ഏകാന്തത അകറ്റാനുള്ള ആശയം പൂവണിഞ്ഞു; ചന്ദ്രികയുടെ കലാവിരുതിൽ വീട് അലങ്കാരസമൃദ്ധം
text_fieldsകോട്ടായി പുതുവായിൽക്കളം ചന്ദ്രിക നിർമിച്ച കരകൗശല-അലങ്കാര വസ്തുക്കൾ
കോട്ടായി (പാലക്കാട്): മക്കളൊക്കെ ജോലിക്ക് പോയപ്പോൾ ഏകാന്തത അകറ്റാനായി മനസ്സിൽ കടന്നുവന്ന ആശയം പ്രയോഗവത്കരിച്ചപ്പോൾ വീട് മുഴുവൻ അലങ്കാര വസ്തുക്കളാൽ നിറഞ്ഞു. കോട്ടായി പുളിനെല്ലി പുതുവായിൽ കളത്തിൽ പരേതനായ കൃഷ്ണദാസിെൻറ ഭാര്യ ചന്ദ്രികയാണ് നവസാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി തെൻറ കലാവിരുതിനെ ഇതൾ വിരിയിച്ചെടുത്തത്. ചന്ദ്രികയുടെ വീട്ടിനകവും പുറവും കാഴ്ചക്കാരെ ശരിക്കും അദ്ഭുതപ്പെടുത്തുന്നതാണ്.
അലങ്കാര വസ്തുക്കളുടെ നിർമാണ സാമഗ്രികളെല്ലാം വീടകങ്ങളിൽനിന്ന് പുറം തള്ളുന്ന പാഴ് വസ്തുക്കളാണ്. പാഴ് വസ്തു എന്നൊന്ന് ഇല്ലെന്നും മനസ്സ് െവച്ചാൽ എല്ലാം പൊന്നാക്കി മാറ്റാമെന്നും മാലിന്യ പ്രശ്നം ഉദിക്കുന്നില്ലെന്നും 60കാരിയായ ചന്ദ്രിക പറയുന്നു. രണ്ട് ആൺമക്കളാണ് ഇവർക്ക്.
രണ്ടുപേരും ജോലിക്ക് പോയതോടെ ലോക് ഡൗൺ കാലത്ത് ചന്ദ്രിക തികച്ചും ഏകാന്തതയിലായി. ഇതിനെ മറികടക്കാൻ ചന്ദ്രിക കണ്ടെത്തിയ വഴിയാണ് പാഴ്വസ്തുക്കൾ ഉപയോഗിച്ച് അലങ്കാര നിർമാണം. വിവിധ തരം പൂക്കൾ, ഫ്ലവർ ബേസ്, ചുമരിൽ തൂക്കിയിടുന്ന ചിത്രശലഭങ്ങൾ, പൂജാമുറിയിൽ െവക്കുന്ന നിലവിളക്ക് വരെ ഈ വീട്ടമ്മയുടെ കരവിരുതിൽ പിറവിയെടുത്തിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.