ഒട്ടകയോട്ടം; യമൻ വനിതക്ക് ലക്ഷം ദിർഹം സമ്മാനം
text_fieldsദുബൈ: ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ സംഘടിപ്പിച്ച ഒട്ടകയോട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തി യമൻ വനിതയുടെ ഒട്ടകം. റീം സാലിമാണ് ലക്ഷം ദിർഹത്തിന്റെ ഒന്നാം സമ്മാനം നേടിയത്. 18 രാജ്യങ്ങളിലെ 24 ഒട്ടകങ്ങളെ മറികടന്നാണ് നേട്ടം. രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള റേസ് കേവലം മൂന്ന് മിനിറ്റ് 10.5 സെക്കൻഡിലാണ് ഓടിത്തീർത്തത്. യു.കെ, യു.എസ്, റഷ്യ, ചെക് റിപ്പബ്ലിക്, ലക്സംബർഗ്, ചൈന, ഫ്രാൻസ്, ജോർഡൻ, ബ്രസീൽ, ഫിലിപ്പീൻസ്, എസ്തോണിയ, സൗദി, നൈജീരിയ, ഇറ്റലി, ജർമനി, ഇറാൻ, പാകിസ്താൻ, യമൻ എന്നീ രാജ്യങ്ങളിലെ ഒട്ടകങ്ങൾ പങ്കെടുത്തു.
ചൈനയുടെ അലക്സിസ് രണ്ടാം സ്ഥാനത്തെത്തി 70,000 ദിർഹം സ്വന്തമാക്കി. 50,000 ദിർഹം സമ്മാനത്തുകയുള്ള മൂന്നാം സ്ഥാനം ഫ്രഞ്ച് സ്വദേശി ഓഡി ഡെർഫ്ലിങർ സ്വന്തമാക്കി. വിജയികൾക്ക് ശൈഖ് മുഹമ്മദ് ബിൻ മക്തൂം ബിൻ റാശിദ് ബിൻ സഈദ് ആൽ മക്തൂം സമ്മാനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.