റസിയ ബംഗാളത്തിന് മുഖ്യമന്ത്രിയുടെ അവാർഡ്: സ്ത്രീശാക്തീകരണത്തിന് ലഭിച്ച അംഗീകാരം
text_fields'സ്വതന്ത്രമായി ജോലി ചെയ്യാം, കൂടാതെ കേസ് അേന്വഷണങ്ങൾ പൂർത്തിയാകുേമ്പാൾ കിട്ടുന്ന സംതൃപ്തി ഇതൊക്കെ വേറെ എവിടെനിന്ന് കിട്ടാനാണ്' മികച്ച പൊലീസ് ഉദ്യോഗസ്ഥക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം നേടിയ റസിയ ബംഗാളത്തിെൻറ വാക്കുകളാണിത്.
ഏപ്രിലിൽ ഉദ്ഘാടനം കഴിഞ്ഞ മലപ്പുറം വനിത പൊലീസ് സ്റ്റേഷെൻറ ആദ്യ എസ്.എച്ച്.ഒയാണിവർ. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ, കോവിഡ് കാലത്തെ സേവനങ്ങൾ, കേസ് അന്വേഷണമികവ് തുടങ്ങിയവ മുൻനിർത്തിയാണ് മികച്ച ഉദ്യോഗസ്ഥക്കുള്ള അവാർഡ്.
15 തവണ ഗുഡ് സർവിസ് എൻട്രി നേടിയ ഇവർ മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ സന്തോഷത്തിലാണ്. 1991ൽ സർവിസിൽ കയറിയ ഇവർ സ്ത്രീകളുമായി ബന്ധപ്പെട്ട നിരവധി കേസ് അന്വേഷണ സംഘത്തിൽ അംഗമായിരുന്നു.
സ്ത്രീകൾ പ്രതികളാകുന്ന കേസുകൾ ഫലപ്രദമായി അന്വേഷിച്ച് മികവ് തെളിയിച്ചിട്ടുമുണ്ട്. ക്രൈംബ്രാഞ്ച്, പൊലീസ് ക്യാമ്പ് എന്നിവിടങ്ങളിൽ പ്രവർത്തിച്ച ഇവർ ഹജ്ജ് ഡ്യൂട്ടിയുടെ ഭാഗമായി സൗദി അറേബ്യയിലും സേവനം ചെയ്തിട്ടുണ്ട്. െകാണ്ടോട്ടി മോങ്ങത്താണ് സ്വന്തം വീട്.
ഭർത്താവിനൊപ്പം നിലമ്പൂരിലാണ് താമസം. ഭർത്താവ് ഹുസൈൻ എടവണ്ണയിൽ മെഡിക്കൽ ഷോപ് നടത്തുന്നു. മകൾ ഡോ. ശബാന. മകൻ സംജിത് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.