റിപ്പബ്ലിക് ദിന പരേഡില്‍ അമ്പലപ്പുഴക്കാരിയും
text_fieldsഅപർണ അജയകുമാര്‍
അമ്പലപ്പുഴ: റിപ്പബ്ലിക് ദിനത്തിൽ ഡല്‍ഹി കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ പങ്കെടുക്കാൻ അമ്പലപ്പുഴയില്‍നിന്ന് അപർണ അജയകുമാറും. സൈന്യത്തോടൊപ്പം പങ്കെടുക്കുന്ന കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എൻ.സി.സി കാഡറ്റുകള്ക്കൊപ്പമാണ് അപർണക്കും അവസരം കിട്ടിയത്.
ആലപ്പുഴ എസ്.ഡി കോളജിൽനിന്നുള്ള ജ്യോതിഷ്, എസ്. അഭിഷേക്, അഞ്ജലി കൃഷ്ണ എന്നിവരും അപർണക്കൊപ്പമുണ്ട്. എസ്.ഡി കോളജിലെ രണ്ടാം വർഷ ഫിസിക്സ് ബിരുദ വിദ്യാർഥിനിയാണ്. അമ്പലപ്പുഴ കോമന ചതവള്ളില് എച്ച്. അജയകുമാർ -ശ്രീലത ദമ്പതികളുടെ മകളാണ്. സഹോദരൻ അതുൽ കൃഷ്ണ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.