അറബിക് കാലിഗ്രാഫിയിലൂടെ യു.എ.ഇക്ക് ഫാത്വിമയുടെ സ്നേഹാദരം
text_fieldsഫാത്വിമയുടെ അറബിക് കാലിഗ്രാഫി ചിത്രരചനകള്‍ വേറിട്ടതാണ്. എത്ര കഠിനമായി പരിശ്രമിച്ചിട്ടായാലും ലക്ഷ്യത്തിലേക്കെത്താനുള്ള തീവ്രമായ ആഗ്രഹമാണ് ഈ കൊച്ചുകലാകാരിയെ വ്യത്യസ്തയാക്കുന്നത്. യു.എ.ഇയുടെ അമ്പതാം ദേശീയ ആഘോഷത്തില്‍ രാജ്യത്തെ ഭരണാധികാരികളുടെ 1000 അറബിക് കാലിഗ്രാഫി ചിത്രങ്ങളാണ് വരച്ച് തെൻറ വീടിെൻറ ചുമരില്‍ പതിച്ചത്. യു.എ.ഇ നല്കുന്ന സുന്ദരമായ ജീവിത സാഹചര്യങ്ങളിലും സുരക്ഷിതത്വത്തിലും ഇന്ത്യക്കാരിയെന്ന നിലയില്‍ ആദരവ് അര്‍പ്പിച്ചും സ്നേഹം പകര്‍ന്നും നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ടുമാണ് കാലിഗ്രാഫിയിലൂടെ സനേഹാദരം രാജ്യത്തിനായി സമര്‍പ്പിച്ചത്.
ഇതിനായി ആറുമാസത്തോളം രാവും പകലുമായി മണിക്കൂറുകള്‍ ചിലവഴിച്ചു. യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്, യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നെഹ്യാന്, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നെഹ്യാന്, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം എന്നിവരുടെ കാലിഗ്രാഫി ഛായാചിത്രങ്ങളാണ് വരച്ചത്.
അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ 600 ഛായാചിത്രങ്ങളും മറ്റ് നാല് നേതാക്കളുടെ 100 ചിത്രങ്ങളും വീതമാണ് വരച്ചത്. രാജ്യത്തോടുള്ള തെൻറ ആദരവ് ഭരണാധികാരികളിലേക്ക് നേരിട്ട് എത്തിക്കണമെന്നതാണ് ഫാത്വിമയുടെ ആഗ്രഹം. അതിനായി മാര്‍ഗം തെളിയുമെന്ന ശുഭപ്രതീക്ഷയിലാണ് അബൂദബി ഷൈനിങ് സ്റ്റാര്‍ ഇൻറര്‍നാഷനല്‍ സ്കൂളിലെ ഈ 12ാം ക്ലാസ്സുകാരി. എട്ടാംവയസ്സില്‍ അബൂദബിയുടെ പ്രകൃതിദൃശ്യങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തിയാണ് വരയുടെ ലോകത്തേക്ക് പിച്ചവച്ചത്. ഒരു കാലിഗ്രാഫി എക്സിബിഷന് സന്ദര്‍ശിക്കാനിടയായത് പിന്നീട് വഴിത്തിരിവായി. ഇംഗ്ലീഷ് കാലിഗ്രാഫിയിലായിരുന്നു തുടക്കം.
പിന്നീട് അറബിയിലേക്കു മാറുകയായിരുന്നു. ജനിച്ചതും വളര്‍ന്നതും പഠിച്ചുവരുന്നതുമെല്ലാം അബൂദബിയിലായതു കൊണ്ടുതന്നെ ഈ മണ്ണിനോട് അടങ്ങാത്ത സ്നേഹവുമുണ്ട്. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഇക്ബാല്‍ റോഡ് സ്വദേശിയും അബൂദബി മുറൂര്‍ റോഡില്‍ ബഖാല ഉടമയുമായ അബ്ദുര്‍ റഹ്മാന് ചേക്കുവിെൻറയും സുഹറയുടെയും മകളാണ്. ഇംതിയാസ്, ഇര്ഫാന്, ഇഹ്തിഷാം, ഫര്ഹാന്, ഐഷ റിദ എന്നിവരാണ് സഹോദരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.