അഞ്ചരക്കണ്ടിയുടെ താരമായി ഫാത്തിമ ഷഹാമ
text_fieldsഅഞ്ചരക്കണ്ടി നിവാസികൾ അഭിമാനത്തിെൻറ നിറവിലാണ്. ഒ.വി. ഫാത്തിമ ഷഹാമയുടെ നേട്ടത്തിലാണ് നാട് ആഹ്ലാദവും അഭിമാനവും പങ്കിടുന്നത്.
നീറ്റ് ഫലം പുറത്തുവന്നപ്പോൾ 700 മാർക്ക് നേടി 97ാമത് റാങ്കും ജില്ലയിലെ ഒന്നാം റാങ്കും ഒ.ബി.സി വിഭാഗത്തിൽ 16ാമത് റാങ്കും നേടി നാടിനാകെ അഭിമാനമായി മാറിയിരിക്കുകയാണ് അഞ്ചരക്കണ്ടി സ്വദേശിനി മുബാറക് മൻസിലിൽ ഒ.വി. ഫാത്തിമ ഷഹാമ. പ്രാഥമിക വിദ്യാഭ്യാസം അൽ ഇർഷാദ് സ്കൂളിലും പിന്നീട് 10ാംതരം വരെ എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലും പ്ലസ്ടു പഠനം അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലും ആയിരുന്നു.
ചൊക്ലി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ എം.പി. ഹാരിസിെൻറയും എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ ബയോളജി അധ്യാപിക ഒ.വി. റുക്സാനയുടെയും മകളാണ്.
സഹോദരി ഫാത്തിമ ഷെസ്മിന സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും സഹോദരൻ ഷിറാസ് മുഹമ്മദ് അൽ ഇർഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം തരം വിദ്യാർഥിയുമാണ്. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസും പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1196 മാർക്കും നേടി ഉന്നത വിജയം നേടിയിരുന്നു ഫാത്തിമ ഷഹാമ.
പൊതുവിദ്യാലയത്തിൽ പഠിച്ച് മിന്നും വിജയം നേടി ജില്ലക്കാകെ മാതൃകയായ ഫാത്തിമ ഷഹാമക്ക് കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും അഭിനന്ദന പ്രവാഹമാണ്. ഡൽഹിയിലെ എയിംസിൽ ചേർന്ന് പഠിച്ച് ജനറൽ വിഭാഗത്തിൽ സർജൻ ആവാനാണ് താൽപര്യമെന്ന് ഫാത്തിമ ഷഹാമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.