Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഹ​ജ്ജ്​...

ഹ​ജ്ജ്​ സു​ര​ക്ഷാ​സേ​ന​യി​ലേ​ക്ക്​ 255 വ​നി​ത കാ​ഡ​റ്റു​ക​ൾ കൂ​ടി

text_fields
bookmark_border
ഹ​ജ്ജ്​ സു​ര​ക്ഷാ​സേ​ന​യി​ലേ​ക്ക്​ 255 വ​നി​ത കാ​ഡ​റ്റു​ക​ൾ കൂ​ടി
cancel
camera_alt

സേ​ന​യി​ലേ​ക്ക്​ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ വ​നി​ത കാ​ഡ​റ്റു​ക​ൾ

യാം​ബു: സൗ​ദി ന​യ​ത​ന്ത്ര​കാ​ര്യ സു​ര​ക്ഷ​ക്കും ഹ​ജ്ജ്-​ഉം​റ സു​ര​ക്ഷ​ക്കും വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക സേ​ന​യി​ലേ​ക്ക്​ 255 വ​നി​ത കാ​ഡ​റ്റു​ക​ൾ കൂ​ടി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദ് ബി​ൻ നാ​യി​ഫി​​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​ർ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ബ​സ്സാ​മി ക​ഴി​ഞ്ഞ​ദി​വ​സം സേ​ന​യി​ലെ വ​നി​ത കാ​ഡ​റ്റു​ക​ൾ​ക്ക് ബി​രു​ദ​ദാ​നം നി​ർ​വ​ഹി​ച്ചു. ഡി​പ്ലോ​മാ​റ്റി​ക് സെ​ക്യൂ​രി​റ്റി​ക്കും ഹ​ജ്ജ്, ഉം​റ സെ​ക്യൂ​രി​റ്റി​ക്കും വേ​ണ്ടി​യു​ള്ള സാ​യു​ധ സേ​ന​യു​ടെ വി​മ​ൻ​സ് ട്രെ​യി​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് ബി​രു​ദം നേ​ടി​യ നാ​ലാം ബാ​ച്ചാ​ണ്​ ഇ​പ്പോ​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​വ​ർ​ക്ക്​ വി​വി​ധ സെ​ക്യൂ​രി​റ്റി ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സു​ര​ക്ഷ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ​ഗ്ധ്യം അ​വ​ർ​ക്ക്​ സി​ദ്ധി​ച്ചി​ട്ടു​ണ്ട്. തി​യ​റ​റ്റി​ക്ക​ലും പ്രാ​ക്​​ടി​ക്ക​ലു​മാ​യ ക്ലാ​സു​ക​ളാ​ണ്​ അ​വ​ർ​ക്ക്​ ന​ൽ​കി​യ​ത്.

2019ൽ ​സൗ​ദി അ​റേ​ബ്യ സാ​യു​ധ​സേ​ന​യു​ടെ വി​വി​ധ ശാ​ഖ​ക​ളി​ലേ​ക്ക് സ്ത്രീ​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ തു​ട​ങ്ങി​യി​രു​ന്നു. സൗ​ദി അ​റേ​ബ്യ​ൻ ആ​ർ​മി, റോ​യ​ൽ സൗ​ദി എ​യ​ർ ഡി​ഫ​ൻ​സ്, റോ​യ​ൽ സൗ​ദി നേ​വി, റോ​യ​ൽ സൗ​ദി സ്ട്രാ​റ്റ​ജി​ക് മി​സൈ​ൽ ഫോ​ഴ്‌​സ്, ആം​ഡ് ഫോ​ഴ്‌​സ് മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് എ​ന്നി​വ​യി​ൽ ചേ​രാ​ൻ വ​നി​ത​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്​ അ​ന്നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:female cadetsHajj Security Force
News Summary - 255 female cadets added to Hajj security force
Next Story