എഴുത്തിൽ മിന്നിച്ച് റഈസ
text_fieldsകോവിഡ് ലോക്ഡൗണിൽ വീട്ടിലിരുന്ന് വെറുപ്പിക്കുന്ന പിള്ളേർക്കൂട്ടത്തിൽ എന്തായാലും എറണാകുളം ഇടപ്പള്ളിക്കാരി റഇൗസ അബ്ദുൽ ഖാദർ പെട്ടില്ല. ഉമ്മ താഹിറ പിന്നാലെകൂടി മകളെക്കൊണ്ട് പഠിപ്പിച്ചെടുത്തത് ടിക്ടോക്കിലെ ജനപ്രിയ ഇനങ്ങളുമല്ല. പകരം അറബിക് കാലിഗ്രഫി. സംഗതി ക്ലിക്കായപ്പോൾ ആറേഴുമാസത്തെ ലോക്ഡൗൺകൊണ്ട് അറബിക് കാലിഗ്രഫിയിൽ ഇൻറർനാഷനൽ താരമായി ഈ ഒന്നാം വർഷ എം.ബി.എ വിദ്യാർഥിനി.
ഇടപ്പള്ളി പത്തടിപ്പാലം ചങ്ങമ്പുഴ നഗറിൽ പാലക്കമറ്റം റഈസ അബ്ദുൽ ഖാദറിന് ബാല്യം മുതൽ സ്റ്റേജ് ഒരു വീക്നസാണ്. പ്രസംഗമോ പാട്ടോ തുടങ്ങി പരിപാടികൾ ആങ്കർ ചെയ്യാൻ വരെ മുമ്പന്തിയിൽ. ചിത്രകലയോട് മകളുടെ ഇഷ്ടംകണ്ട് വാപ്പ അബ്ദുൽ ഖാദർ വിവിധതരം പെയിൻറുകൾ വാങ്ങി നൽകി. പെൻസിൽ ആർട്ടിലാണ് തുടക്കം. ഡൂഡ്ൽ ആർട്ട്, പെയിൻറിങ്, പോസ്റ്റർ ഡിസൈനിങ് തുടങ്ങി കൈവെക്കാത്തത് ഒന്നുമില്ല. കട്ടസപ്പോർട്ടുമായി വാപ്പ കൂടെയും.
ഉമ്മ കൈപിടിച്ചത് കാലിഗ്രഫിയിൽ
പ്ലസ് ടു പഠനകാലത്താണ് വാപ്പയുടെ മരണം. എന്തിനും കൂട്ടുനിന്ന വാപ്പയുടെ കുറവ് പേക്ഷ, ഉമ്മ റഈസ ഉൾപ്പെടെ നാലു പെൺമക്കളെയും അറിയിച്ചില്ല. എവിടെയെങ്കിലും മനോഹരമായ അറബിക് കാലിഗ്രഫി കണ്ടാൽ നോക്കിനിന്നിരുന്ന ഉമ്മ റഈസയോട് അത് പരിശീലിക്കാൻ ഇടക്കിടെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 2017 മുതൽ പറച്ചിൽ സീരിയസായി. കാര്യമായ താൽപര്യം ഇല്ലെങ്കിലും ഉമ്മയുടെ നിർബന്ധത്തിൽ പരിശീലിച്ചുതുടങ്ങി. ആദ്യമൊക്കെ ശരിയാകാതെ വന്നതോടെ മനസ്സിൽ വാശിയായി.
ഈ വർഷമാദ്യം പുതിയ വീടിനുവേണ്ടി ഖുർആൻ വാചകം എഴുതണമെന്ന് ഉമ്മ ആവശ്യപ്പെട്ടു. തുടർന്ന് യൂട്യൂബിലും മറ്റും നോക്കി പഠിക്കാൻ ആരംഭിച്ചു. കാലിഗ്രഫി എഴുതാൻ പ്രത്യേകമായി ഒരു എഴുത്തുപകരണം 'കലം' എന്ന പേരിലുണ്ട്. മരത്തിെൻറ കഷണംവെച്ച് ഉണ്ടാക്കുന്നത്. അത് മഷിയിൽ മുക്കി എഴുതണം. സ്കെച്ചിനും മാർക്കറിനും കിട്ടാത്ത പെർഫക്ഷനാണ് കലംവെച്ച് എഴുതിയാൽ ലഭിക്കുക. അത് ലഭിക്കാതായതോടെ മുളകൊണ്ട് ഉണ്ടാക്കാനും ശ്രമങ്ങൾ നടത്തി.
കരീംഗ്രഫിയുടെ ശിഷ്യ
ഒരു ബന്ധു വഴി കേരളത്തിൽ അറബിക് കാലിഗ്രഫിയുടെ അവസാന വാക്കായ കരീംഗ്രഫിയുടെ നമ്പർ ലഭിച്ചതോടെ പുതുലോകത്തേക്ക് വഴിതുറന്നു. അദ്ദേഹത്തിെൻറ വാക്കുകൾ വലിയ പ്രചോദനമായി. 'കലം' എവിടെയാണ് ലഭിക്കുകയെന്നും വിവരം ലഭിച്ചു. അത് വാങ്ങി എഴുതി പരിശീലിച്ചു. എഴുതിയ ഒന്ന് അനുജത്തി ഐഷ സ്റ്റാറ്റസ് ഇട്ടപ്പോൾ അതുകണ്ട് അവളുടെ ലെക്ചറർ ആദ്യ ഓർഡർ നൽകി. ഖുർആനിലെ മരണത്തെ വിശേഷിപ്പിക്കുന്ന ഒരു വാചകം എഴുതാൻ പറഞ്ഞു. കാൻവാസിൽ ആദ്യമായി തൊട്ടത് അത് എഴുതാനാണ്. സംഗതി ക്ലിക്കായതോടെ മൂത്ത സഹോദരി റീഹാമിെൻറ ഭർത്താവ് ബിസ്മിൽ റഹ്മാൻ വഴി ദുബൈയിൽനിന്ന് ഓർഡറുകൾ വന്നു. മറ്റൊരു സഹോദരി ഷാഹിനയും ഭർത്താവ് ഷെഫീക്കും പിന്തുണച്ചു.
ഇൻസ്റ്റ അക്കൗണ്ടിലൂടെ ക്ലിക്ക്
പിന്നീടാണ് കാലിഗ്രഫി ഇമേജുകൾ പ്രദർശിപ്പിച്ച് 'റയലിൻ' എന്ന പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. നോബിൾ ലേഡി എന്ന അർഥം വരുന്നതാണ് പേര്. ഇതോടെ വലിയ പിന്തുണയായി. തമിഴ്നാട്ടിൽനിന്നും ഉത്തരേന്ത്യയിൽ നിന്നുമൊക്കെ ഓർഡറുകൾ കിട്ടി. ആവശ്യപ്പെടുന്നവ കാലിഗ്രഫിയിൽ എഴുതി ഫ്രെയിം ചെയ്തും അല്ലാതെയും കൊറിയർ വഴിയാണ് അയക്കുക. ജർമനിയിൽ തുടങ്ങുന്ന ഒരു സംരംഭത്തിന് 'ഊദ്' എന്ന അറബി വാക്ക് ഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ട് ലഭിച്ച ഓർഡർ വലിയൊരു ചുവടുവെപ്പായി. കാനഡയിൽനിന്ന് അറബിക് ടാറ്റൂ ആർട്ട് ആവശ്യപ്പെട്ടും വിളിയെത്തി. പിന്നാലെ സ്പെയിനിൽനിന്നും.
മോഡേൺ ഫ്രീസ്െറ്റെൽ കാലിഗ്രഫിറ്റി
ദിയാൽ ആലം, ആദിൽ അബ്ദി എന്നീ അന്തർദേശീയ കാലിഗ്രഫേഴ്സിെൻറ രചനകളെ പിന്തുടർന്ന് മോഡേൺ ഫ്രീസ്െറ്റെൽ കാലിഗ്രഫിറ്റി റഈസ പഠിക്കുകയാണ്. ഒരുപാട് നാളത്തെ പ്രയത്നത്തിനുശേഷം സ്വന്തമായി ഫ്രീസ്െറ്റെൽ അറബിക് കാലിഗ്രഫിറ്റി തന്നെ ഉണ്ടാക്കി. പുതിയ ടൂളുകൾ കണ്ടെത്താനും പ്രദർശനം നടത്താനും ശ്രമങ്ങൾ നടത്തുന്നു. ഈയിടെ വരച്ചതാണ് മോഡേൺ കാലിഗ്രഫിറ്റി ഫ്രീസ്റ്റൈൽ ആർട്ടിലൂടെ സ്ത്രീയുടെ രൂപം. സ്വബാവുൽ ഹക്കീം എന്ന ആധുനിക ഇറാനിയൻ കവയിത്രി എഴുതിയ കവിതയാണ് ഹൈലൈറ്റ് ചെയ്തത്. അറബി ഭാഷയുടെ മഹത്ത്വം പറയുന്ന വരികൾ മനോഹരമായി ഉൾച്ചേർത്തിരിക്കുന്നു.
നബിദിന വൈറൽ സ്റ്റാറ്റസ്
നവംബറിൽ നബിദിനത്തിൽ മുഹമ്മദ് നബിയുടെ പേര് കാലിഗ്രഫിയിൽ എഴുതി വിഡിയോ ചെയ്തു. അഞ്ചു ദിവസംെകാണ്ട് അതു കണ്ടത് 10 ലക്ഷം േപരാണ്. മൊറോക്കോ, അൽജീരിയ, തുർക്കി തുടങ്ങി ആ വിഡിയോ മെസേജ് സ്റ്റാറ്റസാക്കിയവരുടെ അഭിനന്ദന സന്ദേശങ്ങൾ ഇൻസ്റ്റഗ്രാമിൽ കുന്നുകൂടി. മകൾ ഇൻറർനാഷനൽ ആയതോടെ വീട്ടുകാർക്കും സന്തോഷം. ഇപ്പോൾ അറബി ഭാഷയുടെ വിവിധ സ്ക്രിപ്റ്റുകളായ തുളുത്ത്, തിവാനി, നശ്ക്, കുഫിക് എന്നിവയിൽ ഗവേഷണവും തുടങ്ങി റഈസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.