എഴുത്തിന്റെ വഴിയിൽ മാരിയത്ത്
text_fieldsവൈവിധ്യമാർന്ന മനുഷ്യരെയും സമൂഹങ്ങളെയും ദേശങ്ങളെയുമൊക്കെ തൊട്ടറിഞ്ഞപ്പോഴാ ണ് മാരിയത്തിലെ സർഗവാസനകൾക്ക് വീണ്ടും നിറംപിടിച്ചുതുടങ്ങിയത്. ബാല്യ-കൗമാര കാല ത്ത് കണ്ട സ്വപ്നങ്ങളൊക്കെയും വരികളായും വരകളായും ഇതോടെ പുനർജനിച്ചു. കഥയും കവി തയും കാർട്ടൂണും ചിത്രരചനയുമൊക്കെയായി ഇൗ വീട്ടമ്മ ഇന്ന് സാഹിത്യലോകത്ത് സജീവ മാണ്.
സ്കൂൾ പഠനകാലത്ത് തുടങ്ങിയ വായനകളാണ് കറ്റാനം ഇലിപ്പക്കുളം അമ്പഴവേല ിയിൽ സക്കീർ ഹുസൈന്റെ ഭാര്യ മാരിയത്തിനെ (35) എഴുത്തിന്റെ ലോകത്തേക്ക് വഴിനടത്തിയത്. മ രുന്ന് മണക്കുന്ന മെഡിക്കൽ കോളജിന്റെ ഇടവഴികളിലൂടെ പുസ്തകസഞ്ചിയും പേറി നടക്കുേമ്പാഴും മാരിയത്തിന്റെ മനസ്സ് നിറയെ ഭാവനകളായിരുന്നു.
ആരും കാണാതെ കോറിയിട്ട വരകളും വരികളുമൊക്കെ പ്രവാസ ജീവിതത്തിനിടയിൽ വെളിച്ചം കണ്ടതോടെയാണ് തന്റെ കഴിവുകളിൽ വിശ്വാസമായത്. ഒന്നരപ്പതിറ്റാണ്ടിലെ പ്രവാസജീവിതം നൽകിയ അനുഭവസമ്പത്ത് പുതിയ സൃഷ്ടികളുടെ പിറവിക്കും കാരണമായി. എഴുത്തിലെപ്പോഴും പെണ്ണിന്റെ നൊമ്പരമാണ് നിറയുന്നത്. ‘നിലനിൽപ്’ കവിതയിലൂടെ പെണ്ണിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്നത് ചോദ്യം ചെയ്യുന്നുമുണ്ട്.
‘എന്റെ കാല് വേരിറങ്ങി
നിന്റെ ഭരണ സിരാകേന്ദ്രങ്ങള്ക്ക് മുന്നില്
ചോദ്യചിഹ്നമാകുന്നത് നീ കാണുന്നില്ലെന്നുണ്ടോ?
എന്റെ വേരുകള് ആഴ്ന്നിറങ്ങേണ്ട കാടും,
എന്റെ കുഞ്ഞിന് അന്നമൊരുങ്ങേണ്ട നിലവും,
എന്റെ പെണ്ണിന് അന്തിയുറങ്ങേണ്ട കുടിയും,
എന്തിനേറെ എന്റെ ഊരുതന്നെയും
നീ ൈകയിലൊതുക്കുമ്പോള്’
30 കഥകളും കവിതകളും പ്രസിദ്ധീകരിച്ചു. നിരവധി കാർട്ടൂണുകളും വെളിച്ചം കണ്ടു. ശിൽപകലയിലും പ്രാവീണ്യം തെളിയിച്ചിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി പ്ലാപ്പള്ളിൽ റിട്ട. അധ്യാപകൻ അബ്ദുൽ ലത്തീഫിന്റെയും ജുബൈരിയുടെയും മകളായ മാരിയത്ത് ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന് ലാബ് ടെക്നീഷൻ കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് വിവാഹിതയായത്. തുടർന്ന് ഭർത്താവ് സക്കീറിനൊപ്പം പ്രവാസിയായി.
പ്രവാസി പ്രസിദ്ധീകരണങ്ങളിൽ രചനകൾ വന്നുതുടങ്ങിയത് ആത്മവിശ്വാസം വർധിപ്പിച്ചു. ഫ്ലാറ്റിനുള്ളിലെ ജീവിതത്തിനിടയിൽ വിദൂരപഠനത്തിലൂടെ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കരസ്ഥമാക്കി. എഴുത്തിനെ കൂടുതൽ ഗൗരവത്തോടെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഇൗ വീട്ടമ്മ. മക്കളായ ആദിലിന്റെയും അംനയുടെയും അകമഴിഞ്ഞ പിന്തുണയും ഉമ്മച്ചിക്ക് എഴുത്തിന്റെ വഴിയിൽ കരുത്ത് പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.