ഡൽഹി മഹിളാ സമൃദ്ധി പദ്ധതി; പ്രതിമാസ സഹായത്തിന് ആർക്കൊക്കെ അപേക്ഷിക്കാം
text_fieldsഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
ഡൽഹി: ഡൽഹിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വാഗ്ദാനം ചെയ്യുന്ന മഹിളാ സമൃദ്ധി യോജനയ്ക്ക് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്ന് തുടക്കം കുറിക്കും. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. അന്താര്ഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മഹിളാ ദിവാസ് പരിപാടിയിൽ പദ്ധതി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
ഡൽഹിയിൽ താമസിക്കുന്ന മൂന്ന് ലക്ഷത്തിൽ താഴെ വാർഷികവരുമാനമുള്ള, നികുതി അടയ്ക്കാത്ത 18നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മഹിളാ സമൃദ്ധി പദ്ധതിക്ക് അപേക്ഷിക്കാം. സർക്കാർ ജീവനക്കാരോ മറ്റ് സർക്കാർ പദ്ധതികളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നവരോ ആകരുത്. പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ഡൽഹി സർക്കാർ ഓൺലൈൻ പോർട്ടൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മഹിളാ ദിവാസ് പരിപാടിയിൽ പദ്ധതിയുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്ന് പ്രഖ്യാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.