ബുൾ ബുൾ പക്ഷിയുടെ സംഗീതം
text_fieldsബുൾ ബുൾ എന്ന സംഗീേതാപകരണം ഉപയോഗിച്ച് മാസ്മരിക സംഗീതം തീർക്കുകയാണ് കോതമംഗ ലം സ്വദേശിനിയായ ഏഴുവയസ്സുകാരി ഏഞ്ചലിൻ മരിയ ഏബിൾ എന്ന കുഞ്ഞുമാലാഖ. മലയാളികൾക്ക ് അധികം കേട്ടുകേൾവിയില്ലാത്ത ഒരു വാക്കാണ് ബുൾ ബുൾ. മലയാളികൾക്ക് മാത്രമല്ല, പുതുതല മുറക്ക് ഇതിനെപറ്റി കാര്യമായ അറിവില്ലെന്നുതന്നെ പറയാം. ഇതിനുകാരണം ഇന്നത്തെ കാലഘ ട്ടത്തിൽ ഇവയില്ലാത്തതു തന്നെയാണ്.
ഉത്തരേന്ത്യയിലും പാകിസ്താനിലും പ്രചാരത്ത ിലുള്ള സംഗീേതാപകരണമായ ബുൾ ബുളിന്റെ നാദം ഇങ്ങു ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കെ ാച്ചുകേരളത്തിലും മുഴങ്ങുകയാണ്. നല്ല കൈവഴക്കംകൊണ്ടും നിയന്ത്രണം കൊണ്ടും മാത്രം വരുതിയിലാക്കാൻ സാധിക്കുന്ന വാദ്യോപകരണമാണിത്. ഇതോടെ മലയാളികൾക്ക് ബുൾ ബുൾ എന്ന സംഗീേതാപകരണവും ബുൾ ബുൾ നാദവും പരിചിതമാവുകയാണ്.
കോതമംഗലം ചേലാട് സന്റെ് സ്റ്റീഫൻസ് ബെസ് അനിയ പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഏഞ്ചലിൻ മരിയ ഏബിൾ. ദേശീയഗാനവും ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും ഉൾപ്പെടെ ബുൾ ബുളിന്റെ തന്ത്രികളിൽ സംഗീതമായി ഏഞ്ചലിൻ തന്റെ കുഞ്ഞുകൈവിരലുകൾ കൊണ്ട് വായിച്ചെടുക്കുമ്പോൾ ഭാവിയുടെ ഈ വാഗ്ദാനത്തെ ആരുമൊന്നു ശ്രദ്ധിച്ചുപോകും.
മികച്ചൊരു ചിത്രകാരികൂടിയാണ് ഏഞ്ചലിൻ. കലാരംഗത്തെ ഗുരു മുത്തച്ഛനായ സി.കെ. അലക്സാണ്ടറാണ്. തായ് ശഗോട്ടോ എന്ന ജാപ്പനീസ് സംഗീേതാപകരണത്തിന്റെ വേറൊരു മുഖമാണ് ബുൾ ബുൾ. 1930കളിലാണ് ബുൾ ബുൾ തെേക്ക ഏഷ്യയിൽ വന്നെത്തുന്നത്. പിന്നീട് ഇന്ത്യൻ സംഗീതത്തിൽ അവിഭാജ്യഘടകമായി മാറി. ഇലക്ട്രോണിക് സംഗീേതാപകരണങ്ങളുടെ കടന്നുവരവോടെ ബുൾ ബുൾ കലഹരണപ്പെട്ടു.
പിയാനോയിലേതുപോലെ കീകളും ഗിറ്റാറിന്റെതു പോലെ സ്ട്രിങ്ങുകളുമാണ് ഈ ഉപകരണത്തിനുള്ളത്. സംഗീതം പൊഴിക്കുന്ന ബുൾ ബുൾ എന്ന പക്ഷിയിൽനിന്നുമാണ് വാദ്യോപകരണത്തിന് ഈ പേര് വീണത്. ഇന്ത്യൻ ബാൻജോ, ജപ്പാൻ ബാൻജോ പേരുകളിലും അറിയപ്പെടും. 40 വർഷംമുമ്പ് ഏഞ്ചലിന്റെ മുത്തച്ഛനായ അലക്സാണ്ടർ നടത്തിയ അഖിലേന്ത്യ പര്യടനത്തിനിെട കൊൽക്കത്തയിൽനിന്നുമാണ് ബുൾ ബുൾ വാങ്ങിയത്.
40 വർഷം പഴക്കമുള്ള ഈ ബുൾ ബുളിൽ നിന്നുമാണ് ഏഞ്ചലിൻ സംഗീതമഴ പെയ്യിക്കുന്നത്. കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ബയോ സയൻസ് വിഭാഗം ലബോറട്ടറി അസിസ്റ്റൻറായ ഏബിൾ സി. അലക്സിന്റെയും ചേലാട് സെന്റ് സ്റ്റീഫൻ സ്കൂൾ ഇംഗ്ലീഷ് വിഭാഗം അധ്യാപിക സ്വപ്ന പോളിന്റെയും ഏക മകളാണ് ഏഞ്ചലിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.