ചെമ്പകവല്ലി തമ്പുരാട്ടിക്ക് ഓട്ടന്തുള്ളൽ കുടുംബകാര്യം
text_fieldsചേർത്തല: 75 പിന്നിട്ട ചെമ്പകവല്ലി തമ്പുരാട്ടിക്ക് ഓട്ടന്തുള്ളൽ കുടുംബകാര്യം. നർമവും ആക്ഷേപഹാസ്യവും കോർത്തിണക്കിയുള്ള ജനകീയ കലാരൂപത്തിന്റെ പേരിലാണ് ഈകുടുംബം അറിയപ്പെടുന്നത്.
അമ്പലപ്പുഴ ചിരട്ടപ്പുറത്ത് കോവിലകത്ത് മൃദംഗവിദ്വാൻ കെ. രവിവർമയുടെ ഭാര്യയും സിനിമ-സീരിയൽ താരവും കൂടിയായ ഈ മുത്തശ്ശിക്ക് കലോത്സവം ഹരമാണ്. തുള്ളൽ രംഗത്തേക്ക് ആദ്യംചുവടുവെച്ചത് മൂത്തമകനും കുഞ്ചൻനമ്പ്യാർ സ്മാരക തുള്ളൽ കളരിയിലെ അധ്യാപകനുമായ അമ്പലപ്പുഴ സുരേഷ് വർമയാണ്.
സ്കൂൾ തലം മുതൽ വിവിധ വേദികളിൽ സമ്മാനങ്ങൾ വാരിക്കൂട്ടാൻ അന്ന് കൈപിടിച്ച് ഒപ്പമുണ്ടായിരുന്നത് ചെമ്പകവല്ലി തമ്പുരാട്ടിയാണ്. ഓട്ടന്തുള്ളലിൽ സുരേഷ് വർമയുടെ മക്കളായ ദേവജ വർമ ഹൈസ്കൂൾ വിഭാഗത്തിലും (കരുമാടി എച്ച്.എസ്.എസ്), ദേവിജ വർമ യു.പി വിഭാഗത്തിലും (കരുമാടി എച്ച്.എസ്.എസ്) ഒന്നാംസ്ഥാനം നേടി.
സുരേഷ് വർമയുടെ സഹോദരനും ചെമ്പകവല്ലി തമ്പുരാട്ടിയുടെ മൂത്തമകനുമായ സുഭാഷ് വർമ്മയുടെ മകൾ ദേവിക വർമ (അമ്പലപ്പുഴ ഗവ. മോഡൽ എച്ച്.എസ്.എസ്) എ ഗ്രേഡ് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.