അമ്പിളി ദിലി ഇനി ഓർമ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന അമ്പിളി ദിലി ഇനി ഓർമ. ബുധനാഴ്ചയാണ് അമ്പിളി ദിലി കുവൈത്തിൽ നിര്യാതയായത്. ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് മുൻ ചെയർപേഴ്സനും അഡ്വൈസറി ബോർഡ് അംഗവും ഒ.ഐ.സി.സി പ്രവർത്തകയുമായിരുന്ന അമ്പിളി ദിലി കുവൈത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്നു.
വ്യാഴാഴ്ച സബാ മോർച്ചറിയിലും പാലിയേറ്റിവ് കെയർ സെന്ററിലും ബന്ധു മിത്രാദികൾക്കും സുഹൃത്തുക്കൾക്കും പുറമെ നിരവധി പേർ അന്ത്യോപചാരമർപ്പിക്കാൻ എത്തി. ഒ.ഐ.സി.സി കുവൈത്ത്, ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പാക്), സാരഥി കുവൈത്ത്, പൽപക് തുടങ്ങിയ നിരവധി സംഘടനകളും സ്ഥാപനങ്ങളും പുഷ്പചക്രം അർപ്പിച്ചു.
ശേഷം മൃതദേഹം ജസീറ എയർവേസ് വിമാനത്തിൽ കൊച്ചിയിലെത്തിച്ച് സ്വദേശമായ ആലപ്പുഴക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച പുലർച്ചയോടെ ആലപ്പുഴ തത്തംപള്ളി ബിജു നിവാസിൽ എത്തിച്ച ഭൗതികശരീരം പൊതു ദർശനത്തിന് ശേഷം വലിയ ചുടുകാട് ശ്മശാനത്തിൽ അടക്കം ചെയ്തു.
എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ ജെ. ചിത്തരഞ്ജൻ, സലാം, എ.എ. ഷുക്കൂർ, രാഷ്ട്രീയ പ്രവർത്തകരായ എം. ലിജു, അഡ്വ. ആർ. ഉണ്ണികൃഷ്ണൻ,സജേഷ് ചക്കുംപറമ്പിൽ, ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ നേതാക്കളായ ബാബു പനമ്പള്ളി, ബാബു തലവടി, അജി ഈപ്പൻ എടത്വ, അലക്സ് വള്ളക്കാലിൽ, അഷറഫ് മണ്ണഞ്ചേരി, ലിസ്സൻ ബാബു, ഇന്ദിര ചന്ദ്രബാബു എന്നിവരടക്കം നിരവധി ആളുകൾ പങ്കെടുത്തു. കുവൈത്ത് അൽമീർ ടെക്നിക്കൽ കമ്പനി സീനിയർ ഉദ്യോഗസ്ഥനും പൊതുപ്രവർത്തകനുമായ ദിലി പാലക്കാടാണ് അമ്പിളിയുടെ ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.