വാക്കുകൾകൊണ്ട് വരകൾ തീർത്ത് ആതിര റെക്കോഡിട്ടു
text_fieldsലോക്ഡൗണ്‍ ആതിരയെ വരയുടെ കലാകാരിയാക്കി. ഇപ്പോള്‍ ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സും നേടി. ടൈപോഗ്രാഫിക് എന്നാണ് ഈ രീതിക്ക് പറയുന്നത്. ഏഴ് ലോകാത്ഭുതങ്ങളെ അവയുടെ പേരെഴുതി വരച്ചതാണ് നേട്ടത്തിന് പിന്നില്‍. കഴിഞ്ഞ ലോക്ഡൗണിലാണ് കരിമുകള്‍ പുറ്റുമാനൂര്‍ മോളത്ത് സുരേഷ് ബാബു, ഉഷ ദമ്പതികളുടെ ഏക മകള്‍ ആതിര വര തുടങ്ങിയത്.
കൂട്ടുകാര്‍ക്ക് അവരുടെ ചിത്രം വരച്ചുകൊടുത്താണ് തുടക്കം. പെന്‍സില്‍ ഡ്രോയിങ്ങിെൻറ ബാലപാഠങ്ങള്‍ പഠിക്കാന്‍ യൂട്യൂബ് തപ്പുന്നതിനിടെയാണ് വാക്കുകള്‍കൊണ്ട് ചിത്രം വരക്കുന്ന ടൈപോഗ്രാഫിക്കിനെ കുറിച്ച് അറിയുന്നത്. പിന്നീട് അതേക്കുറിച്ച് സ്വമേധയാ നടത്തിയ പരിശ്രമമാണ് ഏഴ് ലോകാത്ഭുതങ്ങള്‍ ടൈപോഗ്രാഫിക്കില് ചെയ്യാന്‍ പ്രചോദനമായത്.
സാധാരണ എഴുതുന്ന ജെല്‍ പേനയാണ് ഉപയോഗിക്കുന്നത്.
ചെറിയ ഔട്ട്ലൈന് പെന്‍സില്‍ ഉപയോഗിച്ച് വരച്ചശേഷമാണ് പേനകൊണ്ട് ചിത്രം പൂര്‍ത്തിയാക്കുന്നത്.
മൂന്ന് ദിവസത്തെ പ്രയത്നഫലമാണ് റെക്കോഡിലേക്കെത്തിയത്. ഫെബ്രുവരിയിലാണ് റെക്കോഡിനായി സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ലഭിച്ചതായി അറിയിപ്പ് കിട്ടിയത്. ബി.ബി.എ ബിരുദധാരിയാണ് ആതിര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.