80ന്റെ നവരാത്രി ശോഭയില്‍ ഇന്ദിരാമ്മയുടെ നിറമാല
text_fieldsതിരുവല്ല: പ്രായത്തിന്റെ അവശതകളെ പൂക്കളുടെ വര്ണാഭയില് നിറച്ചാര്‍ത്ത് അണിയിക്കുകയാണ് പെരിങ്ങര പേരകത്ത് ഗാണപത്യത്തില് ഇന്ദിരാമ്മ എന്ന 80കാരി. നവരാത്രി കാലത്ത് ഇന്ദിരാമ്മയുടെ നിറമാലകള്ക്ക് വലിയ ഡിമാൻഡാണ്.
നിറമാല, അടുക്കുമാല, അലങ്കാരമാല അങ്ങനെ വൈവിധ്യമായ മാലകള്‍ക്ക് ഒമ്പത് നാളും വലിയ തിരക്കാണ്, പരമ്പരാഗത സമ്പ്രദായത്തില്‍ തയാറാക്കുന്ന മാലകള്‍ക്ക് നാടനും മറുനാടനും പൂക്കള്‍ നിറയും. ചെത്തി, തുളസി, നമ്പ്യാര്‍വട്ടം, ദശപുഷ്പം, പൂക്കുല തുടങ്ങിയവ മാത്രമാണ് ഇപ്പോള്‍ നാട്ടില്‍ ലഭ്യമാവുക.
ബാക്കിയുള്ളവയെല്ലാം വലിയ വിലകൊടുത്ത് വാങ്ങണം. നവരാത്രി കാലത്തെ മാലകള്‍ക്ക് ഒരുപാട് ചിട്ടവട്ടമുണ്ട്. ഒമ്പത് ദിവസവും ദേവിയുടെ ഒമ്പത് ഭാവത്തിലാണ് ആരാധന. അതുകൊണ്ടുതന്നെ ഓരോ ഭാവത്തിനും പ്രത്യേക നിറവിന്യാസമുണ്ട്. അവസാന ദിവസമാണ് ദശപുഷ്പമാല ഉപയോഗിക്കുക.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് ഇവയെത്തുന്നത്. പണ്ട് കാലത്ത് ഇവയെല്ലാം നാടന്‍ പൂക്കള്‍മാത്രം ഉപയോഗിച്ചാണ് കെട്ടിയിരുന്നതെന്ന് ഇന്ദിരാമ്മ പറയുന്നു. പ്രദേശത്തെ 12ലധികം ക്ഷേത്രങ്ങളില്‍ നടക്കുന്ന നിറമാലകള്ക്ക് ഇന്നും ഇന്ദിരാമ്മയുടെ കരവിരുതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.