പെരിയാർ കീഴടക്കി കുഞ്ഞുലയ
text_fieldsകളമശ്ശേരി: ചെറുപ്രായത്തിൽ പെരിയാർ നീന്തിക്കടന്ന് അഭിമാനമായിരിക്കുകയാണ് ഒരു രണ്ടാംക്ലാസുകാരി. കൈപ്പട മുഗളിലെ ചുമട്ടുതൊഴിലാളി സക്കീറിെൻറയും നിഷയുടെയും ഏകമകൾ ലയ ഫാത്തിമയാണ് പെരിയാർ കടന്ന നേട്ടം കൈവരിച്ച് നാടിന് അഭിമാനമായത്. പഠനത്തിൽ മിടുക്കിയായ ലയ പിതാവിെൻറ താൽപര്യപ്രകാരം ആലുവയിലെ നീന്തൽ പരിശീലന വിദഗ്ധൻ സജി വാളശ്ശേരിയുടെ അടുക്കൽ എത്തുകയായിരുന്നു.
പുലർച്ച അഞ്ചിന് മകളുമായി സക്കീർ ആലുവയിൽ എത്തും. ആദ്യം പ്രത്യേകം സജ്ജമാക്കിയിടത്തായിരുന്നു പരിശീലനം. നിലയില്ലാത്ത ഭാഗങ്ങളിലെ നീന്തൽ പഠിപ്പിക്കുന്നതായിരുന്നു ഇത്. പിന്നീടാണ് വിശദമായ നീന്തലിലേക്ക് കടന്നത്.
അങ്ങനെയാണ് ലയ ഫാത്തിമ 780 മീറ്റർ നീന്തിക്കടന്ന് ദൗത്യം പൂർത്തിയാക്കിയത്. ആദ്യമായാണ് ലയ പുഴയിലിറങ്ങിയതുതന്നെ. മുതിർന്നവർക്കും, മറ്റ് രണ്ട് മുതിർന്ന വിദ്യാർഥികൾക്കുമൊപ്പമാണ് ഈ കൊച്ചുമിടുക്കി പെരിയാർ കടന്നത്. ലയ ദൗത്യം പൂർത്തിയാക്കിയതറിഞ്ഞ് നാടും പഠിക്കുന്ന കങ്ങരപ്പടി ഹോളിക്രോസ് സ്കൂളും കൈപ്പട മുഗൾ ജന്നത്തുൽ ഉലൂം മദ്റസയും വൻ സ്വീകരണമാണ് നൽകിയത്.
കൂട്ടുകാരും അധ്യാപകരും സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു. മദ്റസ കമ്മിറ്റി മെമൻറോ നൽകി ആദരിച്ചു. ക്ലാസ് ലീഡർ കൂടിയായ ലയ സ്കേറ്റിങ് പഠന പരിശീലനത്തിലാണിപ്പോൾ. 15ന് പ്രദേശത്തെ വൈ.സി.എഫ് ക്ലബ് സ്വീകരണമൊരുക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.