്റ് ഡൈവിനു ശേഷം ദൊറോത്തി ഹോഫ്ന തിരിച്ചിറങ്ങി, നിറഞ്ഞ കയ്യടികൾക്കിടയിലും പ്രായം വെറും സംഖ്യ മാത്രമെന്നാണ് ഇവർ എല്ലാവരോടുമായി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.