യൂറോപ്പിെൻറ മുത്തശ്ശി കോവിഡ് മുക്തയായി
text_fieldsപാരീസ്: ഫ്രാൻസിൽ കോവിഡിനെ ചെറുത്തുതോൽപിച്ച് 117 വയസ്സുള്ള സിസ്റ്റർ ആെന്ധ്ര എന്ന ലൂസിൽ രണ്ടൻ. 117 തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ മുതുമുത്തശ്ശി കോവിഡിനെ പടിക്കുപുറത്താക്കിയത്. ജനുവരി 16നാണ് ഇവർ കോവിഡ് പോസിറ്റിവായത്. തുടർന്ന് തെക്കൻ ഫ്രാൻസിലെ റിട്ടയർമെൻറ് ഹോമിൽ ഐസൊലേഷനിലാക്കി.
അന്ധയായ സിസ്റ്റർ വീൽചെയറിെൻറ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്.വ്യാഴാഴ്ചയാണ് മുത്തശ്ശിയുടെ117ാം പിറന്നാൾ. കോവിഡ് ബാധിതയായി ചികിത്സയിൽ കഴിഞ്ഞപ്പോൾ സ്വന്തം ആരോഗ്യത്തെ കുറിച്ചല്ല, തെൻറ ശീലങ്ങൾ മാറ്റേണ്ടിവരുമോ എന്നായിരുന്നു സിസ്റ്ററുടെ ആവലാതിയെന്ന് റിട്ടയർമെൻറ് ഹോമിലെ സഹപ്രവർത്തകർ പറയുന്നു. തനിക്ക് രോഗം വന്നതിൽ അവർ ഭയപ്പെട്ടില്ല. എന്നാൽ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ജാഗ്രത പാലിക്കുകയും ചെയ്തു.
1904 ഫെബ്രുവരി 11നാണ് ആന്ധ്രെയുടെ ജനനം. യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണിവർ. ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ആളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.