ലോകകപ്പ് ലോഗോ അറബിക് കാലിഗ്രഫിയിലാക്കി പ്രവാസി ചിത്രകാരി
text_fieldsജുബൈൽ: ഖത്തർ ലോകകപ്പ് ലോഗോ അറബിക് കാലിഗ്രഫിയിലാക്കി ജുബൈലിലെ മലയാളി ചിത്രകാരി. എറണാകുളം, കോതമംഗലം അടിവാട് സ്വദേശിയും സാബിക് കമ്പനിയിൽ സേഫ്റ്റി സൂപർവൈസറുമായ അജാസിന്റെയും ഷഫീനയുയും മകൾ അദീബ അജാസ് ആണ് ലോകകപ്പിനോടുള്ള തന്റെ അഭിനിവേശം കാലിഗ്രഫിയിൽ കോറിയിട്ടിരിക്കുന്നത്.
രാജസ്ഥാനിലെ സിംഗാനിയ യൂനിവേഴ്സിറ്റിയിൽ ഫൈൻ ആർട്സിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അദീബ. എട്ടാം ക്ലാസ് മുതലാണ് ചിത്രരചന ആരംഭിക്കുന്നത്. വൈകാതെ കാലിഗ്രഫിയിലേക്ക് ചുവടുമാറ്റുകയായിരുന്നു. ലോകത്തിന്റെ ശ്രദ്ധ മുഴുവൻ കാൽപന്ത് മാമാങ്കത്തിലേക്ക് തിരിയുന്ന സന്ദർഭത്തിൽ അതുമായി ബന്ധപ്പെട്ടുള്ള 'ഖത്തർ ഫിഫ 2022' എന്ന വാക്കുപയോഗിച്ച് ലോകകപ്പ് ലോഗോ അറബിക് കാലിഗ്രഫിയിൽ ചിത്രീകരിക്കുകയായിരുന്നു.
തുലുത്ത് സ്ക്രിപ്റ്റ്, ബാമ്പു ഖലം, കാലിഗ്രാഫി ഇങ്ക് തുടങ്ങിയ സങ്കേതങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഫൈൻ ആർട്സ് ബിരുദം കരസ്ഥമാക്കിയ ശേഷം എൽ.എൽ.ബിക്ക് ചേരാനാണ് ആഗ്രഹം. ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ആലിയ, മജദ്, മാഹിർ എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.