കുട്ടിടീച്ചർ അക്ഷരക്ക് അഭിനന്ദന പ്രവാഹം
text_fieldsഅധ്യാപക ദിനത്തിൽ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ ഗവ.യു.പി സ്കൂളിലെ പ്രീ പ്രൈമറി ക്ലാസിലെ നാലു വയസ്സു മാത്രം പ്രായമുള്ള അക്ഷര കൃഷ്ണ ഓൺലൈൻ ക്ലാസിലൂടെ താരമായി. സാരിചുറ്റി കൈയിൽ പുസ്തകവുമായെത്തുന്ന ടീച്ചർ കൂട്ടുകാരോട് ഓണവിശേഷം അന്വേഷിച്ചു കൊണ്ടാണ് തെൻറ ആറുമിനിറ്റ് ദൈർഘ്യമുള്ള ക്ലാസ് തുടങ്ങുന്നത്.
ഒന്നാം തരത്തിലെ വീടെന്ന പാഠഭാഗമാണ് വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകളെന്ന് തോന്നിക്കുന്ന രീതിയിൽ രസകരമായി അവതരിപ്പിച്ചത്. ക്ലാസിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തിെൻറ സഹായത്തോടെ ഒന്നു മുതൽ പത്തു വരെയുള്ള സംഖ്യകൾ പഠിപ്പിക്കുമ്പോൾ മുന്നിലുള്ള എല്ലാ കുട്ടികളും തെറ്റാതെ പഠിച്ചുവെന്ന് ഉറപ്പുവരുത്തുകകൂടി ചെയ്യുന്നുണ്ട് ടീച്ചർ.
മേലടുക്കം മണ്ണടിയിലെ ഐ.ടി വിദഗ്ധനായ ജി.ജയെൻറയും ബാനം ഗവ.ഹൈസ്കൂൾ ജീവനക്കാരി സംഗീതയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.