ജസീന കൊളക്കാടന്‍ അധ്യാപക അവാർഡ്
text_fieldsദുബൈ: അധ്യാപക ദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ സി.ബി.എസ്.സി അധ്യാപകരിൽനിന്ന് പാഠ്യ/പാഠ്യേതര രംഗത്ത് ഏറ്റവും മികവ് പുലർത്തുന്ന അധ്യാപകർക്ക് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയും ഇന്ത്യൻ അസോസിയേഷൻ അജ്മാനും സംയുക്തമായി നൽകുന്ന അവാർഡിന് ജസീന കൊളക്കാടൻ അർഹയായി.
അജ്മാൻ ഇന്ത്യൻ അസോസിയേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയിൽനിന്ന് ജസീന അവാർഡ് ഏറ്റുവാങ്ങി. നിലവിൽ ഇന്ത്യൻ സ്കൂൾ ഷാർജ(ജുവൈസ)യിലെ ബയോളജി വിഭാഗം മേധാവിയും കഴിഞ്ഞ 14 വർഷമായി സ്കൂൾ എൻവയൺമെന്റ് ക്ലബ് ചീഫ് കോഓഡിനേറ്ററുമാണ് ജസീന.
നേരത്തേ ഹോപ് ക്ലബിന്റെ കീഴിൽ കുട്ടികളിൽ ഏറ്റവും മികച്ച രീതിയിൽ പാരിസ്ഥിതിക ബോധവത്കരണം നടത്തിയതിന് ഷാർജ സർക്കാറിന് കീഴിലുള്ള ‘ബീഹി’ന്റെ എൻവയൺമെന്റ് എക്സലൻസ് സ്കൂൾ അവാർഡ് നേടിയിട്ടുണ്ട്. ആറു വർഷത്തോളം ഷാർജ കെ.എം.സി.സി വനിത വിങ് ജനറൽ സെക്രട്ടറി ആയിരുന്ന ജസീന നിലവിലെ ഷാർജ സ്റ്റേറ്റ് കെ.എം.സി.സി വനിത വിങ്ങിന്റെ മുഖ്യ രക്ഷാധികാരി കൂടിയാണ്. ഷാർജ അബൂസഗാറ ഗ്രൂപ് ഓഫ് ഫാർമസി ഉടമ ഡോ. അബ്ദുൽ ഹമീദിന്റെ ഭാര്യയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.