മിസ് ഇന്ത്യ കിരീടം സ്വന്തമാക്കി കർണാടകയുടെ സിനി ഷെട്ടി
text_fieldsമുംബൈ: ഫെമിന മിസ് ഇന്ത്യ വേൾഡ് 2022 കിരീടം കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിക്ക്. ഞായറാഴ്ചയായിരുന്നു ഫെമിന മിസ് ഇന്ത്യയുടെ ഗ്രാൻഡ് ഫിനാലെ മുംബൈയിൽ നടന്നത്.
ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രാജസ്ഥാനിലെ റൂബൽ ഷെഖാവത് ഫസ്റ്റ് റണ്ണറപ്പും ഉത്തർപ്രദേശിൽ നിന്നുള്ള ഷിനാത ചൗഹാൻ സെക്കൻഡ് റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു.
അഭിനേതാക്കളായ നേഹ ധൂപിയ, ഡിനോ മോറിയ, മലൈക അറോറ, ഡിസൈനർമാരായ രോഹിത് ഗാന്ധി, രാഹുൽ ഖന്ന, കൊറിയോഗ്രാഫർ ഷിയമാക് ദാവർ, മുൻ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരായിരുന്നു ജൂറി പാനൽ അംഗങ്ങൾ.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെർച്വൽ ഓഡിഷനിലൂടെയാണ് മത്സരാർഥികളെ തിരഞ്ഞെടുത്തത്. പല ഘട്ടങ്ങളിലായി നടന്ന ഇന്‍റർവ്യൂകൾക്ക് ശേഷമാണ് 31 സംസ്ഥാനങ്ങളിൽ നിന്നുള്ള അവസാനഘട്ട മത്സരാർഥികളെ തിരഞ്ഞെടുത്തത്. ദിവസങ്ങളോളം നീണ്ടു നിന്ന കഠിനമായ പരിശീലനങ്ങൾക്കും ഗ്രൂമിങ് സെഷനുകൾക്കും ശേഷമാണ് ഇന്നലെ ഫിനാലെ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.