ആയോധന കലയിൽ ചുവടുറപ്പിച്ച് ബ്ലാക് ബെൽറ്റ് ആയിഷ
text_fieldsമാള: കരാട്ടെയിൽ ചുവടുറപ്പിച്ച് വിദ്യാർഥിനിയുടെ മാതൃക. മാള എടയാറ്റൂർ ആലങ്ങാട് നൗഷാദിന്റെ മകൾ ആയിഷയാണ് വിജയ ചുവടുകൾ കയറി മുന്നേറുന്നത്. മാള ജീസസ് ബി.എഡ് കോളജ് വിദ്യാർഥിയായ ആയിഷ നൗഷാദ് 13-ാം വയസ്സിലാണ് കരാട്ടെ അഭ്യസിച്ച് തുടങ്ങിയത്.
മാള അൽ അസ്ഹർ സെൻട്രൽ സ്കൂൾ, മാള കോട്ടക്കൽ സൊക്കോർസോ ഹയർ സെക്കൻഡറി സ്കൂൾ, കാർമ്മൽ കോളജ് എന്നിവിടങ്ങളിൽ പഠിക്കുമ്പോഴും കരാട്ടെ പരിശീലനം മുടക്കിയില്ല.
നിലവിൽ ബ്ലാക് ബെൽറ്റ് സെക്കന്റ് ഡാൻ ആണ് ആയിഷ. അന്നമനട, മേലഡൂർ എന്നിവിടങ്ങളിലായി എട്ടോളം കേന്ദ്രങ്ങളിൽ പരിശീലനം നടത്തിവരുന്നുണ്ട്. എല്ലാ പെൺകുട്ടികളും അയോധനകലയിൽ പരിശീലനം നേടണമെന്നാണ് ആയിഷയുടെ അഭിപ്രായം.
2022ൽ കാലിക്കറ്റ് സർവകലാശാല കരാട്ടെ ടൂർണമെന്റ് -പോരാട്ട (ഫൈറ്റിങ്) മത്സരത്തിൽ വെള്ളി മെഡൽ, ഇതേ വർഷം കാലിക്കറ്റ് സർവകലാശാല തായ്ക്വോണ്ടോ ടൂർണമെന്റ് -പോരാട്ട മത്സരത്തിൽ വെള്ളി മെഡൽ, തൃശൂർ ജില്ല കരാട്ടെ ടൂർണമെന്റ്-പോരാട്ട മത്സരത്തിൽ രണ്ട് സ്വർണം, അഖില കേരള സംസ്ഥാന കരാട്ടെ ടൂർണമെന്റ് - പോരാട്ട മത്സരത്തിൽ രണ്ട് സ്വർണ മെഡൽ തുടങ്ങീ നേട്ടങ്ങളുടെ പട്ടിക വലുതാണ്.
തന്റെ വിജയത്തിന് പിന്നിൽ ഒപ്പംനിന്ന മാതാപിതാക്കൾക്കും, ഗുരുക്കമാർക്കും നന്ദി പറയുകയാണ് ആയിഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.