ബ്ലസ്ഡ് ബ്ലെസ്സി
text_fieldsട്വൻറി- 20 ലോകകപ്പ് യു.എ.ഇയിൽ തകർത്തുവാരുേമ്പാൾ മീഡിയ ബോക്സിൽ സ്കോറെഴുതാൻ ഒരു വനിതയുമുണ്ട്. ആലപ്പുഴ പുന്നപ്രക്കാരി െബ്ലസ്സി റിവിൻ. യു.എ.ഇയിലെ ആദ്യ വനിത സ്കോറർ. അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിലെ മത്സരങ്ങളിലാണ് ഇവർ 'റൺസടിച്ച് കൂട്ടുന്നത്'. ക്രിക്കറ്റിെൻറ എ.ബി.സി.ഡി പോലും അറിയാത്തിടുത്തുനിന്ന് ലോകകപ്പിെൻറ സ്കോറെഴുത്തുകാരിയായി മാറിയതിന് പിന്നിലും മാച്ച് പോലെ ആവേശകരമായ ഒരു കഥയുണ്ട്.
ഇലക്ട്രോണിക് സ്കോർബോർഡുകൾ ഉണ്ടെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ കൈ കൊണ്ടെഴുതുന്ന സ്കോർ ബുക്കുകൾ ഇപ്പോഴും നിർബന്ധമാണ്. ഏത് നിമിഷവും തകരാറിലായേക്കാവുന്ന ഇലക്ട്രോണിക് മെഷീനുകളിലെ 'വിശ്വാസക്കുറവാണ്' പരമ്പരാഗത രീതി പിന്തുടരാൻ ഐ.സി.സിയെ പ്രേരിപ്പിക്കുന്നത്. പ്രദേശിക ലീഗ് ക്രിക്കറ്റുകളിലും മാനുവൽ സ്കോറിങ് രീതി പിന്തുടരുന്നുണ്ട്. 2011ൽ ഇങ്ങനെയൊരു ലീഗിൽ നിന്നാണ് അപ്രതീക്ഷിതമായി െബ്ലസ്സിയുടെ സ്കോറിങ് കഥ തുടങ്ങുന്നത്. സിംഗപ്പൂരായിരുന്നു ആദ്യ തട്ടകം. സിംഗപ്പൂർ എയർലെൻസിൽ കാപ്റ്റനും ക്രിക്കറ്റ് താരവുമായ ഭർത്താവ് റിവിൻ വർഗീസിനൊപ്പം കളി കാണാൻ പോകുന്ന പതിവുണ്ടായിരുന്നു.
ഒരിക്കൽ, കളി തുടങ്ങാറായിട്ടും സ്കോറർ എത്തിയില്ല. ക്രിക്കറ്റ് നിയമങ്ങളെ കുറിച്ച് വലിയ അറിവൊന്നുമില്ലാതിരുന്ന െബ്ലസ്സിയോട് സംഘാടകർ സ്കോർ എഴുതാൻ ആവശ്യപ്പെട്ടു. പണ്ട് ഇന്ത്യ- പാകിസ്താൻ കളി ടി.വിയിൽ കണ്ടുള്ള പരിചയമാണ് ആകെയുള്ളത്. റിവിെൻറ ടീമിെൻറ കളി കാണാൻ തുടങ്ങിയതോടെ സിക്സറും േഫാറുമെല്ലാം തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു. ഈ പരിചയത്തിെൻറ കരുത്തിൽ സ്കോർ എഴുതാൻ ഇരുന്നു. മറ്റുള്ളവരുടെ സഹായത്തോടെ മത്സരം വലിയ തട്ടുകേടില്ലാതെ പൂർത്തീകരിച്ചു. ഇതോടെയാണ് സ്കോറെഴുത്തിൽ കമ്പം കയറിയത്. പിന്നീട് സ്കോറർമാർ ഉള്ള ദിവസവും അവരോടൊപ്പം സ്കോറെഴുതാൻ പോയി.
താൽപര്യം കൂടി വന്നപ്പോൾ സ്കോറിങ് കോഴ്സ് ചെയ്യാൻ തീരുമാനിച്ചു. സിംഗപ്പൂർ ക്രിക്കറ്റ് കൗൺസിലിലെ സ്കോറിങ് കോച്ച് രഘുരാമെൻറ സഹായം ഏറെ ഗുണം ചെയ്തു. സിംഗപ്പൂരിൽ അണ്ടർ 19 വനിത ക്രിക്കറ്റ് ലോകകപ്പെത്തിയതോടെയാണ് കൂടുതൽ സാധ്യതകൾ തെളിഞ്ഞത്. വനിതകൾ കുറവുള്ള മേഖലയായതിനാൽ െബ്ലസ്സിയെ ലോകകപ്പിെൻറ സ്കോററായി നിയമിച്ചു. 2012ൽ ഭർത്താവ് എമിറേറ്റ്സിലേക്ക് മാറിയപ്പോൾ കുടുംബ സമേതം സിംഗപ്പൂർ വിട്ട് മുംബൈയിൽ എത്തി. പിന്നീട് ഇടവേള വന്നെങ്കിലും 2015ൽ യു.എ.ഇയിൽ എത്തിയതോടെ പഴയ സ്കോറിങ് ബുക്ക് പൊടി തട്ടിയെടുത്തു.
ഇത്തിഹാദിൽ ൈഫ്ലറ്റ് എൻജിനീയറായി ജോലി തുടങ്ങിയ റിവിെൻറ ടീമിെൻറ ടൂർണമെൻറുകളിലായിരുന്നു ആദ്യം സ്കോർ ചെയ്ത് തുടങ്ങിയത്. പിന്നീട് അബൂദബി ക്രിക്കറ്റ് കൗൺസിലിെൻറ മത്സരങ്ങളുടെ ഭാഗമായി. 2018ലെ ഏഷ്യ കപ്പിൽ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്കോർ എഴുതാൻ അവസരം ലഭിച്ചു. അന്ന് കമൻററി ബോക്സിലെത്തിയ ഓസീസ് താരം ബ്രെറ്റ്ലി അഭിനന്ദിച്ചത് ഇന്നും ഓർമിക്കുന്നു. പിന്നീട് അബൂദബി ടി 10 ഉൾപെടെ നിരവധി മത്സരങ്ങൾക്ക് സ്കോർ എഴുതി. ലോകകപ്പിലെ രണ്ട് കളികൾ ഒഴികെ എല്ലാത്തിലും സ്കോർ എഴുതാൻ അവസരം ലഭിച്ചു.
ഐ.സി.സി അക്കാദമിയിലെ സ്കോറിങ് കോഴ്സ് പാസായി പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. റിവിൻ പണ്ട് ആലപ്പുഴ ജില്ലാ ടീമംഗമായിരുന്നു. മക്കളായ ജുവാനും ഇസബെലും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.