അറബി കാലിഗ്രഫിയിൽ വിസ്മയമായി ഫാത്തിമ റന്ന
text_fieldsഅറബിക് ഭാഷയുടെ വശ്യസൗന്ദര്യങ്ങളെ ആകർഷക രീതിയിൽ ക്രമീകരിച്ച് കാലിഗ്രഫിയുടെ വഴികളിൽ വിസ്മയം തീർക്കുകയാണ് ദമ്മാമിലെ മലയാളി പെൺകുട്ടി. ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഫാത്തിമ റന്ന (13) ആണ് ഇൗ മിടുക്കി.തർബിയത്തുൽ ഇസ്ലാം മദ്റസയിലെ ആറാം ക്ലാസ് വിദ്യാർഥിനി കൂടിയായ ഇൗ പെൺകുട്ടിയുടെ കാലിഗ്രഫി രചനയിലെ വിരുത് കണ്ടെത്തിയത് മദ്റസയിലെ അധ്യാപകരാണ്.
നേരത്തേ തന്നെ ചിത്രരചനയിലും പെയിൻറിങ്ങിലും മിടുക്കിയായ ഫാത്തിമയെ ലോക്ഡൗൺ കാലമാണ് പുതിയ മേഖലയിലേക്ക് തിരിച്ചുവിട്ടത്. മനോഹരമായ ൈകയക്ഷരത്തിൽ അറബിക് അക്ഷരങ്ങൾ എഴുതുന്ന തനിക്ക് അത് വഴങ്ങുമെന്ന് ഫാത്തിമ റന്നക്ക് വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് കാലിഗ്രഫി രീതി എന്തുകൊണ്ട് പരീക്ഷിച്ച് നോക്കിക്കൂടാ എന്ന ചിന്തയിലേക്ക് എത്തുന്നത്.
അല്ലാഹ് എന്ന പദമാണ് ആദ്യമെഴുതിയത്. മദ്റസ അധ്യാപകനെയും സഹപാഠികളെയും കാണിച്ചപ്പോൾ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. എല്ലാവരുടെയും േപ്രാത്സാഹനം കിട്ടിയതോടെ പുതിയ പദങ്ങൾ പ്രത്യേക രൂപത്തിൽ എഴുതാൻ തുടങ്ങി. പ്രാർഥനകളും ഖുർആൻ സൂക്തങ്ങളുമൊക്കെ മനോഹരമായി ചിത്രീകരിച്ചതോടെ ഇതിനൊക്കെ ആവശ്യക്കാരുമേറി.
ഫാത്തിമ റന്നയുടെ രചനകൾ കുടുംബ, സൗഹൃദ വൃത്തങ്ങളിൽ ഉള്ളവർ വാങ്ങുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തത് വലിയ പ്രോത്സാഹനമായി. കോവിഡ് പ്രതിസന്ധിയിൽ ഭാഗികമായി നിലച്ചുപോയ പഠനവും ആകസ്മിക ലോക് ഡൗണുമെല്ലാം ഏത് നിലയിൽ ഉപകാരപ്രദമാക്കി മാറ്റാമെന്നതിെൻറ അന്വേഷണമാണ് തന്നെ അറബി കാലിഗ്രഫി രചനയിൽ എത്തിച്ചതെന്ന് ഫാത്തിമ റന്ന പറഞ്ഞു.
ഖുർആനിക സൂക്തങ്ങളും മഹദ് വചനങ്ങളും തെൻറ കരവിരുതിൽ ഭാവനകൾക്കനുസരിച്ചു നിറം ചാലിച്ചെഴുതിയപ്പോൾ കൈവന്ന മനോഹാരിത കൂടുതൽ വരകൾ നടത്താൻ പ്രേരിപ്പിക്കുന്നതായി. കോഴിക്കോട് സ്വദേശി നൗഷാദ് കുന്ദമംഗലം, സുൈഫറ ദമ്പതികളുെട മകളാണ് ഫാത്തിമ റന്ന.ആയിഷ നജ, മൻസൂർഷാ എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.