അൽഫിയയെന്ന മിടുക്കിയാണ് ഇന്നത്തെ വാർത്ത
text_fieldsനെല്ലിക്കുഴിക്കാരുടെ പ്രഭാതത്തെ വാർത്തകൊണ്ട് ഉണർത്തുന്നവരിൽ ഒരു കൊച്ചുമിടുക്കികൂടിയുണ്ട്. മഴയും മഞ്ഞും വ്യത്യസ്തമാക്കുന്ന പുലരികളിലും നെല്ലിക്കുഴി ചിറപ്പടി മുതൽ ഇരമല്ലൂർ അമ്പാടിനഗർ വരെയുള്ളവർക്ക് ഇത് മാത്രം പതിവുകാഴ്ചയാണ്.
ഇരമല്ലൂർ പള്ളിപ്പടി പുതിയാ തൊട്ടിയിൽ അനസ്-ജാസ്മിൻ ദമ്പതികളുടെ രണ്ടാമത്തെ മകൾ അൽഫിയ അനസാണ് ഓരോ വീടിനുമുന്നിലും സൈക്കിളിലെത്തി പത്രവിതരണം നടത്തുന്നത്.
സൈക്കിൾ ചവിട്ടാൻ പഠിച്ചത് മുതൽ പത്ര ഏജൻറായ പിതാവിനെ സഹായിക്കാൻ മകൾ എത്തുമായിരുന്നു. പിന്നീട് രണ്ട് കി.മീ. ചുറ്റളവിൽ 100ൽപരം വീടുകളിൽ പത്രവിതരണം അൽഫിയ ഏറ്റെടുക്കുകയായിരുന്നു.
രാവിലെ ആറിന് നെല്ലിക്കുഴി ഹൈസ്കൂളിന് സമീപം പിതാവ് കോതമംഗലത്തുനിന്ന് എത്തിക്കുന്ന പത്രങ്ങൾ സൈക്കിളിെൻറ മുന്നിലെ ബാസ്കറ്റിൽെവച്ച് വിതരണം ആരംഭിക്കും. ഒന്നരമണിക്കൂർകൊണ്ട് തെൻറ പരിധിയിലെ എല്ലാ വീടുകളിലും എത്തിച്ച് മടങ്ങിയെത്തും.
നെല്ലിക്കുഴി ഗവ. ഹൈസ്കൂളിൽനിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഒമ്പത് എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു. ട്യൂഷന് പോകാതെയാണ് ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്. പ്ലസ് വണ്ണിന് ചെറുവട്ടൂർ മോഡൽ ഹൈസ്കൂളിൽ ബയോളജി സയൻസിൽ അഡ്മിഷൻ പ്രതീക്ഷിക്കുകയാണ്.
പത്രവിതരണത്തിന് പിതാവിനെ സഹായിച്ചശേഷം സ്കൂളിലെത്താൻ കഴിയുമെന്ന നേട്ടവും ജോലി സധ്യതയുമാണ് കോഴ്സ് തെരഞ്ഞെടുപ്പിെൻറ പിന്നിലെന്ന് അൽഫിയ പറഞ്ഞു. അൻസില, ആദില, ആലിയ എന്നിവർ സഹോദരിമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.