24 മണിക്കൂറിനുള്ളിൽ എവറസ്റ്റും ലോട്സെയും കീഴടക്കി വീട്ടമ്മ
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ കൊടുമുടികളായ എവറസ്റ്റും ലോട്സെയും 24 മണിക്കൂറിനുള്ളിൽ കീഴടക്കി ഇമാറാത്തി വീട്ടമ്മ. രണ്ട് കുട്ടികളുടെ മാതാവായ ദന അൽ അലിയാണ് ചരിത്രനേട്ടം കൈവരിച്ചത്. ഇതോടെ ജി.സി.സി രാഷ്ട്രങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയും ആദ്യ വീട്ടമ്മയും കൂടിയായി മാറിയിരിക്കുകയാണ് ദന അൽ അലി. 8,000 മീറ്ററാണ് എവറസ്റ്റ് കൊടുമുടിയുടെ നീളം.
തന്റെ നേട്ടത്തിലൂടെ സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും നേടാൻ കഴിയുമെന്ന് ജി.സി.സിയിലും പുറത്തുമുള്ള വനിതകളെ ബോധ്യപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അബൂദബി സ്വദേശിനിയായ ദന അൽ അലി പറഞ്ഞു. സ്ത്രീകളെ സ്ഥിരോത്സാഹികളും സജീവവും പ്രതിരോധ ശേഷിയുമുള്ളവരാക്കാൻ സഹായിക്കുന്ന സന്നദ്ധ സംഘടനയായ ടോപ് ഓഫ് ഹെർ ഗെയിം ഉൾപ്പെടെയുള്ള സ്പോൺസർമാരുടെ സഹകരണവും ദനക്ക് ലഭിച്ചിരുന്നു.
നിരവധി തിരിച്ചടികൾ ഉണ്ടായിട്ടും അവസാനം ദന അവരുടെ സ്വപ്നം സാക്ഷാത്കരിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ടോപ് ഓഫ് ഹെർ ഗെയിം സ്ഥാപകയായ ക്രിസ്റ്റീന ലോണിഡിസ് പറഞ്ഞു. 2013ൽ താൻസനിയയിലെ കിളിമഞ്ചാരോ പർവതവും ദന അൽ അലി കീഴടsക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.