അംബേദ്ക്കര്‍ ദേശീയ പുരസ്കാര നിറവില്‍ ശ്രീനിമ
text_fieldsകൊണ്ടോട്ടി: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡോ. അംബേദ്ക്കര്‍ ദേശീയ മെറിറ്റ് പുരസ്കാരത്തിന് കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി. ശ്രീനിമ അര്‍ഹയായി.
2019ലെ പ്ലസ്ടു പരീക്ഷയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തോടെയാണ് ശ്രീനിമ പുരസ്കാരം നേടിയത്.
60,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2019ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ എ ഗ്രേഡ് നേടിയ ശ്രീനിമ പ്ലസ് വണ്‍ പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്കും കരസ്ഥമാക്കിയിരുന്നു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ്.
പുളിക്കല്‍ സ്വദേശിയും തടത്തില്‍പറമ്പ് ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ സോഷ്യല്‍ സയന്‍സ് അധ്യാപകനുമായ കീരിക്കുന്നത്ത് കുഞ്ഞമ്പുവിന്റെയും കൊട്ടപ്പുറം ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ ഗണിത അധ്യാപിക സി.കെ. മിനിയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.