ലോക്ഡൗണിൽ ജീവിതവിജയം തുന്നി ഫാത്തിമ
text_fieldsകൊച്ചി: കോവിഡ് മഹാമാരിയും ലോക്ഡൗണും മാറ്റിമറിച്ച ഒരുപാട് ജീവിതങ്ങളുണ്ട്. പലരെയും കോവിഡ് തീരാദുരിതത്തിലേക്ക് തള്ളിവിട്ടപ്പോൾ മറ്റു ചിലർക്കുമുന്നിലത് ജീവിതവിജയത്തിെൻറ പാതകളാണ് തുറന്നുകൊടുത്തത്. അത്തരത്തിലൊരാളാണ് ആലുവ ചാലക്കലിൽ താമസിക്കുന്ന െക.എ. ഫാത്തിമ. കോവിഡുകാലത്ത് ജീവിതശൈലിയുടെ ഭാഗമായി മാറിയ മാസ്കും തുണിസഞ്ചിയും വൻതോതിൽ തയ്ച്ചുതുടങ്ങി ഹിറ്റായതോടെയാണ് ഇവരുടെ പേരിനൊപ്പം സംരംഭകയെന്ന വിശേഷണംകൂടി ചേർക്കപ്പെട്ടത്. എകോ ബാഗ്സ് എന്ന േപരിൽ ഒരുവർഷമായി ജില്ലയിൽതന്നെ ഏറ്റവുമധികം തുണിസഞ്ചികൾ തയ്ച്ചുകൊടുക്കുന്ന കൂട്ടായ്മകളിലൊന്നിനെ നയിക്കുകയാണിവർ.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ് ഡിപ്ലോമയുള്ള ഫാത്തിമ പലജോലി ചെയ്തിട്ടും ഒന്നിലും ഒരു സംതൃപ്തിയില്ലാതിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. വീടിനടുെത്ത മെഡിക്കൽ ഷോപ്പിനുവേണ്ടി സർജിക്കൽ മാസ്ക് തുന്നിയായിരുന്നു തുടക്കം. അതുകണ്ടതോടെ മറ്റു ചില മരുന്നുകടകളും ഓർഡർ നൽകി. കൊള്ളാല്ലോ പരിപാടിയെന്നു ചിന്തിച്ചിരിക്കുന്നതിനിടെ, തീർത്തും യാദൃച്ഛികമായാണ് മൂവാറ്റുപുഴയിലെ സപ്ലൈകോ മാനേജറുമായി സംസാരിക്കാനിടവന്നത്. അക്കാലത്ത് സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന കിറ്റിനായി തുണിസഞ്ചികളുടെ ആവശ്യമുണ്ടെന്ന് അറിയിച്ചതോടെ, തുണിസഞ്ചിയിലൊരു കൈ നോക്കിക്കളയാമെന്നായി. യൂട്യൂബ് നോക്കി സഞ്ചി തയ്ക്കാൻ പഠിച്ച് മാനേജറെ കാണിച്ചപ്പോൾ ഇത് മതിയെന്നായി. 60,000 എണ്ണത്തിെൻറ മൊത്ത ഓർഡറായിരുന്നു കിട്ടിയത്. ഫാത്തിമ ട്രഷററായ കീഴ്മാട് പഞ്ചായത്തിനുകീഴിെല ഒരുമ വെൽഫെയർ സൊസൈറ്റിയെന്ന അയൽക്കൂട്ടത്തിലെ അംഗങ്ങളും തൊട്ടയൽനാടുകളിലെ നിരവധി പേരും ചേർന്ന് ഒരു ആഘോഷംപോലെ ആ ദൗത്യം ഏറ്റെടുക്കുകയും ഭംഗിയായി പൂർത്തീകരിക്കുകയുമായിരുന്നു. ലോക്ഡൗൺ ചൂടുപിടിച്ച കാലത്തും ഹോൾസെയിലായി തുണിവാങ്ങലും മുറിക്കലും എത്തിച്ചുകൊടുക്കലുമെല്ലാമായി ഫാത്തിമ ഓടിനടന്നു.
ഇതിനിെട, വിജയത്തിലേക്ക് കുതിക്കുന്നതു കണ്ട് പീപിൾസ് ഫൗണ്ടേഷൻ മൂന്നുലക്ഷം രൂപയുടെ ധനസഹായവും നൽകി. സംഘടനയുടെ തോട്ടുമുഖെത്ത ഓഫിസിനോട് ചേർന്ന് ഒരുകടമുറിയും തുറന്നിരുന്നു. മൂവാറ്റുപുഴ ഡിപ്പോക്കുപിന്നാലെ പറവൂർ, പെരുമ്പാവൂർ, എറണാകുളം ഡിപ്പോകളും ഓർഡറുമായി സമീപിച്ചതായി ഫാത്തിമ പറയുന്നു. സ്ത്രീകളും പുരുഷന്മാരുമുൾെപ്പടെ 90 പേരായിരുന്നു ഒറ്റ മനസ്സോെട ഇതിന് പ്രവർത്തിച്ചത്.
നവംബറിൽ സപ്ലൈകോ, കുടുംബശ്രീ വഴി തുണിസഞ്ചിയെടുത്താൽ മതിയെന്ന സർക്കാർ തീരുമാനമെത്തും വരെ അതുനീണ്ടു. പിന്നാലെ ഖാദി ബോർഡ് എറണാകുളം, കോട്ടയം ജില്ലകളിലേക്കായി മൂന്ന് ലക്ഷം മാസ്ക് തയ്ക്കാനും ഇവരെ ഏൽപിച്ചു. ഇത് ഏറ്റെടുത്തുനടത്താനായി അയൽക്കൂട്ടം ശൃംഖലകളിലൂടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1500ഓളം പേർ ഫാത്തിമക്കൊപ്പം നിന്നു. വൈകാെത കുടുംബശ്രീ യൂനിറ്റുകൾ കിറ്റിെൻറ ഉപകരാറും ഈ 37കാരിയെ ഏൽപിച്ചുതുടങ്ങി. അങ്ങനെ ഇക്കഴിഞ്ഞ ജനുവരിയിൽ ഫാത്തിമയും സംഘവും ചേർന്ന് 25,000 മാസ്ക് തയ്ച്ചുനൽകി, ഇപ്പോഴും അതിെൻറ ജോലി പുരോഗമിക്കുകയാണ്. ഇതിനകം ആറുലക്ഷത്തോളം തുണിസഞ്ചികൾ മാത്രം വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമെല്ലാമായി ഈ വനിതയുടെ നേതൃത്വത്തിെല സംഘം നിർമിച്ചുനൽകിയിട്ടുണ്ട്.
ദൃഢനിശ്ചയവും ആത്മവിശ്വാസവും കുടുംബത്തിെൻറയും പീപിൾസ് ഫൗണ്ടേഷെൻറയും പിന്തുണയും കൊണ്ടാണ് ഈ നിലയിലെത്തിയതെന്ന് ഫാത്തിമ പറയുന്നു. ഇന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രഥമസംഘടനയായ കോട്ടൺ ബാഗ് മാനുഫാക്ചറിങ് അസോസിയേഷെൻറ ജില്ല പ്രസിഡൻറ് കൂടിയാണിവർ. പീപിൾസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സംരംഭക ക്ലാസിലിരുന്ന് പാഠം പഠിച്ച ഫാത്തിമ ഇന്ന് അവരുടെ ക്ലാസുകളിൽ പാഠം പകർന്നുനൽകുന്നുണ്ട്. ഭർത്താവ് ഹാഷിം, മക്കളായ നൂർജഹാൻ, നബ്ഹാൻ എന്നിവരടങ്ങുന്നതാണ് കുടുംബം. സ്വകാര്യ ടെലികോം സ്ഥാപനത്തിലും മക്കളുടെ സ്കൂളിലും കെ.എസ്.ഇ.ബിയിൽ കരാറടിസ്ഥാനത്തിലുമെല്ലാം ജോലി ചെയ്തപ്പോൾ കിട്ടാത്ത സന്തോഷവും സമാധാനവും ഇതിലൂടെ കിട്ടുന്നുണ്ടിവർക്ക്. ഒപ്പം നിരവധി പേർക്ക് ജീവിതമാർഗമായതിെൻറ ചാരിതാർഥ്യവും.
നഹീമ പൂന്തോട്ടത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.