തിരസ്കാരത്തെ വെല്ലുവിളിയാക്കി ഫർഹാന
text_fields'ഒരുസംരംഭവുമായി ഇറങ്ങിത്തിരിച്ചാൽ നിങ്ങൾ ആദ്യം നേരിടുക തിരസ്കാരമാകും, അതിനെ ഒരുവെല്ലുവിളിയായി ഏറ്റെടുത്താൽ ബിസിനസ് വിജയിക്കും'. 23ാം വയസ്സിൽ സ്വന്തം സംരംഭം തുടങ്ങി വിജയിച്ച ഫർഹാനയുടെ വാക്കുകളാണിത്. കോട്ടയത്തും കൊച്ചിയിലുമായി ബൊട്ടീക് ഷോപ്പുകളുടെ ഉടമയാണ് കോട്ടയം സ്വദേശിനിയായ ഫർഹാന. ബിസിനസുകാരനായ പിതാവ് മുഹമ്മദിെൻറ പാരമ്പര്യമാണ് ഫർഹാനക്ക് സംരംഭം തുടങ്ങാൻ പ്രചോദനമായത്.
ഫാഷൻ ഡിസൈനിങ്ങായിരുന്നു മനസ്സിൽ. ബി.കോം പഠനത്തിന് ചേർന്ന ആദ്യവർഷം തന്നെ അത് കൂടുതൽ ബോധ്യപ്പെട്ടു. കോഴ്സ് പൂർത്തിയാക്കാതെ ഫാഷൻ ഡിസൈനിങ്ങിലേക്ക് എളുപ്പത്തിൽ ഒരു യുടേൺ. എറണാകുളം സെൻറ് തെരേസസിലായിരുന്നു ഫാഷൻ ഡിസൈനിങ് പഠനം. പഠനത്തിനിടെതന്നെ ഓൺലൈനിൽ ബൊട്ടീക് ഉൽപന്നങ്ങൾ വിൽപനക്കുവെച്ചു. ഒരു എടുത്തുചാട്ടമായി വീട്ടുകാർ കണ്ടെങ്കിലും ഫർഹാന അതിലൊരു വിജയസാധ്യത ഉറപ്പിച്ചു. പഠനത്തിൽ പിന്നാക്കം പോകുമെന്ന പേടിയായിരുന്നു വീട്ടുകാർക്ക്. പക്ഷേ, പഠനവും ബിസിനസും ഒന്നിച്ചുകൊണ്ടുപോയതോടെ വീട്ടുകാരുടെ ആശങ്കമാറി. പിന്നീട് പടിപടിയായി ഒരുസ്ഥാപനം തുടങ്ങാനുള്ള ശ്രമം മനസ്സിലുറപ്പിച്ചു മുന്നേറി. കോട്ടയത്ത് പിതാവിെൻറ സഹായത്തോടെയാണ് ആദ്യവിൽപനശാല തുടങ്ങിയത്. ഫാഷൻവെയർ ഉൽപന്നങ്ങളെല്ലാം ഉൾപ്പെടുത്തി. 'മിഹാര' എന്ന ബ്രാൻഡിൽ അവ ഹിറ്റായി. ഇതോടെയാണ് പനമ്പള്ളി നഗർ ഹൈസ്കൂൾ ഗ്രൗണ്ടിന് എതിർവശത്തായി മെയിൻ സ്ട്രീറ്റ് ഷോപ് ആരംഭിച്ചത്. ഡിസൈനർ വെയർ, ഓർഗാനിക് കോസ്മെറ്റിക്സ് എന്നിങ്ങനെ എല്ലാം ഷോപ്പിലുണ്ട്.
ബിസിനസ് പച്ചപിടിക്കാൻ നല്ല കഠിനാധ്വാനം തന്നെ േവണ്ടിവന്നെന്ന് ഫർഹാന പറയുന്നു. ലക്ഷ്യം ഉറപ്പിച്ചപ്പോൾ വീട്ടുകാർ പിന്തുണയുമായെത്തി. എടുത്തുചാട്ടത്തിൽ അൽപം കാര്യമുണ്ടെന്ന് അവർക്ക് തോന്നിയിരിക്കാമെന്ന് ഫർഹാന പറയുന്നു. ബിസിനസിലേക്ക് കാലെടുത്തുവെക്കുന്ന സ്ത്രീകളോട് ഫർഹാനക്ക് ഒന്നേ പറയാനുള്ള തിരസ്കാരമായിരിക്കും നിങ്ങൾക്ക് ആദ്യം നേരിടേണ്ടിവരുക. അതിൽ തളരാതെ അതിെന വെല്ലുവിളിയാക്കിയാൽ വിജയം ഉറപ്പ്'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.