ബീനയുടെ മനസ്സൊരു ഫോൺ ഡയറക്ടറി
text_fieldsമനസ്സ് നിറയെ ഫോൺ നമ്പറുകൾ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് പായം പഞ്ചായത്തിലെ വിളക്കോട് കായക്കാട്ടെ വീട്ടമ്മയായ ബീന. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഫോൺ നമ്പറുകൾ ഞൊടിയിടയിൽ ആലോചിച്ച് പറയും.
വിളക്കോട് ഗവ. യു.പി സ്കൂളിലെ പാചകത്തൊഴിലാളിയുടെ സഹായിയായ ബീന നാട്ടുകാരുടെയും ബന്ധുക്കളുടെയും സ്കൂളിലുള്ളവരുടെയും പഞ്ചായത്ത് പ്രസിഡൻറ്, വാർഡ് മെംബർമാർ തുടങ്ങി തനിക്ക് അറിയാവുന്ന 150ഓളം പേരുടെ ഫോൺ നമ്പറുകൾ മനസ്സിൽ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്.
നമ്പറുകളെല്ലാം പുസ്തകത്തിൽ എഴുതിവെച്ചിട്ടുണ്ട്. മകൾ ശരണ്യ പുസ്തകം നോക്കി പേരു പറയുമ്പോഴേക്കും ബീന തെറ്റുകൂടാതെ നമ്പർ പറഞ്ഞുകഴിയും. കായക്കട്ടെ ബാബുവിെൻറ ഭാര്യയാണ് ഏഴാം ക്ലാസുവരെ പഠിച്ച ബീന. മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയ വി.ഐ.പികളുടെ നമ്പറുകളും മനസ്സിൽ കുറിച്ചിടാനുള്ള തിടുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.